Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തെരഞ്ഞെടുപ്പില്‍ വമ്പന്‍ ജയം; ക്രിക്കറ്റ് സൂപ്പര്‍താരം പാര്‍ലമെന്റിലേക്ക്

ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് സൂപ്പര്‍താരം മഷ്റഫെ മൊര്‍താസ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ജയിച്ചു. മണ്ഡലത്തിലെ മുഴുവന്‍ വോട്ടില്‍ 96 ശതമാനവും സ്വന്തമാക്കിയാണ് ഏകദിന ടീം നായകന്‍ മഷ്റഫെ മൊര്‍താസ പാര്‍ലമെന്റിലെത്തുന്നത്. ഭരണകക്ഷിയായ അവാമി ലീഗ് സ്ഥാനാര്‍ഥിയായ മൊര്‍താസയ്ക്ക് 274,418 വോട്ട് ലഭിച്ചു. അതേസമയം, എതിര്‍ സ്ഥാനാര്‍ഥി ഫരീദുസ്മാന് 8,006 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
റാങ്കിങ്ങില്‍ പുതുവര്‍ഷവും കോലി തന്നെ ഒന്നാം നമ്പര്‍; ബുംറയ്ക്കും പന്തിനും വമ്പന്‍ മുന്നേറ്റം
35 കാരനായ മൊര്‍താസ ബംഗ്ലാദേശിന്റെ മികച്ച പേസര്‍മാരിലൊരാളാണ്. സമീപകാലത്ത് ബംഗ്ലാദേശ് കൈവരിച്ചിട്ടുള്ള കുതിപ്പില്‍ മൊര്‍താസയ്ക്കും വലിയ പങ്കുണ്ട്. ക്രിക്കറ്റ് കളിക്കുന്നതിനൊപ്പം തന്നെ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനും ബംഗ്ലാദേശില്‍ വിലക്കില്ല. ഇലക്ഷനില്‍ മത്സരിക്കുകയെന്നത് ഭരണഘടന ഉറപ്പു നല്‍കിയ സ്വാതന്ത്ര്യമാണ്. മൊര്‍താസയ്ക്ക് മുന്‍പ് ക്രിക്കറ്റ് താരം നയ്മൂര്‍ റഹ്മാന്‍ ബംഗ്ലാദേശ് പാര്‍ലമെന്റില്‍ എത്തിയിരുന്നു.

mashrafe

ഷെയ്ക്ക് ഹസീന തുടര്‍ച്ചയായ മൂന്നാം തവണയും ബംഗ്ലാദേശില്‍ അധികാരത്തിലെത്തിയിട്ടുണ്ട്. 2019 ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ശേഷം മൊര്‍താസ വിരമിക്കുമെന്നാണ് സൂചന. താരം 2009ല്‍ ടെസ്റ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. പിന്നീട് ടി20യില്‍നിന്നും വിരമിച്ചു. പാര്‍ലമെന്റിലെത്തിയെങ്കിലും വരാനിരിക്കുന്ന ലോകകപ്പില്‍ താരം കളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
Story first published: Tuesday, January 1, 2019, 8:38 [IST]
Other articles published on Jan 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+