Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: ഇന്നിങ്‌സില്‍ കൂടുതല്‍ റണ്‍സ്- നാണക്കേടിന്റെ റെക്കോര്‍ഡ് മലയാളി പേസര്‍ക്ക്! ലിസ്റ്റ് നോക്കാം

ഐപിഎല്ലിന്റെ മറ്റൊരു സീസണ്‍ ഏപ്രില്‍ ആദ്യവാരം ആരംഭിക്കാനിരിക്കുകയാണ്. അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റിലെ മികച്ച താരങ്ങള്‍ അണിനിരക്കുന്ന ഐപിഎല്ലില്‍ നിരവധി മാജിക്കല്‍ പ്രകടനങ്ങള്‍ക്കു കഴിഞ്ഞ സീസണുകള്‍ സാക്ഷിയായിട്ടുണ്ട്. ബാറ്റ്‌സ്മാന്‍മാരേക്കാള്‍ ബൗളര്‍മാര്‍ക്കു വെല്ലുവിളിയുയര്‍ത്തുന്ന ഫോര്‍മാറ്റ് കൂടിയാണ് ടി20. അതുകൊണ്ടു തന്നെ തനിക്കു ലഭിച്ച നാലോവര്‍ ക്വാട്ടയില്‍ ഏറ്റവും മികച്ച ബൗളിങ് പുറത്തെടുക്കാനായാല്‍ മാത്രമേ ബൗളര്‍ക്കു നിലനില്‍പ്പുള്ളൂ.

ഐപിഎല്ലിന്റ 13 വര്‍ഷത്തെ ചരിത്രത്തില്‍ ഒരിന്നനിങ്‌സില്‍ ഏറ്റവുമധികം റണ്‍സ് വിട്ടുകൊടുത്തിട്ടുള്ള ബൗളര്‍മാര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം. വരാനിരിക്കുന്ന സീസണില്‍ ഒരുപക്ഷെ തിരുത്തപ്പെടാനിടയുള്ള ലിസ്റ്റ് കൂടിയാണിത്.

ബേസില്‍ തമ്പി തലപ്പത്ത്

ബേസില്‍ തമ്പി തലപ്പത്ത്

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മലയാളി പേസര്‍ ബേസില്‍ തമ്പിയാണ് നാണക്കേടിന്റെ ലിസ്റ്റിലെ ഒന്നാമന്‍. 2018ലെ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ കളിയിലാണ് ബേസില്‍ നാലോവറില്‍ 70 റണ്‍സ് ദാനം ചെയ്തത്. 17.50 എന്ന അമ്പരപ്പിക്കുന്ന ശരാശരിയിലായിരുന്നു ഇത്. ഈ കളിയില്‍ വിക്കറ്റൊന്നും നേടാന്‍ ബേസിലിനു സാധിച്ചതുമില്ല.
എബി ഡിവില്ലിയേഴ്‌സ്, മോയിന്‍ അലി, കോളിന്‍ ഡി ഗ്രാന്‍ഡോം എന്നിവരായിരുന്നു ബേസിലിനെ തല്ലിച്ചതച്ചത്. 38 റണ്‍സെടുക്കുമ്പോഴേക്കും ആര്‍സിബിക്കു രണ്ടു വിക്കറ്റ് നഷ്ടമായിരുന്നു. പിന്നീട് റണ്‍സ് വാരിക്കൂട്ടിയ അവര്‍ ആറു വിക്കറ്റിന് 218 റസെന്ന വമ്പന്‍ ടോട്ടല്‍ പടുത്തുയര്‍ത്തി. കളിയില്‍ ആര്‍സിബി 14 റണ്‍സിനു ജയിക്കുകയും ചെയ്തു.

ഇഷാന്തും മുജീബും രണ്ടാമത്

ഇഷാന്തും മുജീബും രണ്ടാമത്

ഇന്ത്യയുടെ പരിചയസമ്പന്നനായ പേസര്‍ ഇഷാന്ത് ശര്‍മയും അഫ്ഗാനിസ്താന്റെ യുവ സ്പിന്നര്‍ മുജീബുര്‍ റഹ്മാനും രണ്ടാംസ്ഥാനം പങ്കിടുകയാണ്. 2013ലെ ടൂര്‍ണമെന്റില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി കളിക്കവെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ നാലോവറില്‍ ഇഷാന്ത് വഴങ്ങിയത് 66 റണ്‍സായിരുന്നു. 16.50 ആയിരുന്നു ശരാശരി. ഈ കളിയില്‍ സിഎസ്‌കെ 77 റണ്‍സിന്റെ വമ്പന്‍ ജയവും കൊയ്തിരുന്നു.
മുജീബാവട്ടെ 2019ലെ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ കിങ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടി കൡവെ നാലോവറില്‍ 66 റണ്‍സ് വഴങ്ങിയിരുന്നു. അന്നു ഹൈദരാബാദിന്റെ മിക്ക ബാറ്റ്‌സ്മാന്‍മാരും മുജീബിന്റെ ഓവറില്‍ റണ്‍സ് വാരിക്കൂട്ടി. ആദ്യം ബാറ്റ് ചെയ്ത എസ്ആര്‍എച്ച് ആറു വിക്കറ്റിന് 212 റണ്‍സ് നേടിയപ്പോള്‍ പഞ്ചാബിനു എട്ടു വിക്കറ്റിന് 167 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

ഉമേഷ്, സന്ദീപ് ശര്‍മ

ഉമേഷ്, സന്ദീപ് ശര്‍മ

രണ്ടാംസ്ഥാനം രണ്ടു പേര്‍ പങ്കിടുന്നതു പോലെ മൂന്നാംസ്ഥാനവും രണ്ടു പേര്‍ പങ്കിടുകയാണ്. ഇന്ത്യന്‍ ബൗളര്‍മാരായ ഉമേഷ് യാദവും സന്ദീപ് ശര്‍മയുമാണ് ഈ രണ്ടു പേര്‍. 2013ലെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാഗ്ലൂരിനെതിരേയാണ് ഡല്‍ഹിയുടെ ബൗളറായ ഇഷാന്ത് നാലോവറില്‍ 16.25 ശരാശരിയില്‍ 65 റണ്‍സ് വിട്ടുകൊടുത്തത്. ഉമേഷിന് കളിയില്‍ വിക്കറ്റൊന്നും ലഭിച്ചില്ല.
2014ലെ ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടി കളിക്കനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ സന്ദീപ് നാലോവറില്‍ 65 റണ്‍സ് വഴങ്ങിയിരുന്നു. നാണക്കേടിന് നേരിയ ആശ്വാസമായി ഒരു വിക്കറ്റ് കൡയില്‍ നേടാന്‍ പേസര്‍ക്കു കഴിഞ്ഞു. ഏറ്റവുമധികം റണ്‍സ് വഴങ്ങിയ ഈ ബൗളര്‍മാരുടെ ലിസ്റ്റില്‍ വിക്കറ്റ് ലഭിച്ച ഏക ബൗളറും സന്ദീപാണ്.

Story first published: Thursday, March 18, 2021, 18:11 [IST]
Other articles published on Mar 18, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+