Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇനി സ്മിത്തല്ല, ബ്രാഡ്മാന് പിന്നില്‍!! പിടിച്ചുവാങ്ങി ലബ്യുഷെയ്ന്‍... ഞെട്ടിക്കുന്ന ശരാശരി

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ പുതിയ ബാറ്റിങ് സെന്‍സേഷനായി മാറിയിക്കുകയാണ് മാര്‍നസ് ലബ്യുഷെയ്ന്‍. തൊട്ടതെല്ലാം പൊന്നാക്കി മാറ്റുന്ന ഈ വലം കൈയന്‍ ബാറ്റ്‌സ്മാന്‍ ഓസ്‌ട്രേലിയയുടെ നിലവിലെ ബാറ്റിങ് സെന്‍സേഷനായ സ്റ്റീവ് സ്മിത്തിനെപ്പോലും നിഷ്പ്രഭനാക്കിയാണ് കുതിക്കുന്നത്.

ന്യൂസിലാന്‍ഡിനെതിരേ സിഡ്‌നിയില്‍ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ലബ്യുഷെയ്ന്‍ കരിയറിലെ ആദ്യ ഡബിള്‍ സെഞ്ച്വറി നേടിയിരുന്നു. 363 പന്തില്‍ 215 റണ്‍സാണ് താരം അടിച്ചെടുത്തത്. ഇതോടെ സമിത്തിനെ പിന്തള്ളുകയും ചെയ്തിരിക്കുകയാണ് ലബ്യുഷെയ്ന്‍.

ഡോണ്‍ ബ്രാഡ്മാന് പിന്നില്‍

ഡോണ്‍ ബ്രാഡ്മാന് പിന്നില്‍

ന്യൂസിലാന്‍ഡിനെതിരേ നേടിയ ഡബിള്‍ സെഞ്ച്വറിയോടെ ബാറ്റിങ് ശരാശരിയില്‍ സ്മിത്തിനെ ലബ്യുഷെയ്ന്‍ പിന്നിലാക്കി. ടെസ്റ്റ് ക്രിക്കറ്റില്‍ നിലവില്‍ ഏറ്റവുമുയര്‍ന്ന ബാറ്റിങ് ശരാശരിയുള്ള രണ്ടാമത്തെ ബാറ്റ്‌സ്മാനെന്ന നേട്ടത്തിനു താരം അവകാശിയായി. 63.63 ആണ് ലബ്യുഷെയ്‌നിന്റെ ബാറ്റിങ് ശരാശരി.
ഓസീസ് മുന്‍ ഇതിഹാസം ഡോണ്‍ ബ്രാഡ്മാനാണ് ലിസ്റ്റില്‍ തലപ്പത്ത്. 99.94 എന്ന ഞെട്ടിക്കുന്ന ശരാശരിയാണ് അദ്ദേഹത്തിനുള്ളത്. സ്മിത്തിനെ മൂന്നാംസ്ഥാനത്തേക്കു പിന്തള്ളിയാണ് ലബ്യുഷെയ്ന്‍ ബ്രാഡ്മാന് താഴെയെത്തിയത്. 62.84 ബാറ്റിങ് ശരാശരിയാണ് സ്മിത്തിനുള്ളത്.

ആദ്യത്തെ ഓസീസ് താരം

ആദ്യത്തെ ഓസീസ് താരം

ടെസ്റ്റില്‍ മൂന്നാമനായി ഇറങ്ങി ഡബിള്‍ സെഞ്ച്വറി നേടിയ ആദ്യത്തെ ഓസീസ് താരമെന്ന നേട്ടത്തിനും അര്‍ഹനായിരിക്കുകയാണ് ലബ്യുഷെയ്ന്‍. ടെസ്റ്റില്‍ ഡബിള്‍ നേടിയ 38ാമത്തെ ഓസ്‌ട്രേലിയന്‍ താരം കൂടിയാണ് അദ്ദേഹം.
കഴിഞ്ഞ മൂന്നു മാസത്തിനിടെ അവിസ്മരണീയ പ്രകടനമാണ് ലബ്യുഷെയ്ന്‍ കാഴ്ച വച്ചു കൊണ്ടിരിക്കുന്നത്. 2019 നവംബറിനു ശേഷം ടെസ്റ്റില്‍ ഒരു സെഞ്ച്വറിയും രണ്ടു തവണ 150ന് മുകളില്‍ സ്‌കോറും ഒരു ഡബിള്‍ സെഞ്ച്വറിയും താരം അടിച്ചെടുത്തു കഴിഞ്ഞു.

എലൈറ്റ് ലിസ്റ്റില്‍

എലൈറ്റ് ലിസ്റ്റില്‍

ലോക ക്രിക്കറ്റില്‍ കരിയറിലെ ആദ്യത്തെ 22 ഇന്നിങ്സുകള്‍ കഴിഞ്ഞപ്പോള്‍ ഏറ്റവുമധികം റണ്‍സെടുത്ത അഞ്ചാമത്തെ താരമായും ലബ്യുഷെയ്ന്‍ മാറി. 22 ഇന്നിങ്സുകളില്‍ നിന്നും 1,400 റണ്‍സാണ് താരം അടിച്ചെടുത്തത്.

ഈ ലിസ്റ്റില്‍ ബ്രാഡ്മാന്‍ തന്നെയാണ് ഒന്നാമത്. 2,115 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. ഇംഗ്ലണ്ടിന്റെ ഹെര്‍ബേര്‍ട്ട് സ്യുട്ക്ലിഫെ (1,611), വെസ്റ്റ് ഇന്‍ഡീസിന്റെ എവേര്‍ട്ടന്‍ വീക്ക്‌സ് (1,520), ഓസ്‌ട്രേലിയയുടെ ആര്‍തര്‍ മോറിസ് (1,408) എന്നിവരാണ് തൊട്ടു താഴെയുള്ളത്.

Story first published: Saturday, January 4, 2020, 12:44 [IST]
Other articles published on Jan 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+