Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുഎഇ ദേശീയ ക്രിക്കറ്റ് ടീം നായകനായി മലയാളി താരം, ചരിത്രത്തിലാദ്യം, അഭിമാന നേട്ടം

1

ദുബായ്: ഏഷ്യാ കപ്പിന്റെ യോഗ്യതാ മത്സരത്തിനൊരുങ്ങുന്ന യുഎഇ ദേശീയ ക്രിക്കറ്റ് ടീമിനെ നയിക്കാന്‍ മലയാളി താരം. തലശ്ശേരി സൈദാര്‍ പള്ളി ചുണ്ടങ്ങപ്പോയില്‍ പുതിയപുരയില്‍ റിസ്‌വാന്‍ റഊഫാണ് ഈ അഭിമാന നേട്ടത്തിലേക്കെത്തിയത്. യുഎഇ ക്രിക്കറ്റ് ടീമിനെ നയിക്കുന്ന ആദ്യത്തെ മലയാളിതാരമാണ് അദ്ദേഹം. പ്രവാസിയായി മാറിയപ്പോഴും ക്രിക്കറ്റിനോടുള്ള സ്‌നേഹത്തെ ചേര്‍ത്ത് പിടിച്ച് മുന്നോട്ട് പോയതാണ് റിസ്‌വാനെ യുഎഇ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തേക്ക് വളര്‍ത്തിയത്.

1

ഈ മാസം 27നാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. യുഎഇയാണ് വേദി. ഇതിന് മുന്നോടിയായി യുഎഇ ടീമിന്റെ യോഗ്യതാ മത്സരങ്ങള്‍ ശനിയാഴ്ച ആരംഭിക്കും. ഒമാനില്‍ നടക്കുന്ന യോഗ്യതാ മത്സരങ്ങളില്‍ ജയിച്ചാല്‍ ഇന്ത്യയും പാകിസ്താനും ഉള്‍പ്പെടുന്ന ശക്തരുടെ ഗ്രൂപ്പിലേക്ക് യുഎഇയും എത്തിപ്പെടും. ഇതോടെ യുഎഇ ടീമിന് ഇന്ത്യക്കും പാകിസ്താനുമെതിരേയും കളിക്കാനുള്ള അവസരവും ലഭിക്കും.

1

റിസ്‌വാനെ കൂടാതെ രണ്ട് മലയാളികള്‍ കൂടി യുഎഇ ടീമിലുണ്ട്. ബാസില്‍ ഹമീദ്, അലിഷാന്‍ ഷറഫു എന്നിവരാണവര്‍. ബാറ്റ്‌സ്മാനെന്ന നിലയിലാണ് റിസ് വാന്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറി നേടിയിട്ടുള്ള ഏക മലയാളി താരമാണ് റിസ്‌വാന്‍. 2021 ജനുവരിയില്‍ ശൈഖ് സായീദ് സ്‌റ്റേഡിയത്തില്‍ അയര്‍ലന്‍ഡിനെതിരേ 109 പന്തില്‍ 136 റണ്‍സ് നേടിയതോടെയാണ് റിസ് വാന്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. 2019ല്‍ യുഎഇ ടീമിനൊപ്പം അരങ്ങേറ്റം കുറിച്ച താരം 29 ഏകദിനങ്ങളില്‍ നിന്ന് 736 റണ്‍സും 7 ടി20യില്‍ നിന്ന് 100 റണ്‍സുമാണ് നേടിയത്.

Story first published: Friday, August 19, 2022, 7:27 [IST]
Other articles published on Aug 19, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+