Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഗാബയിലെ 'ഗബ്ബാര്‍'! ലബ്യുഷെയ്‌ന് റെക്കോര്‍ഡ്, സാക്ഷാല്‍ ബ്രാഡ്മാന്‍ വീണു

ബ്രിസ്ബണ്‍: ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ പ്രിയ വേദിയായ ബ്രിസ്ബണിലെ ഗാബയിലെ പുതിയ കിങായി മാറിയിരിക്കുകയാണ് മാര്‍നസ് ലബ്യുഷെയ്ന്‍. ഇന്ത്യക്കെതിരായ നാലാം ടെസ്റ്റില്‍ ഓസീസിനായി ആദ്യദിനം സെഞ്ച്വറിയടിച്ചതോടെയാണ് അദ്ദേഹം വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുന്നത്. തന്റെ പിന്‍ഗാമിയും മുന്‍ ബാറ്റിങ് ഇതിഹാസവുമായ സാക്ഷാല്‍ ബ്രാഡ്മാനെപ്പോലും കടത്തിവെട്ടിയിരിക്കുകയാണ് ലബ്യുഷെയ്ന്‍.

1

ആദ്യത്തെ മൂന്ന് ഇന്നിങ്‌സുകള്‍ക്കു ഗാബയില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡാണ് അദ്ദേഹത്തെ തേടിയെത്തിയത്. ഇന്ത്യക്കെതിരേ ഭാഗ്യത്തിന്റെ കൂടി അകമ്പടിയോടെയാണ് ലബ്യുഷെയ്ന്‍ മൂന്നക്കം കടന്നത്. രണ്ടു തവണ ഇന്ത്യ അദ്ദേഹത്തിന് ജീവന്‍ ദാനം നല്‍കിയിരുന്നു. 37 റണ്‍സെടുത്തു നില്‍ക്കെ ഒരു തവണ ഗല്ലിയില്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയായിരുന്നു ലബ്യുഷെയ്‌നിന്റെ ക്യാച്ച് ആദ്യം കൈവിട്ടത്. ഫിഫ്റ്റി തികയ്ക്കുന്നതിനു മുമ്പ് ചേതേശ്വര്‍ പുജാരയും സ്ലിപ്പില്‍ ക്യാച്ച് നഷ്ടപ്പെടുത്തി. രണ്ടു രക്ഷപ്പെട്ട ലബ്യുഷെയ്ന്‍ പിന്നീട് ഇന്ത്യക്കു പിടിതന്നില്ല. 204 ബോളില്‍ ഒമ്പതു ബൗണ്ടറികളോടെ 108 റണ്‍സെടുത്ത ശേഷമാണ് അദ്ദേഹം ക്രീസ് വിട്ടത്. അരങ്ങേറ്റക്കാരനായ ടി നടരാജനാണ് ലഹ്യുഷെയ്‌നിന്റെ ഇന്നിങ്‌സിന് തിരശീലയിട്ടത്.

18 ടെസ്റ്റുകളില്‍ നിന്നായി ഓസീസിനായി ഇതിനകം അഞ്ചു സെഞ്ച്വറികളും 10 ഫിഫ്റ്റികളുമടക്കം വിസ്മയിപ്പിക്കുന്ന ബാറ്റിങ് പ്രകടനമാണ് ലബ്യുഷെയ്ന്‍ കാഴ്ചവയ്ക്കുന്നത്. ഗാബയില്‍ ഇതുവരെ കളിച്ച മൂന്നു ഇന്നിങ്‌സുകളിലും താരം മിന്നുന്ന പ്രകടനം നടത്തി. 124.66 എന്ന അമ്പരപ്പിക്കുന്ന ശരാശരിയോടെ രണ്ടു സെഞ്ച്വറികളും ഒരു ഫിഫ്റ്റിയുമടക്കം 374 റണ്‍സ് ലബ്യുഷെയ്ന്‍ ഗാബയില്‍ നിന്നും വാരിക്കൂട്ടിക്കഴിഞ്ഞു.

2

വര്‍ഷങ്ങളോളം ഇളക്കം തട്ടാതെ നിന്ന ബ്രാഡ്മാന്റെ വമ്പന്‍ റെക്കോര്‍ഡ് കൂടിയാണ് ഇതോടെ പഴങ്കഥയായത്. കരിയറിലെ ആദ്യ മൂന്നു ഇന്നിങ്‌സുകളില്‍ നിന്നായി ബ്രാഡ്മാന്‍ ഇവിടെ നേടിയത് 326 റണ്‍സായിരുന്നു. ഇതാണ് ഇപ്പോള്‍ ലബ്യുഷെയ്ന്‍ 374 റണ്‍സായി മെച്ചപ്പെടുത്തിയിരിക്കുന്നത്. ഡഗ് വാള്‍ട്ടേഴ്‌സ് (310 റണ്‍സ്), ബ്രയാന്‍ ബൂത്ത് (300), നോം ഒനീല്‍ (286) എന്നിവരാണ് ഗാബയില്‍ ആദ്യ മൂന്നു ഇന്നിങ്‌സുകള്‍ക്കു ശേഷം കൂടുതല്‍ റണ്‍സെടുത്ത മറ്റു താരങ്ങള്‍.

Story first published: Friday, January 15, 2021, 12:38 [IST]
Other articles published on Jan 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+