Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

46 പന്തില്‍ 111*!! മിന്നല്‍പ്പിണരായ് മനീഷ് പാണ്ഡെ, ടീം ഇന്ത്യ ഇനി നാലാമനെ തിരയേണ്ട...

മനീഷ് പാണ്ഡെയുടെ ഉജ്ജ്വല പ്രകടനം | Oneindia Malayalam

കട്ടക്ക്: ടീം ഇന്ത്യ ബാറ്റിങില്‍ നാലാം നമ്പറില്‍ ആരെ ഇറക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പത്തില്‍ നില്‍ക്കെ സെലക്ടര്‍മാരുടെ ശ്രദ്ധയാകര്‍ഷിച്ച് മനീഷ് പാണ്ഡെ. സയ്ദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിലാണ് തീപ്പൊരി സെഞ്ച്വറിയുമായി പാണ്ഡെ കത്തിക്കയറിയത്. ഗ്രൂപ്പ് ഡിയില്‍ അരുണാചല്‍ പ്രദേശിനെതിരായ കളിയിലായിരുന്നു താരത്തിന്റെ ഉജ്ജ്വല പ്രകടനം.

നാലാമനായി ക്രീസിലെത്തിയ കര്‍ണാടകയുടെ ക്യാപ്റ്റന്‍ കൂടിയായ പാണ്ഡെ വെറും 46 പന്തില്‍ പുറത്താവാതെ 111 റണ്‍സ് വാരിക്കൂട്ടി. ഒമ്പത് ബൗണ്ടറികളും ഏഴു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു പാണ്ഡെയുടെ ഇന്നിങ്‌സ്. കരിയറിലെ രണ്ടാം ടി20 സെഞ്ച്വറിയാണ് അദ്ദേഹം ഈ കളിയില്‍ കുറിച്ചത്.

ആദ്യ സെഞ്ച്വറി

ആദ്യ സെഞ്ച്വറി

ഇതിനു മുമ്പ് ഐപിഎല്ലിലാണ് പാണ്ഡെ കരിയറില്‍ ആദ്യമായി ടി20 സെഞ്ച്വറി നേടിയിട്ടുള്ളത്. 2009ലെ ഐപിഎല്ലിന്റെ രണ്ടാം സീസണിലായിരുന്നു ഇത്. ദക്ഷിണാഫ്രിക്കയില്‍ നടന്ന ടൂര്‍ണമെന്റില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടിയായിരുന്നു പാണ്ഡെയുടെ സെഞ്ച്വറി നേട്ടം. അന്ന് 73 പന്തില്‍ 10 ബൗണ്ടറികളും നാലു സിക്‌സറുമടക്കം താരം 114 റണ്‍സെടുത്തിരുന്നു. ഇതോടെ ഐപിഎല്ലില്‍ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡിനും പാണ്ഡെ അവകാശിയായിരുന്നു.

ക്യാപ്റ്റന്റെ ഇന്നിങ്‌സ്

ക്യാപ്റ്റന്റെ ഇന്നിങ്‌സ്

ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സ് അടിച്ചെടുത്തു. പാണ്ഡെ തന്നെയായിരുന്നു കര്‍ണാടക ഇന്നിങ്‌സിന്റെ അമരക്കാരന്‍. ഒരു ഘട്ടത്തില്‍ കര്‍ണാടക മൂന്നു വിക്കറ്റിന് 60 റണ്‍സെന്ന നിലയിലേക്കു വീണെങ്കിലും ക്യാപ്റ്റന്റെ കളി കെട്ടഴിച്ച് പാണ്ഡെ ടീമിന്റെ ഹീറോയാവുകയായിരുന്നു. നാലാം വിക്കറ്റില്‍ ബിആര്‍ ശരത്തിനൊപ്പം 155 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ശരത് 43 റണ്‍സിന് പുറത്താവുകയായിരുന്നു.

അരുണാചല്‍ നാണംകെട്ടു

അരുണാചല്‍ നാണംകെട്ടു

മറുപടി ബാറ്റിങില്‍ പൊരുതാന്‍ പോലുമാവാതെയാണ് അരുണാചല്‍ കീഴടങ്ങിയത്. 14.4 ഓവറില്‍ വെറും 80 റണ്‍സിന് അരുണാചല്‍ കൂടാരത്തില്‍ തിരിച്ചെത്തി. 146 റണ്‍സിന്റെ വമ്പന്‍ ജയമാണ് കര്‍ണാടക ആഘോഷിച്ചത്. ഓപ്പണര്‍ സമര്‍ഥ് സേത്ത് (49) മാത്രമേ അരുണാചല്‍ നിരയില്‍ രണ്ടക്കം കടന്നുള്ളൂ. മറ്റുള്ളവരില്‍ ടാന ഡേവിഡ് (6) മാത്രമാണ് അഞ്ചിന് മുകളില്‍ സ്‌കോര്‍ ചെയ്തത്. അഞ്ചു വിക്കറ്റെടുത്ത ശ്രേയസ് ഗോപാലാണ് അരുണാചലിന്റെ അന്തകനായത്. 3.4 ഓവറില്‍ 11 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് താരം അഞ്ചു പേരെ പുറത്താക്കിയത്.

Story first published: Monday, February 25, 2019, 16:11 [IST]
Other articles published on Feb 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+