Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റണ്ണൊഴുക്ക് തടയാന്‍ ഇന്ത്യക്കു ഭുവി തന്നെ വേണം, സഹീര്‍ പോലും പിന്നില്‍! ലിസ്റ്റ് കാണാം

തുടര്‍ച്ചയായ പരിക്കുകള്‍ കാരണം കുറച്ചുകാലമായി ഇന്ത്യന്‍ ടീമിനു പുറത്തായിരുന്ന സ്വിങ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ ഇംഗ്ലണ്ടിനെതിരേയുള്ള നിശ്ചിത ഓവര്‍ പരമ്പരകളിലൂടെ കതിരിച്ചെത്തിയിരുന്നു. സീനിയര്‍ പേസര്‍മാരായ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരുടെ അഭാവത്തില്‍ ഉജ്ജ്വല പ്രകടനം താരം കാഴ്ചവയ്ക്കുകയും ചെയ്തു. ഇന്ത്യയുടെ മറ്റു ബൗളര്‍മാര്‍ റണ്‍സ് വാരിക്കോരി നല്‍കിയപ്പോള്‍ ഭുവി പതിവുതെറ്റിക്കാതെ 'പിശുക്ക്' കാണിച്ചു. ഭുവിയുടെ ഓവറുകളില്‍ മാത്രമാണ് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ റണ്‍സ് നേടാന്‍ പാടുപെട്ടത്.

1

ലോക ക്രിക്കറ്റില്‍ എതിര്‍ ടീം 300ന് മുകളില്‍ സ്‌കോര്‍ ചെയ്ത മല്‍സരങ്ങളുടെ ചരിത്രമെടുത്താല്‍ ഏറ്റവും മികച്ച ഇക്കോണമി റേറ്റുള്ള ബൗളര്‍മാരുടെ ലിസ്റ്റില്‍ രണ്ടാംസ്ഥാനത്തു ഭുവിയുണ്ടെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഏറ്റവും കുറഞ്ഞത് 1000 ബോളുകളെങ്കിലും എറിഞ്ഞിട്ടുള്ള ബൗളര്‍മാരെ മാത്രമേ ഈ ലിസ്റ്റിലേക്കു പരിഗിച്ചിട്ടുള്ളൂ.

വെറും 6.20 മാത്രമാണ് ഭുവിയുടെ ഇക്കോണമി റേറ്റ്. എലൈറ്റ് ബൗളര്‍മാരുടെ ലിസ്റ്റില്‍ രണ്ടാംസ്ഥാനത്താണ് അദ്ദേഹം. ഇംഗ്ലണ്ട് പേസര്‍ മാര്‍ക്ക് വുഡിനാണ് ഈ ലിസ്റ്റില്‍ ഒന്നാംസ്ഥാനം. 6.05ന്റെ ഇക്കോണമി റേറ്റുമായാണ് വുഡ് തലപ്പത്ത് നില്‍ക്കുന്നത്. ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സ് (6.25), ശ്രീലങ്കയുടെ മുന്‍ പേസ് ഇതിഹാസം ചാമിന്ദ വാസ് (6.25), ഇന്ത്യന്‍ പേസ് ലെജന്റ് സഹീര്‍ ഖാന്‍ (6.28) എന്നിവര്‍ ലിസ്റ്റില്‍ മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.

അതസമയം, ഇംഗ്ലണ്ടിനെതിരേയുള്ള ടി20, ഏകദിന പരമ്പരകളില്‍ ഉജ്ജ്വല പ്രകടനമാണ് ഭുവി കാഴ്ചവച്ചത്. ടി20 പരമ്പരയില്‍ അഞ്ചു മല്‍സരങ്ങളില്‍ നിന്നും നാലു വിക്കറ്റുകള്‍ വീഴ്ത്തിയ ഭുവി മൂന്ന് ഏകദിനങ്ങളില്‍ നിന്നും ആറു വിക്കറ്റുകളുമെടുത്തു. വിക്കറ്റുകള്‍ അധികമില്ലെങ്കിലും ഇക്കോണമി റേറ്റാണ് ഭുവിയെ ഹീറോയാക്കുന്നത്. ടി20 പരമ്പരയില്‍ ഇരുടീമുകളിലെയും ബൗളര്‍മാരുടെ പ്രകടനം വിലയിരുത്തുമ്പോള്‍ ഏറ്റവും കുറഞ്ഞ ഇക്കോണമി റേറ്റ് അദ്ദേഹത്തിനായിരുന്നു (6.38). ഏകദിന പരമ്പരയിലും ഭുവി തന്നെയായിരുന്നു ഇക്കോണമി റേറ്റില്‍ കിങ്. മറ്റുള്ള മുഴുവന്‍ ബൗളര്‍മാരെയും നിഷ്പ്രഭരാക്കുന്നതായിരുന്നു ഭുവിയുടെ പ്രകടനം. വെറും 4.65 ഇക്കോണമി റേറ്റിലാണ് ഭുവി ആറു വിക്കറ്റുകള്‍ വീഴ്ത്തിയത്.

Story first published: Monday, March 29, 2021, 18:22 [IST]
Other articles published on Mar 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+