Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മങ്കാദിങ് നടത്തിയ അശ്വിന് എട്ടിന്റെ പണി, നാല് ഓവറില്‍ 47 റണ്‍സ്; കണക്കിന് കൊടുത്ത് ട്രോളര്‍മാര്‍

കൊല്‍ക്കത്ത: രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ മാന്യത കൈവിട്ട് മങ്കാതിങ് റണ്ണൗട്ട് നടത്തിയ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റന്‍ ആര്‍ അശ്വിന് തൊട്ടടുത്ത മത്സരത്തില്‍ ലഭിച്ചത് എട്ടിന്റെ പണി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ പന്തെറിയാനെത്തിയ അശ്വിന്‍ നാല് ഓവറില്‍ 47 റണ്‍സാണ് വഴങ്ങിയത്. ഒരുവിക്കറ്റുപോലും നേടാനുമായില്ല. അശ്വിന്റെ മോശം ബൗളിങ് സോഷ്യല്‍ മീഡിയയില്‍ ടോളര്‍മാര്‍ക്ക് കാത്തിരുന്ന വിരുന്നായി.

ashwin

മങ്കാദിങ് നടത്തുകയും അതിനെ ന്യായീകരിക്കുകയും ചെയ്ത അശ്വിന് കളിയിലെ സത്യസന്ധതയില്ലായ്മയാണ് രണ്ടാം മത്സരത്തില്‍ തിരിച്ചടിക്ക് കാരണമെന്ന് ക്രിക്കറ്റ് ആരാധകര്‍ വിമര്‍ശിച്ചു. കൊല്‍ക്കത്തയുടെ ബാറ്റിങ് പ്രകടനത്തില്‍ മുങ്ങിപ്പോയ കിങ്‌സ് ഇലവന്‍ 28 റണ്‍സിന് തോല്‍ക്കുകയും ചെയ്തിരുന്നു. ഐപിഎല്ലിലെ അശ്വിന്റെ രണ്ടാമത്തെ മാത്രം മോശം പ്രകടനമാണിത്. കഴിഞ്ഞവര്‍ഷം സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ താരം നാല് ഓവറില്‍ 54 റണ്‍സ് വഴങ്ങിയിരുന്നു. കൊല്‍ക്കത്തയ്‌ക്കെതിരെ അശ്വിന് കണക്കറ്റ് കൊടുത്തത് നിതീഷ് റാണയാണ്. അശ്വിന്റെ ഓവറുകളില്‍ നാല് സിക്‌സറുകളാണ് റാണ പറത്തിയത്. അശ്വിന്റെ അവസാനത്തെ ഓവറില്‍ റാണ 16 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു.

കളി കഴിഞ്ഞയുടന്‍ ട്വിറ്ററില്‍ അശ്വിനെതിരെ ട്രോളുകള്‍ തുടങ്ങിയിരുന്നു. വിക്കറ്റെടുക്കാന്‍ മങ്കാദിങ് മാത്രമാണ് അശ്വിന് മുന്നിലുള്ള മാര്‍ഗമെന്ന് ചിലര്‍ കളിയാക്കി. അശ്വിന്റെ മോശം പന്തേറിന് കാരണം നോണ്‍ സ്‌ട്രൈക്കിങ് എന്‍ഡിലുള്ള ബാറ്റ്‌സ്മാനെ ശ്രദ്ധിക്കുന്നതുകൊണ്ടാണെന്നും ചിലര്‍ പരിഹസിച്ചു. അതേസമയം, മങ്കാദിങ് വിമര്‍ശനം അശ്വിന്റെ ബൗളിങ്ങിനെ ബാധിച്ചിരിക്കാമെന്നാണ് വിലയിരുത്തല്‍.

തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലാണ് കൊല്‍ക്കത്ത ജയം ആവര്‍ത്തിച്ചത്. ഹോംഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ കെകെആര്‍ ആദ്യം ബാറ്റ് ചെയ്ത് നാലു വിക്കറ്റിന് 218 റണ്‍സെടുത്തപ്പോള്‍ നാലു വിക്കറ്റിന് 190 റണ്‍സെടുക്കാനേ പഞ്ചാബിനായുള്ളൂ. റോബിന്‍ ഉത്തപ്പ (67*), നിതീഷ് റാണ (63) എന്നിവരുടെ ഫിഫ്റ്റികളും ആന്ദ്രെ റസ്സലിന്റെ (17 പന്തില്‍ 48) മറ്റൊരു തീപ്പൊരി ഇന്നിങ്സും കെകെആറിനെ കൂറ്റന്‍ സ്‌കോറിലെത്തിക്കുകയായിരുന്നു. ഡേവിഡ് മില്ലര്‍ (59*), മായങ്ക് അഗര്‍വാള്‍ (58), എന്നിവരുടെ ഫിഫ്റ്റികളാണ് പഞ്ചാബിനെ ലക്ഷ്യത്തിന് കുറച്ചെങ്കിലും അടുത്തെത്തിച്ചത്.

Story first published: Thursday, March 28, 2019, 9:53 [IST]
Other articles published on Mar 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+