മങ്കാദിങ് പിന്നില്‍നിന്നും കുത്തുന്നതിന് സമാനമെന്ന് ബിസിസിഐയും; അശ്വിന്‍ ഇനി ആ പണിക്കില്ല

മുംബൈ: രാജസ്ഥാന്‍ റോയല്‍സ് കിങ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തിനിടെ ജോസ് ബട്ലറെ വിവാദ മങ്കാദിങ്ങിലൂടെ പുറത്താക്കിയ ആര്‍ അശ്വിനെതിരെ ബിസിസിഐ അംഗവും. പല ഭാഗത്തുനിന്നും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങവെയാണ് നിയമത്തിന്റെ പിന്‍ബലമുണ്ടെങ്കിലും അശ്വിന്റെ പ്രവര്‍ത്തി മാന്യതയ്ക്ക് നിരക്കാത്തതാണെന്ന് സൂചിപ്പിച്ച് ഒരു ബിസിസിഐ ഉയര്‍ന്ന അംഗം രംഗത്തെത്തിയത്.
ഒരു വാര്‍ത്ത ഏജന്‍സിയോട് സംസാരിക്കവെ ബിസിസിഐ അഗം ഈ രീതിയിലുള്ള ബാറ്റ്‌സ്മാന്റെ പുറത്താകല്‍ അംഗീകരിക്കുന്നില്ലെന്ന് വ്യക്തമാക്കി. ക്രിക്കറ്റ് സ്‌കില്ലിലൂടെയാണ് ബാറ്റ്‌സ്മാനെ പുറത്താക്കേണ്ടത്. കളിയുടെ സ്പിരിറ്റ് നിലനിര്‍ത്താന്‍ ക്യാപ്റ്റന്‍ പരാജയപ്പെട്ടപ്പോള്‍ ബാറ്റ്‌സ്മാന്റെ പുറത്താകല്‍ അംഗീകരിച്ച മാച്ച് റഫറിമാരും ശരിയായ തീരുമനം എടുക്കുന്നതില്‍ പരാജയപ്പെട്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

മാന്യതയ്ക്ക് നിരക്കാത്ത പണി
സത്യസന്ധമല്ലാത്ത തീരുമാനത്തിലൂടെ ബാറ്റ്‌സ്മാനെ പുറത്താക്കന്‍ ശ്രമിക്കുന്നത് മാന്യതയ്ക്ക് നിരയ്ക്കുന്നതല്ല. ബാറ്റ്‌സ്മാന്‍ ആധികാരികത പുലര്‍ത്തുന്നുണ്ടെങ്കില്‍ ക്രിക്കറ്റ് സ്‌കില്ലിലൂടെ പുറത്താക്കാന്‍ കഴിയണം. മത്സരക്ഷമതയോടെ മാന്യമായ ക്രിക്കറ്റ് കളിക്കുകയെന്നത് പ്രധാനമാണ്. കളിക്കളത്തിലെ സ്പിരിറ്റ് നിലനിര്‍ത്താന്‍ കളിക്കാര്‍ക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പിറകില്‍നിന്നും കുത്തുന്നതിന് സമാനം
ഈ രീതിയിലുള്ള പുറത്താകല്‍ ഒരാളെ പിറകില്‍നിന്നും കുത്തുന്നതിന് സമാനമാണ്. അതുകൊണ്ടുതന്നെയാണ് ഇത് എക്കാലവും വിമര്‍ശിക്കപ്പെടുന്നത്. ഈ രീതിയില്‍ ബാറ്റ്‌സമാനെ പുറത്താക്കാന്‍ കഴിയും. എന്നാല്‍ കളിയുടെ മാന്യതയ്ക്ക് കോട്ടമുണ്ടാക്കുന്നതാണ്. മത്സരശേഷം അശ്വിന് ഷേക്ക് ഹാന്‍ഡ് കൊടുക്കാന്‍ ജോസ് ബട്‌ലര്‍ മടിച്ചതും ശരിയായ നിലപാടല്ല. കളിയുടെ സ്പിരിറ്റിനെ അത് സഹായിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അശ്വിനെതിരെ മുന്‍ താരങ്ങളും
അശ്വിന്‍ നേരത്തെയും ഈ രീതിയില്‍ അന്താരാഷ്ട്ര മത്സരത്തില്‍ പുറത്താക്കാന്‍ ശ്രമിച്ചിരുന്നു. അന്ന് ക്യാപ്റ്റനായിരുന്ന സെവാഗ് അപ്പീല്‍ ചെയ്യാത്തതോടെയാണ് ബാറ്റ്‌സ്മാന്‍ പുറത്താകാതിരുന്നത്. അശ്വിന് മുന്‍താരങ്ങളുടെ രൂക്ഷ വിമര്‍ശനമാണ്. മുഹമ്മദ് കൈഫ്, ഷെയ്ന്‍ വോണ്‍, ആകാശ് ചോപ്ര, സ്‌കോട്ട് സ്‌റ്റൈറിസ് തുടങ്ങിയ മുന്‍ കളിക്കാരും ഇപ്പോഴത്തെ കളിക്കാരുമെല്ലാം അശ്വിന്റെ പ്രവര്‍ത്തി ക്രിക്കറ്റിന്റെ സ്പിരിറ്റിന് നിരക്കാത്തതാണെന്ന് വിലയിരുത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications