For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ നമ്പര്‍ 4, ഓള്‍റൗണ്ടര്‍ ആരൊക്കെ? ചൂണ്ടിക്കാട്ടി മഞ്ജരേക്കര്‍

അടുത്തിടെ ബിസിസിഐയുടെ കമന്ററി പാനലില്‍ നിന്ന് അദ്ദേഹം ഒഴിവാക്കപ്പെട്ടിരുന്നു

manj

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്ടര്‍ സ്ഥാനം തനിക്കു ലഭിക്കുകയാണെങ്കില്‍ നിര്‍ണായകമായ നാലാം നമ്പര്‍ പൊസിഷന്‍, ഓള്‍റൗണ്ടര്‍ സ്ഥാനങ്ങളിലേക്കു ആരൊക്കെയായിരിക്കും തിരഞ്ഞെടുക്കുകയെന്നു വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ബിസിസിഐയുടെ കമന്ററി പാനലില്‍ നിന്നും അടുത്തിടെ ഒഴിവാക്കപ്പെട്ട അദ്ദേഹം ട്വിറ്ററിലൂടെയുള്ള ചോദ്യോത്തര സെഷനില്‍ മറുപടിയായാണ് കളിക്കാരുടെ പേരുകള്‍ വ്യക്തമാക്കിയത്.

വരാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ നിങ്ങളുടെ നാലാം നമ്പര്‍ ബാറ്റ്‌സ്മാന്‍ ആരാണെന്നും ഓള്‍റൗണ്ടര്‍ ആരായിരിക്കുമെന്നുമായിരുന്നു ചോദ്യം. ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെ യഥാക്രമം തിരഞ്ഞെടുക്കുമെന്നായിരുന്നു മഞ്ജരേക്കറുടെ മറുപടി. നിലവില്‍ ഇന്ത്യക്കു വേണ്ടി നാലാം നമ്പറില്‍ മിന്നുന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരമാണ് ശ്രേയസ്. കഴിഞ്ഞ ന്യൂസിലാന്‍ഡ് പര്യടനത്തിലെ ഏകദിന, ടി20 പരമ്പരകളില്‍ താരം തിളങ്ങിയിരുന്നു.

shreyas

മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇന്ത്യ തൂത്തുവാരപ്പെട്ടെങ്കിലും ടീമിന്റെ ടോപ്‌സ്‌കോററായിരുന്നു ശ്രേയസ്. മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നും 72.33 ശരാശരിയില്‍ 217 റണ്‍സാണ് താരം അടിച്ചെടുത്തത്. കരിയറിലെ കന്നി ഏകദിന സെഞ്ച്വറിയും അദ്ദേഹം ഇവിടെ നേടിയിരുന്നു. അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയിലും ശ്രേയസ് കസറി. അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നും 51 ശരാശരിയില്‍ 131.90 സ്‌ട്രൈക്ക് റേറ്റോടെ 153 റഖണ്‍സാണ് താരം നേടിയത്.

അതേസമയം, ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആറു മാസത്തോളം കളത്തിനു പുറത്തിരുന്ന ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു മടങ്ങി വരാന്‍ തയ്യാറെടുക്കുകയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ കളിച്ചു കൊണ്ട് ഇന്ത്യന്‍ ടീമില്‍ അദ്ദേഹം തിരിച്ചെത്തേണ്ടതായിരുന്നു. എന്നാല്‍ കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് പരമ്പര ഉപേക്ഷിക്കപ്പെട്ടതോടെ ഹാര്‍ദിക്കിന്റെ തിരിച്ചുവരവും നീളുകയാണ്.

hardik

ശസ്ത്രക്രിയക്കു ശേഷം ഡിവൈ പാട്ടീല്‍ ടി20 ടൂര്‍ണമെന്റില്‍ കളിച്ചു കൊണ്ടായിരുന്നു ഹാര്‍ദിക് ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയത്. ഈ ടൂര്‍ണമെന്റില്‍ രണ്ടു സെഞ്ച്വറിയടക്കം അടിച്ചെടുത്ത അദ്ദേഹം ബാറ്റിങിലും ബൗളിങിലും മിന്നിയിരുന്നു. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടതും ഹാര്‍ദിക്കായിരുന്നു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ശക്തമായ തിരിച്ചുവരവ് നടത്താനാണ് അദ്ദേഹത്തിന്റെ ശ്രമമെങ്കിലും കൊറോണ ഭീഷണിയെ തുടര്‍ന്ന് ടൂര്‍ണമെന്റ് അനിശ്ചതത്വത്തിലായത് പ്രതീക്ഷകള്‍ക്കു മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.

Story first published: Monday, March 23, 2020, 17:35 [IST]
Other articles published on Mar 23, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+