Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലില്‍ ഇനിയും കളിക്കണം, സ്വപ്‌നം കാണുന്നത് മൂന്നു ഫ്രാഞ്ചൈസികളുടെ ജഴ്‌സി!- ശ്രീശാന്ത്

കൊച്ചി: കരിയറിനും ജീവിതത്തിനും ഭീഷണിയുയര്‍ത്തിയ വെല്ലുവിളികള്‍ക്കെതിരേ പോരാടി ജയിച്ച് ഗംഭീര തിരിച്ചുവരവ് നടത്തിയ ഇന്ത്യയുടെ മുന്‍ മലയാളി പേസര്‍ ശ്രീശാന്തിന് ഇനിയും സ്വപ്‌നങ്ങളേറെയാണ്. ഒത്തുകളി വിവാദവും തുടര്‍ന്നുണ്ടായ ബിസിസിഐയുടെ ആജീവനാന്ത വിലക്കുമെല്ലാം അതിജീവിച്ചാണ് ശ്രീയുടെ മടങ്ങിവരവ്. ഒത്തുകളിക്കേസില്‍ കുറ്റവിമുക്തനായ അദ്ദേഹം ബിസിസിഐയുടെ വിലക്കിനെതിരേ നിയമപ്പോരാട്ടം നടത്തി ജയിക്കുകയായിരുന്നു.

ബിസിസിഐ വിലക്ക് ഏഴു വര്‍ഷമാക്കി വെട്ടിക്കുറച്ചതോടെയാണ് ശ്രീശാന്തിന്റെ തിരിച്ചുവരവിന് വഴിയൊരുങ്ങിയത്. സപ്തംബറില്‍ വിലക്കിന്റെ കാലാവധി അവസാനിക്കാനിരിക്കെ രഞ്ജി ട്രോഫിക്കുള്ള കേരള ടീമില്‍ ശ്രീയെ ഉള്‍പ്പെടുത്തുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ കരിയര്‍ തകര്‍ത്ത ഐപിഎല്ലിലേക്കു മടങ്ങിയെത്തുകയെന്ന ലക്ഷ്യം കൂടി ശ്രീക്കുണ്ട്. അവസരം ലഭിക്കുകയാണെങ്കില്‍ കളിക്കാന്‍ ആഗ്രഹിക്കുന്ന ഫ്രാഞ്ചൈസികള്‍ ഏതൊക്കെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.

സച്ചിന്റെ മുംബൈ

സച്ചിന്റെ മുംബൈ

അടുത്ത സീസണിലെ ഐപിഎല്‍ ലേലത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യുമെന്ന് ശ്രീശാന്ത് പറയുന്നു. ഏതു ടീമിനു വേണ്ടിയും കളിക്കാന്‍ തയ്യാറാണെങ്കിലും മൂന്നു ഫ്രാഞ്ചൈസികളില്‍ നിന്ന് ഓഫര്‍ വന്നാല്‍ അത് കൂടുതല്‍ സന്തോഷമാവുമെന്ന് അദ്ദേഹം വെളിപ്പെടുത്തി.
ഒരു ക്രിക്കറ്റ് ആരാധകനെന്ന നിലയില്‍ മെന്‍ ഇന്‍ ബ്ലൂ- മുബൈ ഇന്ത്യന്‍സാണ് കളിക്കാന്‍ ആഗ്രഹിക്കുന്ന ഒരു ടീം. കാരണം സച്ചിന്‍ പാജിയാണ്. താന്‍ ക്രിക്കറ്റിലേക്കു വന്നത് തന്നെ സച്ചിന്‍ പാജിയെ കാണാനാണ്. മുംബൈയ്ക്കു വേണ്ടി കളിക്കാന്‍ അവസരം ലഭിച്ചാല്‍ ഏറെ സന്തോഷം. ഡ്രസിങ് റൂമില്‍ സച്ചിന്‍ പാജിയില്‍ നിന്നും പലതും പഠിക്കാന്‍ കഴിയുന്നത് മഹത്തായ കാര്യമാണെന്നും ശ്രീശാന്ത് വ്യക്തമാക്കി.

ധോണിയുടെ സിഎസ്‌കെയും കോലിയുടെ ആര്‍സിബിയും

ധോണിയുടെ സിഎസ്‌കെയും കോലിയുടെ ആര്‍സിബിയും

മുംബൈ ഇന്ത്യന്‍സിനെക്കുടാതെ ഐപിഎല്ലില്‍ കളിക്കാന്‍ ഏറെ ആഗ്രഹിക്കുന്ന രണ്ടു ഫ്രാഞ്ചൈസികള്‍ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സും വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമാണെന്നും ശ്രീശാന്ത് വെളിപ്പെടുത്തി.
2013ല്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി കളിക്കുന്നതിനിടെയാണ് ശ്രീശാന്ത് ഒത്തുകളി സംശയത്തിന്റെ നിഴലിലായത്. തുടര്‍ന്ന് അദ്ദേഹത്തിന് ബിസിസിഐ ആജീവനനാന്ത വിലക്കേര്‍പ്പെടുക്കുകയായിരുന്നു.

മൂന്നു ഫ്രാഞ്ചൈസികള്‍ക്കായി കളിച്ചു

മൂന്നു ഫ്രാഞ്ചൈസികള്‍ക്കായി കളിച്ചു

ആറു വര്‍ഷം നീണ്ട ഐപിഎല്‍ കരിയറില്‍ മൂന്നു ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി ശ്രീശാന്ത് കളിച്ചിട്ടുണ്ട്. 2008ലെ പ്രഥമ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനൊപ്പമാണ് ശ്രീ പ്രയാണം തുടങ്ങിയത്. 2010 വരെ അദ്ദേഹം പഞ്ചാബിനൊപ്പമുണ്ടായിരുന്നു. 2011ല്‍ ശ്രീശാന്ത് കേരളത്തില്‍ നിന്നുള്ള ഏക സാന്നിധ്യമായ കൊച്ചി ടസ്‌കേഴ്‌സ് ടീമിന്റെ ഭാഗമായി. 2013ല്‍ അദ്ദേഹം രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയും പന്തെറിഞ്ഞു.
ഐപിഎല്ലില്‍ ആകെ 44 മല്‍സരങ്ങളില്‍ നിന്നും 40 വിക്കറ്റുകളാണ് ശ്രീശാന്തിന്റെ സമ്പാദ്യം. 29 റണ്‍സിന് മൂന്നു വിക്കറ്റെടുത്തതാണ് ഏറ്റവും മികച്ച പ്രകടനം.
അതേസമയം, ദേശീയ ടീമിനായി 27 ടെസ്റ്റുകളില്‍ നിന്നും 87ഉം 53 ഏകദിനങ്ങളില്‍ നിന്നും 75ഉം വിക്കറ്റുകള്‍ പേസര്‍ നേടിയിട്ടുണ്ട്. 2007ലെ പ്രഥമ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ് എന്നിവ നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു ശ്രീശാന്ത്.

Story first published: Friday, July 3, 2020, 11:28 [IST]
Other articles published on Jul 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+