For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗംഭീറിന് അവരുടെ ചോദ്യങ്ങളെ ഭയം!! 'വിരമിപ്പിച്ചു', ആ 2 പേരില്ലെങ്കില്‍ ലോകകപ്പില്‍ പണിയുറപ്പ്

ടീം ഇന്ത്യയുടെ മുഖ്യ കോച്ച് ഗൗതം ഗംഭീറിനെതിരേ രൂക്ഷവിമര്‍ശനവുമായി മുന്‍ മധ്യനിര ബാറ്റര്‍ മനോജ് തിവാരി രംഗത്ത്. ഗംഭീറിന്റെ കോച്ചിങ് ശൈലി അത്ര സുതാര്യമല്ലെന്നും തനിക്കെതിരേ ടീമിനകത്തു നിന്നുയരുന്ന ചോദ്യങ്ങളെ അടിച്ചമര്‍ത്തുന്ന ശൈലിയാണ് പിന്തുരുന്നതെന്നന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇതിഹാസ താരങ്ങളായ രോഹിത് ശര്‍മ. വിരാട് കോലി (ഇരുവരും ടി20, ടെസ്റ്റ്), ആര്‍ അശ്വിന്‍ (ഓള്‍ ഫോര്‍മാറ്റ്) വിരമിക്കലുകളക്കു പിന്നില്‍ ഗംഭീറിനു വ്യക്തമായ റോളുണ്ടെന്നാണ് തിവാരി ആരോപിക്കുന്നത്. വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ രോഹിത്തിനെയും കോലിയെയും ഗംഭീര്‍ കളിപ്പിച്ചില്ലെങ്കില്‍ അതു വലിയ തിരിച്ചടിയാവുമെന്നും തിവാരി മുന്നറിയിപ്പ് നല്‍കി.

GAUTAM GAMBHIR

മൂന്നു പേരെ ഗംഭീറിന് ഭയം?

രോഹിത് ശര്‍മ, വിരാട് കോലി, ആര്‍ അശ്വിന്‍ തുടങ്ങിയവര്‍ ഡ്രസിങ് റൂമിലുണ്ടെങ്കില്‍ സ്വഭാവികമായും ചില കാര്യങ്ങളില്‍ ഇവര്‍ തിരിച്ചു ചോദ്യങ്ങളുന്നയിക്കുമെന്നും ഈ കാരണത്താലാണ് ഗൗതം ഗംഭീര്‍ ഇവരെ ഒതുക്കിയതെന്നും മനോജ് തിവാരി പറയുന്നു.

സീനിയര്‍ താരങ്ങളായ ആര്‍ അശ്വിന്‍, രോഹിത് ശര്‍മ എന്നിവരെല്ലാം ടീമിലുണ്ടെങ്കില്‍ ഒരുപാട് ക്രിക്കറ്റും ഇവര്‍ കളിക്കുമായിരുന്നു. ക്രിക്കറ്റര്‍മാരെന്ന വിസയില്‍ മുഖ്യ കോച്ച് ഗൗതം ഗംഭീറിനേക്കാളും, മറ്റു കോച്ചിങ് സ്റ്റാഫുമാരേക്കാളും മികവ് തെളിയിച്ചവരും അംഗീകാരം നേടിയവരുമാണ്.

അതിനാല്‍ ഏതെങ്കിലുമൊരു കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടായാല്‍ അവര്‍ തിരിച്ചു ചോദ്യങ്ങളും ചോദിക്കും. അതുകൊണ്ടു തന്നെ ഇവരൊന്നും ടീമിലില്ലെന്നു ഗംഭീറും മറ്റുള്ളവരും ഉറപ്പു വരുത്തിയതായും തിവാരി ആഞ്ഞടിക്കുന്നു.

ഗൗതം ഗംഭീര്‍ മുഖ്യ കോച്ചായി സ്ഥാനമേറ്റെടത്തതിനു ശേഷം ഒരുപാട് വിവാദങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ടെന്നത് ഞാന്‍ നിരീക്ഷിച്ചിട്ടുള്ള കാര്യമാണ്, സംഭവിച്ചു കൊണ്ടിരിക്കുന്ന പല കാര്യങ്ങളും ഇന്ത്യന്‍ ക്രിക്കറ്റിനു നല്ലതുമല്ല. ഗംഭീര്‍ ഹെഡ് കോച്ചായി വന്നതിനു ശേഷമാണ് ആര്‍ അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. രോഹിത് ശര്‍മയും വിരാട് കോലിയും അതു തന്നെ ചെയ്തു.

അതു മാത്രമല്ല, വേറെയും പല കാര്യങ്ങളും സംഭവിച്ചിട്ടുണ്ട്. ചില കളിക്കാര്‍ തികച്ചും അപ്രതീക്ഷിതമായി ടീമിലേക്കു കൂട്ടിച്ചേര്‍ക്കപ്പെട്ടു. മാത്രമല്ല, ചിലര്‍ നേരിട്ട് പ്ലെയിങ് ഇലവനിലേക്കും വന്നു. ഗംഭീറിനു സ്ഥിരതയില്ലെന്നു നമ്മള്‍ കണ്ടു കഴിഞ്ഞ കാര്യമാണെന്നും തിവാരി കുറ്റപ്പെടുത്തി,

വേണ്ടെങ്കില്‍ വിരമിക്കണം

ഓസ്‌ട്രേലിയ്‌ക്കെതിരേ ഈ മാസം നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മയെയും വിരാട് കോലിയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രോഹിത്തിനെ നായകസ്ഥാനത്തു നിന്നും മാറ്റി പകരം ശുഭ്മന്‍ ഗില്ലിനെ നിയമിക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ ഡ്രസിങ് റൂമില്‍ തങ്ങളെ ആവശ്യമില്ലെന്നു മനസ്സിലായാല്‍ രോഹിത്തും കോലിയും വിരമിക്കുന്നതാണ് നല്ലതെന്നും മനോജ് തിവാരി വ്യക്തമാക്കി.

ROHIT KOHLI

ഇന്ത്യന്‍ ക്രിക്കറ്റിനായി അസാധാരണമായ സേവനങ്ങള്‍ നല്‍കിയിട്ടുള്ള രണ്ടു പേരാണ് രോഹിത് ശര്‍മയും വിരാട് കോലിയും. നമ്മുടെ ക്രിക്കറ്റിനെ പുതിയ ഉയരങ്ങളിലെത്തിച്ചതും ഇവരാണ്. അവര്‍ തങ്ങളുടെ ഹൃദയവും ആത്മാവുമെല്ലാം ടീമിനായി സമര്‍പ്പിച്ചു. അവര്‍ തങ്ങളുടെ എല്ലാം ടീമിനായി നല്‍കിയത് നമ്മളും കണ്ടിട്ടുള്ളതാണെന്നും തിവാരി പറഞ്ഞു.

നിലവിലെ ടീമിനകത്തു നിന്നുള്ള ചില കാര്യങ്ങള്‍ തങ്ങളുടെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ടെന്നും ഡ്രസിങ് റൂമില്‍ ഇനി തങ്ങളെ ആവശ്യമില്ലെന്നും തോന്നുകയാണെങ്കില്‍ വിരമിക്കുന്നതിനെ കുറിച്ച് ഇവര്‍ക്കു ആലോചിക്കാവുന്നതാണ്. എന്നാല്‍ കളിക്കണമെന്നാണ് രോഹിത്തും കോലിയും ആഗ്രഹിക്കുന്നതെന്നു ഞാന്‍ വിശ്വസിക്കുന്നു.

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇരുവരും ഇതുവരം നല്‍കിയിട്ടുള്ള സംഭാവനകള്‍ പരിഗണിക്കുമ്പോള്‍ ഇവരെ ടീമില്‍ വേണ്ടെന്നു ഗംഭീറും ആഗ്രഹിക്കുല്ലെന്നാണ് ഞാന്‍ കരുതുന്നത്. അടുത്ത ഏകദിന ലോകകപ്പിനുള്ള ടീമിന്റെ പ്ലാനുകളില്‍ രോഹിത്തിനെയും കോലിയെയും ഉള്‍പ്പെടുത്തിയില്ലെങ്കില്‍ അതു ഗംഭീര്‍ കാണിക്കുന്ന ഏറ്റവും വലിയ മണ്ടത്തരമായിരിക്കുമെന്നും തിവാരി കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, October 7, 2025, 12:08 [IST]
Other articles published on Oct 7, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+