Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയും രോഹിത്തും അത്ര പോരാ!! ഐപിഎല്ലിലെ ടോപ്പ് 5ല്‍ ഇല്ല... ഇന്ത്യയില്‍ നിന്ന് ഒരാള്‍ മാത്രം

മൊഹാലി: ഐപിഎല്ലിലെ എക്കാലത്തെയും മികച്ച അഞ്ചു ബാറ്റ്‌സ്മാന്‍മാരെ തിരഞ്ഞെടുത്തിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ബാറ്റ്‌സ്മാനും ഇന്ത്യയുടെ മുന്‍ താരവുമായ മന്‍ദീപ് സിങ്. ഇന്‍സ്റ്റഗ്രാം ലൈവിലാണ് മികച്ച അഞ്ചു പേരെ അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ടൂര്‍ണമെന്റിലെ എക്കാലത്തെയും മികച്ച രണ്ടു ക്യാപ്റ്റന്‍മാരും അതോടൊപ്പം വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരുമായ എംഎസ് ധോണി, രോഹിത് ശര്‍മ എന്നിവരെ മന്‍ദീപ് തന്റെ ഫേവറിറ്റ് ലിസ്റ്റിലുള്‍പ്പെടുത്തിയില്ലെന്നതാണ് ഞെട്ടിക്കുന്ന കാര്യം. ധോണി മാത്രമല്ല സിഎസ്‌കെയുടെ തന്നെ മറ്റൊരു റണ്‍മെഷീനും ടൂര്‍ണമെന്റിലെ എക്കാലത്തെയും മികച്ച രണ്ടാമത്തെ റണ്‍വേട്ടക്കാരനുമായ സുരേഷ് റെയ്‌നയും തഴയപ്പെട്ടു.

dhon roh

ഐപിഎല്ലില്‍ തന്റെ ക്യാപ്റ്റന്‍ കൂടിയായ വിരാട് കോലി മാത്രമാണ് മന്‍ദീപിന്റെ ടോപ്പ് ഫൈവിലുള്ള ഏക ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍. ആര്‍സിബിയുടെ തന്നെ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സ്, ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍, കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ വിന്‍ഡീസ് വെടിക്കെട്ട് താരവും ഓള്‍റൗണ്ടറുമായ ആന്ദ്രെ റസ്സല്‍ എന്നിവരാണ് മന്‍ദീപിന്റെ ലിസ്റ്റിലെ മറ്റുള്ളവര്‍.

ഐപിഎല്ലിലെ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരുടെ ടോപ്പ് ഫൈവിലുള്ള മൂന്നു പേരെയും മന്‍ദീപ് തന്റെ ഫേവറിറ്റ് ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയെന്നതാണ് ശ്രദ്ധേയമായ കാര്യം. 177 മല്‍സരങ്ങളില്‍ നിന്നും 37.84 ശരാശരിയില്‍ 5412 റണ്‍സോടെ തലപ്പത്തുള്ള കോലിയെയും നാലാംസ്ഥാനക്കാരനായ വാര്‍ണറിനെയും മാത്രമേ മന്‍ദീപ് പരിഗണിച്ചുള്ളൂ.

koh

രണ്ടാമതുള്ള റെയ്‌ന (5368 റണ്‍സ്), മൂന്നാംസ്ഥാനക്കാരനായ രോഹിത് (4898), അഞ്ചാമതുള്ള ശിഖര്‍ ധവാന്‍ (4579) എന്നിവര്‍ മന്‍ദീപിന്റെ ടോപ്പ് ഫൈവില്‍ ഇടം പിടിച്ചില്ല. വാര്‍ണര്‍ 4706 റണ്‍സോടെയാണ് നാലാംസ്ഥാനത്തു നില്‍ക്കുന്നത്. 4484 റണ്‍സുമായി ആറാമതാണ് യൂനിവേഴ്‌സല്‍ ബോസ് ഗെയ്ല്‍. ഏഴാംസ്ഥാനത്താണ് ധോണി. 190 മല്‍സരങ്ങളില്‍ നിന്നും 4432 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

മന്‍ദീപിന്റെ ടോപ്പ് ഫൈവ് ലിസ്റ്റ്
വിരാട് കോലി (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), ഡേവിഡ് വാര്‍ണര്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), എബി ഡിവില്ലിയേഴ്‌സ് (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), ക്രിസ് ഗെയ്ല്‍ (കിങ്‌സ് ഇലവന്‍ പഞ്ചാബ്), ആന്ദ്രെ റസ്സല്‍ (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്).

Story first published: Monday, May 4, 2020, 14:03 [IST]
Other articles published on May 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+