Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇനി കേരള താരമല്ല, അടുത്ത സീസണില്‍ തമിഴ്‌നാടിനൊപ്പമോ? പ്രതികരിച്ച് സന്ദീപ് വാര്യര്‍

കൊച്ചി: കേരളത്തിന്റെ പ്രമുഖ പേസര്‍ സന്ദീപ് വാര്യര്‍ അടുത്ത സീസണില്‍ തമിഴ്‌നാട് ടീമിനു വേണ്ടി കളിച്ചേക്കുമെന്ന തരത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കേരളത്തിന്റെ തുറുപ്പുചീട്ടുകളിലൊരാളായ സന്ദീപ് ടീം വിടുമെന്ന അഭ്യൂഹങ്ങള്‍ ആരാധകരെ ആശങ്കയിലാക്കുകയും ചെയ്തിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ തള്ളിയിരിക്കുകയാണ് സന്ദീപ്.

sandeep

പുറത്തു വന്നത് വെറും അഭ്യൂഹങ്ങള്‍ മാത്രമാണ്. ഇന്ത്യാ സിമന്റ്‌സിലാണ് ജോലി ചെയ്യുന്നത്. ഭാര്യക്കൊപ്പം ചെന്നൈയിലാണിപ്പോള്‍ താമസം. എന്നാല്‍ തമിഴ്‌നാട് ടീമിനു വേണ്ടി പുതിയ സീസണില്‍ താന്‍ കളിച്ചേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളില്‍ കഴമ്പില്ല. അവര്‍ക്കു വേണ്ടി കളിക്കണമെന്നാവശ്യപ്പെട്ടു തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ ഇതുവരെ തന്നെ സമീപിച്ചിട്ടുമില്ല. അതു മാത്രമല്ല കൊറോണ വൈറസ് ഭീതിയില്‍ രാജ്യം മുഴുവന്‍ ലോക്ക്ഡൗണില്‍ നില്‍ക്കെ ക്രിക്കറ്റിന്റെ കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയുമില്ല. ആഭ്യന്തര ക്രിക്കറ്റ് എപ്പോള്‍ ആരംഭിക്കുമെന്ന കാര്യം ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും സന്ദീപ് വ്യക്തമാക്കി.

ഐപിഎല്ലില്‍ ദിനേഷ് കാര്‍ത്തിക് നയിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേ്‌ഴ്‌സിന്റെ താരം കൂടിയാണ് 29 കാരനായ സന്ദീപ്. കൊവിഡ്-19നെ തുടര്‍ന്നു ഐപിഎല്ലിന്റെ പുതിയ സീസണ്‍ അനിശ്ചിതത്വത്തിലായതോടെ അദ്ദേഹം കാത്തിരിപ്പിലാണ്. ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ ഇപ്പോഴും ശ്രമിക്കാറുണ്ടെന്നു താരം പറയുന്നു. വീട്ടില്‍ തന്നെ ജിം സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ വ്യായാമവും നടത്താറുണ്ട്. എന്നാല്‍ പരിശീലനം നടത്താന്‍ കഴിയുന്നില്ലെന്നത് തിരിച്ചടിയാണ്. ഐപിഎല്ലിന്റെ ഭാവി അറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് താനെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ 14ലാണ് രാജ്യത്തെ 21 ദിവസത്തെ ലോക്ക്ഡൗണ്‍ അവസാനിക്കുന്നത്. ഐപിഎല്ലിന്റെ ഭാവിയെക്കുറിച്ച് ഇതിനു ശേഷമായിരിക്കും ബിസിസിഐ അന്തിമ തീരുമാനമെടുക്കുകയെന്നാണ് വിവരം.

കേരളത്തിന്റെ നിര്‍ണായക താരങ്ങളിലൊരാളാണ് സന്ദീപ്. കഴിഞ്ഞ സീസണില്‍ സന്ദീപിന്റെയും സഞ്ജു സാംസണിന്റെയും അഭാവം കേരളത്തെ സാരമായി ബാധിച്ചിരുന്നു. ദേശീയ ടീമിലേക്കു സെലക്ഷന്‍ ലഭിച്ചതിനെ തുടര്‍ന്നായിരുന്നു സ്ഞ്ജുവിന് പുറത്തിരിക്കേണ്ടി വന്നത്. സന്ദീപാവട്ടെ ഇന്ത്യ എ ടീമിലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടത്. രഞ്ജി ട്രോഫിയുടെ കഴിഞ്ഞ സീസണില്‍ സെമി ഫൈനല്‍ വരെയെത്തിയ കേരളം ഇത്തവണ ഗ്രൂപ്പുഘട്ടത്തില്‍ തന്നെ പുറത്താവാനുള്ള പ്രധാന കാരണങ്ങളിലൊന്ന് സന്ദീപിന്റെയും സഞ്ജുവിന്റെയും അഭാവമായിരുന്നു. രഞ്ജിയില്‍ ഗ്രൂപ്പുഘട്ടത്തില്‍ കളിച്ച എട്ടു മല്‍സരങ്ങളില്‍ ഒരേയൊരു ജയം മാത്രമാണ് കേരളത്തിനു നേടാനായത്. രണ്ടു മല്‍സരങ്ങളില്‍ സമനില വഴങ്ങിയ കേരളം മറ്റു കളികളില്‍ തോല്‍വിയേറ്റു വാങ്ങുകയും ചെയ്തു.

san2

57 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളിലാണ് സന്ദീപ് ഇതുവരെ കളിച്ചത്. 24.43 ശരാശരിയില്‍ 186 വിക്കറ്റുകള്‍ പേസര്‍ വീഴ്ത്തിയിട്ടുണ്ട്. 11 തവണ അഞ്ചു വിക്കറ്റ് നേട്ടവും സന്ദീപ് കൊയ്തിരുന്നു. 55 ലിസ്റ്റ് എ മല്‍സരങ്ങളില്‍ നിന്നും 66 വിക്കറ്റുകളും 47 ടി20കളില്‍ നിന്നും 7.2 എന്ന മികച്ച ഇക്കോണമി റേറ്റില്‍ 46 വിക്കറ്റുകളും താരം നേടി. ഈ വര്‍ഷമാദ്യം ഇന്ത്യന്‍ എ ടീം ന്യൂസിലാന്‍ഡ് പര്യടനം നടത്തിയപ്പോള്‍ സന്ദീപ് സംഘത്തിലുണ്ടായിരുന്നു. നാലു മല്‍സരങ്ങളില്‍ നിന്നു ഏഴു വിക്കറ്റുകളും താരം വീഴ്ത്തിയിരുന്നു.

Story first published: Wednesday, April 8, 2020, 13:40 [IST]
Other articles published on Apr 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+