Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയെ സ്വപ്‌നത്തില്‍ കണ്ടു, ഇതേ സ്വപ്‌നം യാഥാര്‍ഥ്യവുമായി!! ഒരു നാള്‍ നേരിട്ടു പറയും- സഞ്ജു

തിരുവനന്തരപുരം: ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയെക്കുറിച്ച് ഇമോഷണലായ ഒരു കഥ പറഞ്ഞിരിക്കുകയാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സഞ്ജു ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലാത്ത ആ കഥ വെളിപ്പെടുത്തിയത്.

നീണ്ട കാത്തിരിപ്പിനു ശേഷം കഴിഞ്ഞ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ഇന്ത്യക്കു വേണ്ടി കളിക്കാന്‍ സഞ്ജുവിന് അവസരം ലഭിച്ചിരുന്നു. കിവീസിനെതിരായ ടി20 പരമ്പരയിലായിരുന്നു ഇത്. എന്നാല്‍ ബാറ്റിങില്‍ താരം നിരാശപ്പെടുത്തുകയായിരുന്നു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം മികച്ച പ്രകടനം നടത്താന്‍ സഞ്ജു തയ്യാറെടുക്കവെയാണ് കൊവിഡ്-19നെ തുടര്‍ന്നു ടൂര്‍ണമെന്റ് അനിശ്ചിതമായി മാറ്റിവച്ചത്.

വളരെ ഇമോഷണലാവും

ധോണിയെപ്പോലെ മറ്റൊരു ക്രിക്കറ്ററില്ലെന്നും കളിക്കളത്തില്‍ അദ്ദേഹത്തെ അനുകരിക്കാന്‍ ശ്രമിച്ചവരെല്ലാം വെറും കൈയോടെയാണ് മടങ്ങി വന്നിട്ടുള്ളതെന്നും സഞ്ജു വ്യക്തമാക്കി.
ജാര്‍ഖണ്ഡില്‍ നിന്നെത്തിയ ഒരാള്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനായി മാറുകയെന്നത് വലിയ കാര്യം തന്നെയാണ്. ധോണിയെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം താന്‍ വളരെ ഇമോഷണലായി പോവുമെന്നും മലയാളി താരം പറയുന്നു.

പകരക്കാരനാവാന്‍ കഴിയില്ല

ധോണിയുടെ പകരക്കാരനാവാന്‍ ഒരു താരത്തിനും സാധിക്കില്ലെന്നു സഞ്ജു അഭിപ്രായപ്പെട്ടു. ധോണിയുടെ ഗെയിം നിരീക്ഷിച്ച ശേഷം അത് അനുകരിക്കാന്‍ ശ്രമിച്ചാല്‍ പരാജയപ്പെടും. ആര്‍ക്കും തന്നെ ധോണിയെ കോപ്പിയടിക്കാനോ, പകരക്കാരനാവാനോ സാധിക്കില്ലെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.
റിഷഭ് പന്തിനെയാണ് ധോണിയുടെ പിന്‍ഗാമിയായി ഇന്ത്യന്‍ ടീമിലേക്കു കൊണ്ടു വന്നത്. പക്ഷെ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ താരത്തിനായില്ല. ഇതേ തുടര്‍ന്നു കെഎല്‍ രാഹുലിനെയാണ് അവസാനത്തെ രണ്ടു പരമ്പരകളില്‍ ഇന്ത്യ വിക്കറ്റ് കീപ്പറുടെ ചുമതലയേല്‍പ്പിച്ചത്.

ധോണിയെ സ്വപ്‌നം കണ്ടു

ധോണിയെ ഒരിക്കല്‍ താന്‍ സ്വപ്‌നത്തില്‍ കണ്ടിരുന്നതായും പിന്നീട് യാഥാര്‍ഥ്യമായി മാറിയ ആ സ്വപ്‌നത്തെക്കുറിച്ച് അധികം വൈകാതെ അദ്ദേഹത്തോടു നേരില്‍ പറയുമെന്നും സഞ്തു പറഞ്ഞു.
സ്വപ്‌നത്തില്‍ മഹി ഭായിയാണ് ഇന്ത്യയെ നയിക്കുന്നത്. ഫീല്‍ഡിങില്‍ അദ്ദേഹം ചില മാറ്റങ്ങള്‍ വരുത്തുന്നു. സ്ലിപ്പില്‍ നില്‍ക്കുകയായിരുന്ന തന്നോട് അവിടേക്ക് പോവൂയെന്ന് ധോണി നിര്‍ദേശിക്കുകയും ചെയ്യുന്നുവെന്നും സഞ്ജു വെളിപ്പെടുത്തി. ഈ സ്വപ്‌നം കണ്ട് കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ധോണി ഇന്ത്യയുടെ നായകസ്ഥാനമൊഴിഞ്ഞു. ഇനിയെങ്ങനെ ആ സ്വപ്‌നം യാഥാര്‍ഥ്യമാവുമെന്നാണ് ഇതോടെ താന്‍ ചിന്തിച്ചത്. എന്നാല്‍ ഇന്ത്യ എയും ഇംഗ്ലണ്ടും തമ്മിലൊരു മല്‍സരം നടന്നു. ഈ കളിയില്‍ എ ടീമിനെ നയിച്ചത് ധോണിയായിരുന്നു. ടീമില്‍ താനുമുണ്ടായിരുന്നു. സ്ലിപ്പില്‍ താന്‍ ഫീല്‍ഡ് ചെയ്യവെ സഞ്ജൂ, നീ അവിടേക്കു പോവൂയെന്ന് അന്നു ധോണി പറയുകയും ചെയ്തു.
സ്വപ്‌നത്തില്‍ കണ്ട അതേ സംഭവം യാഥാര്‍ഥ്യമായതിനെക്കുറിച്ച് ധോണിയോട് നേരില്‍ പറയണമെന്ന് വിചാരിക്കുന്നു. ഇത് കേട്ടാല്‍ അദ്ദേഹത്തിന്റെ മുഖത്ത് ചിരി പടര്‍ത്തുമെന്നും താന്‍ കരുതുന്നതായി സഞ്ജു കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, May 5, 2020, 12:51 [IST]
Other articles published on May 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+