For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സെഞ്ച്വറി നേടി, എന്നിട്ടും എന്തുകൊണ്ട് കളിപ്പിച്ചില്ല? ധോണിയോട് ചോദ്യം ഉയര്‍ത്തി തിവാരി

മുംബൈ: ബംഗാള്‍ ക്രിക്കറ്റ് ടീം നായകനും മുന്‍ ഇന്ത്യന്‍ താരവുമായ മനോജ് തിവാരി കഴിഞ്ഞ ദിവസമാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ നിറഞ്ഞുനില്‍ക്കാന്‍ ബംഗാള്‍ താരത്തിന് സാധിച്ചിരുന്നെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം വളരാനായില്ല. ആഭ്യന്ത ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരം ഐപിഎല്ലിലും മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമിനൊപ്പം പ്രതീക്ഷിച്ച ഉയര്‍ച്ച താരത്തിനുണ്ടായില്ല.

38 കാരനായ താരം 10195 റണ്‍സാണ് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നേടിയത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ 5581 റണ്‍സും അദ്ദേഹം നേടി. ഇന്ത്യക്കായി 12 ഏകദിനവും 3 ടി20യുമാണ് മനോജ് തിവാരി കളിച്ചത്. 2011ലാണ് മനോജ് തിവാരി ഇന്ത്യക്കായി അവസാനമായി കളിച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ 104 റണ്‍സുമായി തിളങ്ങുകയും കളിയിലെ താരമാവുകയും ചെയ്ത ശേഷമാണ് മനോജ് തിവാരി തഴയപ്പെട്ടത്. ഇപ്പോഴിതാ വിരമിച്ചതിന് പിന്നാലെ ധോണിക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ് മനോജ് തിവാരി.

സെഞ്ച്വറി നേടിയിട്ടും എന്തുകൊണ്ടാണ് തന്നെ പുറത്താക്കിയതെന്നാണ് മനോജ് ചോദിക്കുന്നത്. '2011ല്‍ സെഞ്ച്വറി നേടിയിട്ടും എന്തുകൊണ്ടാണ് എന്നെ പ്ലേയിങ് 11ല്‍ നിന്ന് ഒഴിവാക്കിയതെന്നാണ് എംഎസ് ധോണിയോട് ചോദിക്കാനുള്ളത്. രോഹിത് ശര്‍മയും വിരാട് കോലിയും ചെയ്തതുപോലെ കാട്ടാന്‍ പ്രതിഭയുള്ള താരമായിരുന്നു ഞാന്‍. എന്നാല്‍ അവസരം ലഭിച്ചില്ല. പല താരങ്ങള്‍ക്കും നിരവധി അവസരങ്ങള്‍ ലഭിക്കുന്നത് ടിവിയില്‍ കാണുമ്പോള്‍ എനിക്ക് സങ്കടം തോന്നാറുണ്ട്' തിവാരി പറഞ്ഞു.

എംഎസ് ധോണി നായകനായിരിക്കെയാണ് മനോജ് തിവാരി തഴയപ്പെടുന്നത്. മധ്യനിരയില്‍ കളിച്ചിരുന്ന താരം അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമായിരുന്നില്ല. ക്ലാസിക് ബാറ്റ്‌സ്മാനെന്ന് വിശേഷിപ്പിക്കാം. ഏകദിന ഫോര്‍മാറ്റിന് അനുയോജ്യനാണെങ്കിലും മൂന്ന് ഫോര്‍മാറ്റിലും മികവ് കാട്ടുന്നവനാണ് മനോജ് എന്ന് പറയാനാവില്ല. അതുകൊണ്ടാണ് ധോണി താരത്തെ തഴഞ്ഞത്. ധോണിക്ക് വ്യക്തമായ പദ്ധതികള്‍ മത്സരത്തിലുണ്ട്.

ms dhoni

അതുകൊണ്ടുതന്നെ അതിനനുസരിച്ചുള്ള താരങ്ങളെയാവും ധോണി ടീമിലേക്ക് പരിഗണിക്കുക. ധോണിക്ക് ശേഷം വിരാട് കോലി ഇന്ത്യയുടെ നായകനായപ്പോഴേക്കും മനോജ് ചിത്രത്തിലേ ഇല്ലായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ടീമിന് പുറത്തായപ്പോഴും പതറാതെ പൊരുതിയ മനോജ് ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിനിന്നു. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്താമെന്ന സജീവ പ്രതീക്ഷ താരത്തിനുണ്ടായിരുന്നു. എന്നാല്‍ ഈ പ്രതീക്ഷക്കൊത്ത പ്രകടനം ആഭ്യന്തര ക്രിക്കറ്റില്‍ നടത്താനായില്ല.

ഇതോടെ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരവ് സ്വപ്‌നമായി. ഐപിഎല്ലിലും താരം ഒതുക്കപ്പെട്ടതോടെ സെലക്ടര്‍മാര്‍ മനോജിനെ പാടേ അവഗണിച്ചു. ധോണിക്ക് കീഴില്‍ പല താരങ്ങളും സൂപ്പര്‍ താരങ്ങളായി വളര്‍ന്നു. രോഹിത് ശര്‍മ, വിരാട് കോലി, സുരേഷ് റെയ്‌ന, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരെല്ലാം ധോണിക്ക് കീഴില്‍ ഇന്ത്യന്‍ ടീമിനൊപ്പം വളര്‍ന്നവരാണ്. രോഹിത്തിനെ ഇന്നത്തെ സൂപ്പര്‍ താരമാക്കി മാറ്റിയത് ധോണിയാണ്. മധ്യനിര താരമായിരുന്ന രോഹിത്തിനെ ഓപ്പണിങ്ങിലേക്കെത്തിച്ചത് ധോണിയാണ്.

ഇതോടെയാണ് സൂപ്പര്‍ താരമായി രോഹിത് മാറിയത്. ഇന്ന് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണര്‍മാരിലൊരാളാണ് രോഹിത്. ഇന്ത്യയുടെ നായകനെന്ന നിലയിലേക്കും രോഹിത് വളര്‍ന്നു. വിരാട് കോലിയെ സൂപ്പര്‍ താരമാക്കി മാറ്റിയും ധോണിയാണ്. കൃത്യ സമയത്ത് കോലിക്ക് നായകസ്ഥാനം ഒഴിഞ്ഞുകൊടുത്ത് സൂപ്പര്‍ താരമാക്കിയതും ധോണിയാണ്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന നിലയിലേക്ക് വളരാന്‍ കോലിക്ക് സാധിച്ചു.

സുരേഷ് റെയ്‌നയേയും ധോണി പിന്തുണച്ച് വളര്‍ത്തി. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്‍ ഓള്‍റൗണ്ടര്‍മാരായ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും ധോണിക്ക് കീഴില്‍ വളര്‍ന്നവരാണ്. എന്നാല്‍ ഇത്തരമൊരു പിന്തുണ തനിക്ക് ലഭിച്ചില്ലെന്നാണ് മനോജ് തിവാരി ആരോപിക്കുന്നത്.

Story first published: Tuesday, February 20, 2024, 10:08 [IST]
Other articles published on Feb 20, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+