ടീം ഇന്ത്യയില്‍ ആ കസേര ഒഴിഞ്ഞു തന്നെ... തിരിച്ചുവരവിന് പാണ്ഡെ, ചെയ്യേണ്ടത് ഇത്ര മാത്രം
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിര്‍ണായകമായ നാലാം നമ്പര്‍ പൊസിഷനില്‍ ആരെയിറക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല. ലോകകപ്പിലും ഈ പൊസിഷനാണ് ഇന്ത്യക്കു കൂടുതല്‍ തലവേദനയായിരുന്നത്. അമ്പാട്ടി റായുഡുവിനെയാണ് ലോകകപ്പിന് മുമ്പ് വരെ ഇന്ത്യ ഈ സ്ഥാനത്തേക്ക് കണ്ടു വച്ചിരുന്നത്. പക്ഷെ ലോകകപ്പ് ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയതുമില്ല. തുടര്‍ന്നു റായുഡു ക്രിക്കറ്റിനോടു വിട പറയുകയും ചെയ്തിരുന്നു.
ടീം ഇന്ത്യയില്‍ ശൂന്യമായിക്കിടക്കുന്ന നാലാം നമ്പര്‍ പൊസിഷനിലേക്കു തിരിച്ചെത്താന്‍ തയ്യാറെടുക്കുകയാണ് മനീഷ് പാണ്ഡെ. നേരത്തേ ടീമിന്റെ ഭാഗമായിരുന്ന പാണ്ഡെയ്ക്ക് പിന്നീട് സ്ഥാനം നഷ്ടമാവുകയായിരുന്നു. ഇപ്പോള്‍ വെസ്റ്റ് ഇന്‍ഡീസില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ എ ടീമിനെ നയിക്കുകയാണ് അദ്ദേഹം.

സെഞ്ച്വറി നേടി
വിന്‍ഡീസ് എയ്‌ക്കെതിരേ നടന്ന ഏകദിന പരമ്പരയിലെ മൂന്നാമത്തെ മല്‍സരത്തില്‍ പാണ്ഡെ സെഞ്ച്വറിയോടെ ടീമിന്റെ വിജയശില്‍പ്പിയായിരുന്നു. 87 പന്തില്‍ ആറു ബൗണ്ടറികളും അഞ്ചു സിക്‌സറുകളുമടക്കം 100 റണ്‍സാണ് അദ്ദേഹം നേടിയത്. മല്‍സരത്തില്‍ വിന്‍ഡീസിനെ 148 റണ്‍സിന് തകര്‍ത്തുവിട്ട് അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 3-0ന്റെ അപരാജിത ലീഡും കൈക്കലാക്കിയിരുന്നു.
ഇതേ ഫോം തുടരാനായാല്‍ വിന്‍ഡീസിനെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന പരമ്പരയ്ക്കുള്ള ടീമില്‍ തിരിച്ചെത്താമെന്നാണ് പാണ്ഡെയുടെ പ്രതീക്ഷ.

ഫോം വീണ്ടെടുത്തു
ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായിരുന്നു പാണ്ഡെ. സീസണിലെ ആദ്യ കളിയില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരേ മൂന്നാമനായി ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചതാണ് ഫോം വീണ്ടെടുക്കാന്‍ തന്നെ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഈ കളിയില്‍ ഫിഫ്റ്റി നേടിയിരുന്നു. സീസണില്‍ തന്റെ കരിയറിലെ മികച്ച മുഹൂര്‍ത്തവും ഇതു തന്നെയായിരുന്നു. അതിനു ശേഷം തന്നെ സംബന്ധിച്ച് എല്ലാം ക്ലിക്കാവുകയും ചെയ്തു. ഫോം വീണ്ടെടുക്കാന്‍ തന്നെ സഹായിച്ചത് സിഎസ്‌കെയ്‌ക്കെതിരായ ഇന്നിങ്‌സായിരുന്നുവെന്നും പാണ്ഡെ വിശദമാക്കി.

ആദ്യമായി ടീമിലെത്തിയത്
2015ലാണ് പാണ്ഡെ ആദ്യമായി ഇന്ത്യന്‍ ടീമിലെത്തിയത്. സിംബാബ് വെയ്‌ക്കെതിരേയുള്ള അരങ്ങേറ്റ മല്‍രത്തില്‍ തന്നെ ഫിഫ്റ്റിയുമായി അദ്ദേഹം വരവറിയിക്കുകയും ചെയ്തു. തുടര്‍ന്ന് 2016ല്‍ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയ ടീമിലേക്കും പാണ്ഡെ തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചാമത്തെ ഏകദിന മല്‍സരത്തില്‍ താരം തകര്‍പ്പന്‍ സെഞ്ച്വറിയും നേടിയിരുന്നു.
പിന്നീട് ടീമില്‍ നിന്നും പുറത്തായ പാണ്ഡെ കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയക്കെതിരേയുള്ള ടി20ക്കുള്ള ടീമിലെത്തിയെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചില്ല. ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ 344 റണ്‍സായിരുന്നു പാണ്ഡെയുടെ സമ്പാദ്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications