Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹര്‍ദിക്കിന്റെ അതേ വര്‍ഷം ടി20യില്‍ അരങ്ങേറി, ഇപ്പോള്‍ അഡ്രസില്ല! 5 ഇന്ത്യക്കാരിതാ

ഇന്ത്യയുടെ സൂപ്പര്‍ ഓള്‍റൗണ്ടറാണ് ഹര്‍ദിക് പാണ്ഡ്യ. രോഹിത് ശര്‍മക്ക് ശേഷം ഇന്ത്യയുടെ പരിമിത ഓവറിലെ നായകസ്ഥാനം ഹര്‍ദിക്കിന് ലഭിക്കാന്‍ പോവുകയാണ്. ഇന്ത്യയുടെ ഫിനിഷര്‍ റോളില്‍ നിന്ന് നായകനെന്ന നിലയില്‍ അത്ഭുതകരമായ വളര്‍ച്ച കൈവരിക്കാന്‍ ഹര്‍ദിക്കിന് ഇക്കാലയളവില്‍ സാധിച്ചു. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അരങ്ങേറ്റ സീസണില്‍ നയിച്ച് കപ്പിലേക്കെത്തിക്കാന്‍ ഹര്‍ദിക്കിന് സാധിച്ചു. ഇതോടെ അദ്ദേഹത്തിന്റെ തലവരയും മാറി.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഹര്‍ദിക്കിന്റെ സ്ഥാനവും ഉയര്‍ന്നു. 2016ല്‍ ഇന്ത്യന്‍ ടീമിലേക്കെത്തിയ ഹര്‍ദിക് ഇപ്പോള്‍ ടീമിന്റെ നിര്‍ണ്ണായക താരമാണ്. എന്നാല്‍ ഹര്‍ദിക്കിന്റെ അതേ വര്‍ഷം ടി20യില്‍ അരങ്ങേറുകയും വളരാനാവാതെ അഡ്രസില്ലാതെ പോവുകയും ചെയ്ത ചില താരങ്ങളുണ്ട്. അത് ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം സ്പിന്‍ ഓള്‍റൗണ്ടര്‍ പവന്‍ നേഗിയാണ്. ഐപിഎല്ലില്‍ ഡല്‍ഹി, സിഎസ്‌കെ, ആര്‍സിബിക്കായി കളിച്ച് മികവുകാട്ടിയ നേഗി 2016ലെ ഏഷ്യാ കപ്പില്‍ ഇന്ത്യക്കായി കളിച്ചു.

യുഎഇക്കെതിരേ കളിച്ച് 16 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി. ഭേദപ്പെട്ട പ്രകടനമായിരുന്നെങ്കിലും പിന്നീടൊരിക്കലും ഇന്ത്യക്കായി ടി20 കളിച്ചില്ല. ഇപ്പോള്‍ ഐപിഎല്ലില്‍ പോലും വലിയ ശ്രദ്ധ നേടാന്‍ നേഗിക്കാവുന്നില്ല. രണ്ടാമത്തെ താരം മീഡിയം പേസ് ഓള്‍റൗണ്ടറായ റിഷി ധവാനാണ്. സ്ലോ കട്ടറുകളിലൂടെ ഇന്ത്യന്‍ പിച്ചുകളില്‍ തിളങ്ങാന്‍ കഴിവുള്ള ബൗളറാണ് അദ്ദേഹം. ഇന്ത്യക്കൊപ്പം നീണ്ട കരിയര്‍ സൃഷ്ടിക്കുമെന്ന് കരുതിയ ഓള്‍റൗണ്ടറാണ് റിഷി ധവാന്‍.

എന്നാല്‍ പ്രതീക്ഷിച്ച ഉയരത്തിലേക്കെത്താനാവാത റിഷി ധവാന്‍ തഴയപ്പെട്ടു. സിംബാബ് വെക്കെതിരായ അരങ്ങേറ്റ മത്സരത്തില്‍ ഒരു റണ്‍സും 42 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റുമാണ് റിഷി ധവാന്‍ നേടിയത്. എന്നാല്‍ ഈ ടി20ക്ക് ശേഷം ഇന്ത്യക്കായി മറ്റൊരു ടി20 മത്സരം കളിക്കാനുള്ള ഭാഗ്യം റിഷിക്ക് ലഭിച്ചില്ല. ഇപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ താരം സജീവമാണ്. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനായി താരം കളിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് ഇനിയൊരു മടങ്ങിവരവ് നടത്താന്‍ സാധ്യതയില്ല.

മന്ദീപ് സിങ്ങാണ് മറ്റൊരാള്‍. വലം കൈയന്‍ ടോപ് ഓഡര്‍ ബാറ്റ്‌സ്മാനായ മന്ദീപ് ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും ഭേദപ്പെട്ട റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ്. 2016ല്‍ നടന്ന സിംബാബ് വെക്കേതിരായ ടി20 പരമ്പരയിലെ മൂന്ന് മത്സരത്തിലും മന്ദീപ് കളിച്ചു. 87 റണ്‍സ് നേടിയ അദ്ദേഹം ഒരു അര്‍ധ സെഞ്ച്വറിയും നേടി. എന്നാല്‍ ഇന്ത്യക്കായി പിന്നീടൊരു ടി20 കളിക്കാന്‍ അവസരം ലഭിച്ചില്ല.

hardik pandya

കരിയര്‍ മുന്നോട്ട് പോയപ്പോള്‍ മന്ദീപിന്റെ പ്രകടന നിലവാരം താഴോട്ട് പോയി. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ഡെക്കായ താരങ്ങളിലൊരാളാണ് മന്ദീപ്. ഐപിഎല്ലില്‍ കളിക്കുന്നുണ്ടെങ്കിലും പഴയതുപോലെ സജീവമല്ല. നാലാമത്തെ താരം ധവാല്‍ കുല്‍ക്കര്‍ണിയാണ്. വലം കൈയന്‍ സ്വിങ് പേസറായ കുല്‍ക്കര്‍ണിയും 2016ലാണ് അരങ്ങേറ്റം നടത്തിയത്.

ഇന്ത്യക്കായി രണ്ട് ടി20 കളിച്ച ശേഷം ധവാല്‍ കുല്‍ക്കര്‍ണി തഴയപ്പെട്ടു. ഐപിഎല്ലില്‍ കളി തുടര്‍ന്നെങ്കിലും ഇന്ത്യന്‍ ടി20 ടീമിലേക്ക് തിരിച്ചെത്താന്‍ കുല്‍ക്കര്‍ണിക്ക് സാധിക്കാതെ പോയി. ഇപ്പോള്‍ അദ്ദേഹം കമന്റേറ്ററായി കരിയര്‍ ആരംഭിച്ചുകഴിഞ്ഞു. ഇനിയൊരു തിരിച്ചുവരവ് അസാധ്യമാണെന്ന് പറയാം. ഇന്ത്യയുടെ മറ്റൊരു പേസറായ ബരീന്ദര്‍ സ്രാനും 2016ലാണ് അരങ്ങേറ്റം കുറിച്ചത്. ഇടം കൈയന്‍ പേസര്‍ ഇന്ത്യക്കായി രണ്ട് ടി20 കളിച്ച് ആറ് വിക്കറ്റുകള്‍ നേടി.

ഇനിയും ഏറെ മുന്നോട്ട് പോയേക്കുമെന്ന് തോന്നിച്ച താരമാണെങ്കിലും ടീമില്‍ നിന്ന് തഴയപ്പെട്ടു. ഇന്ത്യയുടെ ടി20 ടീമിലേക്ക് ഇനിയൊരു തിരിച്ചുവരവ് നടത്താന്‍ സ്രാന് സാധിച്ചേക്കില്ല. സഹീര്‍ ഖാനും ആശിഷ് നെഹ്‌റക്കും ശേഷം മികച്ച ഇടം കൈയന്‍ പേസറെ കണ്ടെത്താന്‍ ഇന്ത്യക്കായിട്ടില്ലെന്നതാണ് വസ്തുത.

Story first published: Sunday, June 25, 2023, 7:02 [IST]
Other articles published on Jun 25, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+