ന്യൂസിലാന്‍ഡില്‍ ഈ 2 പേര്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യ തകര്‍ത്തേനെ! ചൂണ്ടിക്കാട്ടി മഞ്ജരേക്കര്‍

മുംബൈ: ദൈര്‍ഘ്യമേറിയ ന്യൂസിലാന്‍ഡ് പര്യടനത്തിന് ഇന്ത്യ പരാജയത്തോടെ അന്ത്യം കുറിച്ചതോടെ ടീമിനു നേരെ വിമര്‍ശനങ്ങളും ശക്തമാണ്. അവസാനമായി കളിച്ച രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ വൈറ്റ് വാഷ് ചെയ്യപ്പെടുകയായിരുന്നു ലോക ഒന്നാം നമ്പര്‍ ടീം കൂടിയായ ഇന്ത്യ. അതിനു മുമ്പുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലും ഇന്ത്യ ഇതേ നാണക്കേട് ഏറ്റുവാങ്ങിയിരുന്നു.
ബൗളിങ് നിരയേക്കാളുപരി ബാറ്റിങ് നിരയുടെ മോശം പ്രകടനമായിരുന്നു ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ വമ്പന്‍ പരാജയങ്ങള്‍ക്കു മുഖ്യ കാരണം. പേസും ബൗണ്‍സുമുള്ള പിച്ചില്‍ ഇന്ത്യന്‍ പേസ് നിര മോശമല്ലാത്ത പ്രകടനം നടത്തിയെങ്കിലും ബാറ്റിങ് നിര തീര്‍ത്തും നിരാശപ്പെടുത്തി. രണ്ടു താരങ്ങള്‍ പരമ്പരയില്‍ ടീമിലുണ്ടായിരുന്നെങ്കില്‍ ഇന്ത്യക്കു മികച്ച പ്രകടനം നടത്താന്‍ സാധിക്കുമായിരുന്നെന്ന് ചൂണ്ടിക്കാണിക്കുകയാണ് കമന്റേററും മുന്‍ താരവുമായ സഞ്ജയ് മഞ്ജരേക്കര്‍.

പേസര്‍മാരായ ഭുവനേശ്വര്‍ കുമാറും ദീപക് ചഹറും ടീമില്‍ ഉണ്ടായിരുന്നെങ്കില്‍ അത് ന്യൂസിലാന്‍ഡില്‍ ഇന്ത്യക്കു കൂടുതല്‍ ഗുണം ചെയ്യുമായിരുന്നെന്ന് മഞ്ജരേക്കര്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു. പിച്ച് ഇരുവരുടെയും ബൗളിങിന് കൂടുതല്‍ യോജിക്കുന്നതായിരുന്നുവെന്നും ന്യൂസിലാന്‍ഡ് ബാറ്റിങ് നിരയ്ക്കു കനത്ത വെല്ലുവിളി ഇവര്‍ ഉയര്‍ത്തുമായിരുന്നെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഭുവനേശ്വറും ചഹറും പരിക്കിനെ തുടര്‍ന്നു ഇപ്പോള്‍ വിശ്രമത്തിലാണ്. അതുകൊണ്ടാണ് ന്യൂസിലാന്‍ഡ് പര്യടനത്തിലേക്ക് ഇരുവരെയും ഇന്ത്യ പരിഗണിക്കാതിരുന്നത്.
സ്‌പോര്‍ട്‌സ് ഹെര്‍ണിയയെ തുടര്‍ന്നു ശസ്ത്രക്രിയ്ക്കു വിധേയനായ ഭുവി ഇപ്പോള്‍ മടങ്ങിവരവിനു മുന്നോടിയായി ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണുള്ളത്. എന്നാല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള ചഹര്‍ പുറം ഭാഗത്തെ പരിക്ക് കാരണമാണ് മല്‍സരരംഗത്തു നിന്നു മാറി നില്‍ക്കുന്നത്.

മഞ്ജരേക്കറുടെ ഈ നിര്‍ദേശത്തെ തമാശയായി എഴുതിത്തള്ളാന്‍ കഴിയിലെന്നതാണ് യാഥാര്‍ഥ്യം. കാരണം നല്ല സീമും സ്വിങും ലഭിക്കുന്ന പിച്ചായിരുന്നു രണ്ടു ടെസ്റ്റുകള്‍ക്കു വേണ്ടിയും ഒരുക്കിയിരുന്നത്. സ്വിങ് ബൗളിങില്‍ സ്‌പെഷ്യലിസ്റ്റുകളായ ഭുവിയും ചഹറും ഇന്ത്യക്കായി പന്തെറിഞ്ഞിരുന്നെങ്കില്‍ ന്യൂസിലാന്‍ഡിനെ ചെറിയ സ്‌കോറില്‍ എറിഞ്ഞിടാന്‍ ഇന്ത്യക്കു കഴിയുമായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications