വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അന്നത്തെ ഡബിളിനു പിന്നില്‍ കോലിയുടെ ഉപദേശം... പറഞ്ഞത് ഇങ്ങനെ, വെളിപ്പെടുത്തി മായങ്ക്

ഇന്ത്യയുടെ സ്ഥിരം ടെസ്റ്റ് ഓപ്പണറാണ് മായങ്ക്

ഹാമില്‍റ്റണ്‍: സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ സ്ഥാനമുറപ്പിച്ച് ബാറ്റ്‌സ്മാനാണ് ഓപ്പണര്‍ കൂടിയായ മായങ്ക് അഗര്‍വാള്‍. ന്യൂസിലാന്‍ഡിനെതിരേ നടന്ന കഴിഞ്ഞ മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലൂടെ ഏകദിനത്തിലും അദ്ദേഹം അരങേറിയിരുന്നു. ടെസ്റ്റ് കരിയറില്‍ ഇതിനകം രണ്ടു ഡബിള്‍ സെഞ്ച്വറികള്‍ മായങ്ക് നേടിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം വിശാഖപട്ടണത്ത് നടന്ന ടെസ്റ്റിലായിരുന്നു താരത്തിന്റെ കന്നി ടെസ്റ്റ് ഡബിള്‍. അന്ന് നായകന്‍ വിരാട് കോലിയുടെ ഉപദേശമാണ് വലിയ ഇന്നിങ്‌സ് കളിക്കാന്‍ തനിക്കു കരുത്തായതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് മായങ്ക്.

koh mayank

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അന്നു 150 റണ്‍സ് തികയ്ക്കുമ്പോള്‍ ക്രീസിന്റെ മറുഭാഗത്ത് കോലിയാണ് ഒപ്പം ബാറ്റ് ചെയ്തിരുന്നത്. 200 റണ്‍സില്‍ കുറഞ്ഞൊന്നും ഇനി ചിന്തിക്കാന്‍ പോലും പാടില്ലെന്നായിരുന്നു കോലി തന്നോടു പറഞ്ഞത്. നീ നന്നായി ബാറ്റ് ചെയ്യുന്നുണ്ട്. തനിക്കു വേണ്ടി റണ്‍സെടുക്കുന്നതിനെക്കുറിച്ചു മാത്രമല്ല ടീമിനു വേണ്ടി കൂടിയാണ് ഇതെന്നു ഉറപ്പിക്കണം. ടീമിന് വലിയൊരു സ്‌കോര്‍ ആവശ്യമാണ്. അതുകൊണ്ടു തന്നെ നീ ക്രീസില്‍ തുടരേണ്ടത് വളരെ പ്രധാനമാണ്. അതോടൊപ്പം കഴിയുന്നത്ര വേഗത്തില്‍ സ്‌കോര്‍ ചെയ്ത് ടീമിന് വലിയ സ്‌കോര്‍ നേടിത്തരാന്‍ ശ്രമിക്കുകയും വേണമെന്നായിരുന്നു കോലിയുടെ വാക്കുകള്‍.

കളിച്ചു കുഴങ്ങി കോലിപ്പട... അടുത്ത പരമ്പരയില്‍ പുതിയ നായകന്‍? സാധ്യത ഇവരിലൊരാള്‍ക്ക്കളിച്ചു കുഴങ്ങി കോലിപ്പട... അടുത്ത പരമ്പരയില്‍ പുതിയ നായകന്‍? സാധ്യത ഇവരിലൊരാള്‍ക്ക്

mayan

കോലിയുടെ ഈ ഉപദേശം കൂടുതല്‍ പ്രചോദനം നല്‍കിയതായും ഇതാണ് ഡബിള്‍ സെഞ്ച്വറിയില്‍ തന്നെ എത്തിച്ചതെന്നും മായങ്ക് പറയുന്നു. 215 റണ്‍സെടുത്താണ് അന്ന് അദ്ദേഹം പുറത്തായത്. ബംഗ്ലാദേശിനെതിരേ കഴിഞ്ഞ വര്‍ഷം തന്ന നടന്ന മറ്റൊരു ടെസ്റ്റ് പരമ്പരയ്ക്കിടെയും കോലി സമാനമായ രീതിയില്‍ തന്നെ ഉപദേശിച്ചതായി മായങ്ക് വെളിപ്പെടുത്തി. അന്നും 28 കാരനായ മായങ്ക് ഡബിള്‍ സെഞ്ച്വറി നേടിയിരുന്നു. 28 ബൗണ്ടറികളും എട്ടു സിക്‌സറുമടക്കം 243 റണ്‍സായിരുന്നു താരം അടിച്ചെടുത്തത്.

Story first published: Friday, February 14, 2020, 16:07 [IST]
Other articles published on Feb 14, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X