Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെസ്റ്റിലെ മികച്ച ബാറ്റ്‌സ്മാന്‍ കോലിയോ, സ്മിത്തോ? തിരഞ്ഞെടുത്ത് ലബ്യുഷെയ്ന്‍

സിഡ്‌നി: നിലവില്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആരെന്നത് തര്‍ക്കവിഷയമാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തുമാണ് ആരാണ് ബെസ്റ്റെന്ന കാര്യത്തില്‍ പോരടിക്കുന്നത്. ഐസിസിയുടെ ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ സ്മിത്താണ് തലപ്പത്തെങ്കില്‍ കോലി രണ്ടാമതാണ്. കോലി- സ്മിത്ത് എന്നിവരിലാണ് ആരാണ് കൂടുതല്‍ കേമനെന്നു തിരഞ്ഞെടുത്തിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ പുതിയ ബാറ്റിങ് സെന്‍സേഷനായ മാര്‍നസ് ലബ്യുഷെയ്ന്‍.

1

ടെസ്റ്റില്‍ കോലിയേക്കാള്‍ മിടുക്കന്‍ സ്മിത്താണെന്നു ലബ്യൂഷെയ്ന്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനുള്ള കാരണങ്ങളും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ടെസ്റ്റില്‍ ഏതു സാഹചര്യത്തിലും മികച്ച പ്രകടനം നടത്താന്‍ ശേഷിയുള്ള താരമാണ് സ്മിത്ത്. അതുകൊണ്ടു തന്നെയാണ് അദ്ദേഹം കോലിയേക്കാള്‍ മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാനാണെന്നു താന്‍ പറയുന്നത്. മാത്രമല്ല ലോക റാങ്കിങില്‍ സ്മിത്ത് നമ്പര്‍ വണ്‍ റാങ്കിലെത്തിയത് ഇതു ശരിവയ്ക്കുന്നതായും ലബ്യുഷെയ്ന്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യയില്‍ ടെസ്റ്റ് കളിക്കുകയാണെങ്കില്‍ എങ്ങനെ റണ്‍സെടുക്കണമെന്ന് സ്മിത്തിനറിയാം. ഇംഗ്ലണ്ടില്‍ റണ്‍സെടുക്കുക എങ്ങനെയെന്നതിനെക്കുറിച്ചും താരത്തിനു നലല് ബോധ്യമുണ്ട്. സ്വാഭാവികമായും ഓസ്‌ട്രേലിയയിലും സ്ഥിരതയാര്‍ന്ന പ്രകടനങ്ങളാണ് സ്മിത്ത് കാഴ്ചവയ്ക്കുന്നത്. ഏതു രാജ്യത്ത്, ഏതു സാഹചര്യത്തില്‍ കളിക്കുകയാണെങ്കിലും സ്മിത്തിനു അതു വെല്ലുവിളിയല്ല. കാരണം അവിടെ അതിജീവിക്കാനുള്ള വഴി അദ്ദേഹത്തിനറിയാം. ഇപ്പോള്‍ വിരാടും സ്മിത്തിനെപ്പോലെ തന്നെ ഇതേ കാര്യമാണ് ചെയ്തു കൊണ്ടിരിക്കുന്നത്. എങ്കിലും ടെസ്റ്റില്‍ സ്മിത്തിനെയാണ് താന്‍ ബെസ്റ്റായി തിരഞ്ഞെടുക്കുക.

അതേസമയം, നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ കോലി പ്രതിഭാസം തന്നെയാണ്. അദ്ദേഹം ഇന്നിങ്‌സ് ഫിനിഷ് ചെയ്യുന്നതും, മല്‍സരങ്ങള്‍ ഫിനിഷ് ചെയ്യുന്നതും റണ്‍ ചേസ് ചെയ്യുന്നതുമെല്ലാം അസാധാരണമായാണ്. വ്യക്തിപരമായി പറയുകയാണെങ്കില്‍ കോലിയില്‍ നിന്നും താന്‍ ഒരുപാട് പഠിച്ചിട്ടുണ്ടെന്നും ലബ്യുഷെയ്ന്‍ വിശദമാക്കി.

2

ഇംഗ്ലണ്ടിനെതിരേ നടക്കാനിരിക്കുന്ന നിശ്ചിത ഓവര്‍ പരമ്പരയ്ക്കുള്ള 26 അംഗ പ്രാഥമിക ടീമിനെ ഓസ്‌ട്രേലിയ തിരഞ്ഞെടുത്തപ്പോല്‍ ലബ്യുഷെ.യ്‌നും സംഘത്തിലുണ്ടായിരുന്നു. പരമ്പരയെക്കുറിച്ച് ഇരു ക്രിക്കറ്റ് ബോര്‍ഡുകളും സ്ഥിരീകരിച്ചാല്‍ മാത്രമേ അന്തിമ ടീമിനെ പ്രഖ്യാപിക്കൂ. മൂന്നു വീതം ഏകദിന, ടി20 പരമ്പരകളായിരിക്കും ഓസീസ് ഇംഗ്ലണ്ടില്‍ കളിക്കുക. സപ്തംബര്‍ നാലിനാണ് പരമ്പര ആരംഭിക്കുന്നത്.

Story first published: Wednesday, July 22, 2020, 16:52 [IST]
Other articles published on Jul 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+