Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കമന്ററി കസേര തെറിപ്പിച്ചത് എന്ത്? മൗനം വെടിഞ്ഞ് മഞ്ജരേക്കര്‍, പ്രതികരണം ഇങ്ങനെ...

മുംബൈ: ബിസിസിഐയുടെ കമന്ററി പാനലില്‍ നിന്നും ഒഴിവാക്കപ്പെട്ടതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ സഞ്ജയ് മഞ്ജരേക്കര്‍. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വലിയൊരു അംഗീകാരമായിട്ടായിരുന്നു കമന്റേറ്ററെന്ന സ്ഥാനത്തെ താന്‍ പരിഗണിച്ചിരുന്നത്. അതൊരു അവകാശമായി ഒരിക്കലും കണ്ടിട്ടില്ല. താന്‍ ഈ റോളില്‍ വേണോ, വേണ്ടയോ എന്നു തീരുമാനിക്കുന്നത് തന്റെ മുതലാളിമാരാണ്. അവരുടെ തീരുമാനത്തെ എല്ലായ്‌പ്പോഴും ബഹുമാനിക്കുകയും ചെയ്യുന്നു. ചിലപ്പോള്‍ ബിസിസിഐ തന്റെ പ്രകടനത്തില്‍ സംതൃപ്തരല്ലായിരിക്കാം. ഒരു പ്രൊഫഷണലെന്ന നിലയില്‍ ഇതു അംഗീകരിക്കുന്നതായും മഞ്ജരേക്കര്‍ ട്വിറ്ററില്‍ കുറിച്ചു.

manj

കമന്ററി രംഗത്തു ഇതുവരെയുള്ള മഞ്ജരേക്കറുടെ പ്രകടനത്തില്‍ അസംതൃപ്തരായതിനാലാണ് ബിസിസിഐ അദ്ദേഹത്തേ നീക്കിയതെന്നു ചില ദേശീയ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കമന്ററി രംഗത്തെ സജീവ സാന്നിധ്യമായ അദ്ദേഹത്ത ഒഴിവാക്കിയത് പലരെയും അദ്ഭുപ്പെടുത്തിയിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ബിസിസിഐയുടെ കമന്റേറ്റര്‍ സംഘത്തില്‍ അംഗമായിരുന്നു മഞ്ജരേക്കര്‍.

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ ധര്‍മശാലയില്‍ മഴ കാരണം ടോസ് പോലും നടത്താതെ ഉപേക്ഷിക്കപ്പെട്ട ആദ്യ ഏകദിനത്തില്‍ കമന്റേറ്റര്‍ സംഘത്തില്‍ മഞ്ജരേക്കര്‍ ഇല്ലാതിരുന്നത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനു ശേഷമാണ് അദ്ദേഹത്തെ പാനലില്‍ നിന്നും ഒഴിവാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഏപ്രില്‍ 15ലേക്കു നീട്ടി വച്ചിരിക്കുന്ന ഐപിഎല്ലിന്റെ 13ാം സീസണിലും കമന്റേറ്റര്‍ പാനലില്‍ മഞ്ജരേക്കര്‍ ഉണ്ടാവില്ലെന്നാണ് വിവരം.

അടുത്തിടെ സോഷ്യല്‍ മീഡിയയിലെ തില പ്രതികരണങ്ങളുടെ പേരില്‍ പല തവണ കുഴപ്പത്തില്‍ ചാടിയത് മഞ്ജരേക്കറെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ഇതൊക്കെയാവാം അദ്ദേഹത്തെ ഒഴിവാക്കാന്‍ ബിസിസിഐയെ പ്രേരിപ്പിച്ചതെന്നാണ് വിവരം. മറ്റു പല കമന്റേറ്റര്‍മാരില്‍ നിന്നും വ്യത്യസ്തമായി പല അഭിപ്രായപ്രകടനങ്ങളും നടത്തിയിട്ടുണ്ടെങ്കിലും നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും പ്രശസ്തനമായ കമന്റേറ്റര്‍മാരുടെ നിരയിലാണ് മഞ്ജരേക്കറുടെ സ്ഥാനം. കഴിഞ്ഞ മൂന്നു ലോകകപ്പുകളിലും കമന്ററി പാനലിലുണ്ടായിരുന്ന അദ്ദേഹം ഐസിസിയുടെ ഒരുവിധം എല്ലാ ടൂര്‍ണമെന്റുകളിലും കമന്റേറ്ററാവുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ചില പ്രതികരണങ്ങളുടെ പേരില്‍ മഞ്ജരേക്കര്‍ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുമായുള്ള അദ്ദേഹത്തിന്റെ 'ഏറ്റുമുട്ടലാണ്'' ഇവയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. കഴിഞ്ഞ ലോകകപ്പിലെ പ്രകടനത്തിന്റെ പേരില്‍ മഞ്ജരേക്കര്‍ ജഡേജയെ ട്വിറ്ററിലൂടെ കളിയാക്കിയതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. എന്നാല്‍ ന്യൂസിലാന്‍ഡിനെതിരായ സെമി ഫൈനലിലെ മികച്ച പ്രകടനത്തിലൂടെ ജഡേജ ഇതിനു മറുപടി നല്‍കുകയായിരുന്നു. പിന്നീടും സമൂഹമാധ്യമങ്ങള്‍ വഴി മഞ്ജരേക്കറും ജഡേജയും കൊമ്പുകോര്‍ത്തിരുന്നു. ഇത് കൂടാതെ തന്റെ സഹ കമന്റേറ്ററായ ഹര്‍ഷ ഭോഗ്ലെയുമായുള്ള വാഗ്വാദത്തിന്റെ പേരിലും മഞ്ജരേക്കര്‍ പഴി കേട്ടിരുന്നു.

Story first published: Monday, March 16, 2020, 13:51 [IST]
Other articles published on Mar 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+