Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: മികച്ച സൈനിങുകളില്‍ ഭാജിയും ചൗളയും! ഹോഗിന്റെ സെലക്ഷന്‍ ഞെട്ടിക്കും

1

ചെന്നൈയില്‍ നടന്ന ഐപിഎല്ലിന്റെ താരലേലത്തിലെ ഏറ്റവും മികച്ച സൈനിങുകള്‍ ആരൊക്കെയാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. തന്റെ യൂട്യൂബ് ചാനലിലൂേെടയായിരുന്നു മികച്ച മൂന്നു താരങ്ങളെ അദ്ദേഹം തിരഞ്ഞെടുത്തത്. എന്നാല്‍ ആരും തന്നെ പ്രതീക്ഷിക്കാത്തവരെയാണ് ഹോഗ് ഏറ്റവും മികച്ച സൈനിങുകളായി തിരഞ്ഞെടുത്തത് എന്നതാണ് ആശ്ചര്യകരം.

ലേലത്തില്‍ റെക്കോര്‍ഡ് തുക ലഭിച്ച ക്രിസ് മോറിസോ, 15 കോടി കിട്ടിയ കൈല്‍ ജാമിസണോ, 14.25 കോടി ലഭിച്ച ഗ്ലെന്‍ മാക്‌സ്വെല്ലോ ഹോഗിന്റെ ലിസ്റ്റില്‍ ഇല്ലെന്നതാണ് ശ്രദ്ധേയം. ഹോഗ് ചൂണ്ടിക്കാട്ടിയ മൂന്നു താരങ്ങളില്‍ രണ്ടു പേര്‍ ലേലത്തിന്റെ ആദ്യ ഘട്ടത്തില്‍ വിറ്റുപോയിരുന്നില്ല. രണ്ടാം ഘട്ടത്തിലായിരുന്നു ഇവര്‍ക്കു നറുക്കുവീണത്.

മലാന്‍, ഭാജി, ചൗള

മലാന്‍, ഭാജി, ചൗള

ഇംഗ്ലണ്ടിന്റെ പുതിയ ബാറ്റിങ് സെന്‍സേഷനും ടി20 റാങ്കിങിലെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാനുമായ ഡേവിഡ് മലാന്‍, ഇന്ത്യയുടെ മുന്‍ സ്പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിങ്, മറ്റൊരു മുന്‍ സ്പിന്നര്‍ പിയൂഷ് ചൗള എന്നിവരാണ് ലേലത്തിലെ മിച്ച സൈനിങുകളെന്നാണ് ഹോഗിന്റെ അഭിപ്രായം.
മലാനെ അടിസ്ഥാന വിലയായ 1.5 കോടിക്ക് പഞ്ചാബ് കിങ്‌സ് വാങ്ങുകയായിരുന്നു. ചൗളയെ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സും ഹര്‍ഭജനെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും വാങ്ങിക്കുകയായിരുന്നു.

മലാനെ കുറഞ്ഞ തുകയ്ക്കു ലഭിച്ചു

മലാനെ കുറഞ്ഞ തുകയ്ക്കു ലഭിച്ചു

പഞ്ചാബിന് മികച്ചൊരു ബാറ്റ്‌സ്മാനെ ആവശ്യമായിരുന്നു, മലാനെ ലേലത്തില്‍ വാങ്ങാന്‍ അവര്‍ക്കു കഴിഞ്ഞു. ലോകത്തിലെ മികച്ച ടി20 ബാറ്റ്‌സ്മാനായ മലാനെ കുറഞ്ഞ തുകയ്ക്കാണ് അവര്‍ക്കു ലഭിച്ചത്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച മൂന്നാമത്തെ വിക്കറ്റ് വേട്ടക്കാരനായ ചൗളയെ മുംബൈയും വാങ്ങിച്ചു. ടൂര്‍ണമെന്റിലെ മികച്ച അഞ്ചാമത്തെ വിക്കറ്റ് വേട്ടക്കാരനായ ഹര്‍ഭജനെ കെകെആറിനും ലഭിച്ചുവെന്നും ഹോഗ് വിലയിരുത്തി.
രണ്ടു കോടി അടിസ്ഥാന വിലയിട്ടിരുന്ന ചൗളയെ 2.4 കോടി രൂപയ്ക്കായിരുന്നു മുംബൈ വാങ്ങിയത്. ഭാജിക്കു വേണ്ടി അടിസ്ഥാന വിലയായ രണ്ടു കോടി മാത്രമേ കെകെആറിനു മുടക്കേണ്ടി വന്നുള്ളൂ.

കൂള്‍ട്ടര്‍ നൈലിന്റേത് മികച്ച സൈനിങ്

കൂള്‍ട്ടര്‍ നൈലിന്റേത് മികച്ച സൈനിങ്

ലേലത്തിലെ ഏറ്റവും സ്മാര്‍ട്ടായിട്ടുള്ള സൈനിങ് ഓസ്‌ട്രേലിയന്‍ പേസര്‍ നതാന്‍ കൂള്‍ട്ടര്‍ നൈലിനെ മുംബൈ ഇന്ത്യന്‍സ് വാങ്ങിയതാണെന്നു ഹോഗ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ സീസണില്‍ മുംബൈ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. ലേലത്തിനു മുമ്പ് ഒഴിവാക്കപ്പെട്ട കൂള്‍ട്ടര്‍ നൈലിനെ മുംബൈ ലേലത്തില്‍ തിരികെ കൊണ്ടു വരികയായിരുന്നു.
ടൂര്‍ണമെന്റിലെ ഏറ്റവും സ്മാര്‍ട്ടായ സൈനിങ് കൂള്‍ട്ടര്‍ നൈലിന്റേതാണെന്നു നിസംശയം പറയാം. മുംബൈ അദ്ദേഹത്തെ ലേലത്തിലെ എറിഞ്ഞിട്ടു, പിന്നെ കുറഞ്ഞ വിലയ്ക്കു തിരികെ കൊണ്ടു വരികയും ചെയ്തതായി ഹോഗ് പറഞ്ഞു. കഴിഞ്ഞ സീസണില്‍ കൂള്‍ട്ടര്‍ നൈലിനു വേണ്ടി മുംബൈ എട്ടു കോടി ലേലത്തില്‍ ചെലവിട്ടിരുന്നു. ഇത്തവണത്തെ ലേലത്തില്‍ അഞ്ചു കോടിക്കാണ് ഓസീസ് പേസറെ മുംബൈ തിരികെവാങ്ങിയത്.

Story first published: Saturday, February 20, 2021, 20:47 [IST]
Other articles published on Feb 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+