For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത് പുറത്താവും, സഞ്ജുവിനും ഇടമില്ല! ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമിലെ മാറ്റങ്ങളിതാ

2023ലെ ഏകദിന ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. 2013ന് ശേഷം ഒരു തവണ പോലും ഐസിസി കപ്പ് നേടാനാവാത്ത ഇന്ത്യക്ക് തട്ടകത്തിലെ ലോകകപ്പ് എന്തുവിലകൊടുത്തും സ്വന്തമാക്കേണ്ടതായുണ്ട്. 2011ല്‍ ആതിഥേയരായപ്പോള്‍ ഇന്ത്യ ചാമ്പ്യന്മാരായിരുന്നു. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്താണ് ഇന്ത്യ കിരീടം ചൂടിയത്. എംഎസ് ധോണിക്ക് കീഴിലായിരുന്നു ഇന്ത്യ വിശ്വകിരീടം സ്വന്തമാക്കിയത്.

2023ലേക്കെത്തുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങളാണുള്ളത്. രോഹിത് ശര്‍മ നയിക്കുമ്പോള്‍ പരിശീലകനായി രാഹുല്‍ ദ്രാവിഡാണുള്ളത്. വിരാട് കോലി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാമായിരിക്കും ഇത്തവണ ഇന്ത്യക്ക് കരുത്തു പകരുന്നവര്‍. ഏകദിന ലോകകപ്പിന് ശേഷം വലിയ മാറ്റങ്ങള്‍ ഇന്ത്യന്‍ ടീമില്‍ പ്രതീക്ഷിക്കാം. പ്രധാനമായും സംഭവിക്കാന്‍ സാധ്യതയുള്ള മാറ്റങ്ങള്‍ പരിശോധിക്കാം.

ഒന്നാമത്തെ മാറ്റം പരിശീലകനിലാണ്. രാഹുല്‍ ദ്രാവിഡ് ലോകകപ്പിന് ശേഷം ഇന്ത്യയുടെ പരിശീലകനായി തുടര്‍ന്നേക്കില്ല. കരാര്‍ പുതുക്കാന്‍ ദ്രാവിഡ് താല്‍പര്യപ്പെട്ടേക്കില്ലെന്നാണ് സൂചന. വിദേശ പരിശീലകനെ കൊണ്ടുവരാനാണ് ബിസിസിഐ ആലോചിക്കുന്നത്. ആന്‍ഡി ഫ്‌ളവര്‍ ഇന്ത്യയുടെ പരിശീലകനായേക്കുമെന്നാണ് റിപ്പോര്‍ട്ട്. നായകനെയും ഇന്ത്യ മാറ്റിയേക്കും. രോഹിത് ശര്‍മയെ മാറ്റി പകരം ഹര്‍ദിക് പാണ്ഡ്യയെ ഇന്ത്യ നായകനാക്കിയേക്കും.

ഇതിനോടകം ഇന്ത്യയുടെ ടി20 നായകസ്ഥാനം ഹാര്‍ദിക്കിന് ലഭിച്ചിട്ടുണ്ട്. അധികം വൈകാതെ ഏകദിന നായകസ്ഥാനവും ഹാര്‍ദിക്കിലേക്കെത്തിയേക്കും. രോഹിത്തിന് ഓപ്പണര്‍ സ്ഥാനവും നഷ്ടമായേക്കും. ശുബ്മാന്‍ ഗില്‍-യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍-കെ എല്‍ രാഹുല്‍, ശുബ്മാന്‍ ഗില്‍-ഇഷാന്‍ കിഷന്‍ എന്നീ ഓപ്പണിങ് കൂട്ടുകെട്ടിലൊന്നിലേക്ക് ഇന്ത്യയെത്തിയേക്കും. അത്യുഗ്രന്‍ പ്രകടനം ലോകകപ്പില്‍ നടത്താത്ത പക്ഷം രോഹിത്തിന്റെ ഓപ്പണിങ് സീറ്റ് തെറിക്കും.

rahul dravid

ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് കെ എല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരിലൊരാള്‍ എത്തിയേക്കും. നിലവില്‍ രാഹുലും റിഷഭും പരിക്കേറ്റ് ഇന്ത്യന്‍ ടീമിന് പുറത്താണ്. ലോകകപ്പിന് മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുത്ത് ഇരുവരും തിരിച്ചെത്താനാണ് സാധ്യത. റിഷഭ് ഒന്നാം നമ്പര്‍ കീപ്പറും കെ എല്‍ രാഹുല്‍ ബാക്കപ്പ് കീപ്പറായും പരിഗണിക്കപ്പെട്ടേക്കും. ഇഷാന്‍ കിഷനാവും ടീമിന്റെ മൂന്നാം വിക്കറ്റ് കീപ്പര്‍. സഞ്ജു സാംസണിനെ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കാനാണ് സാധ്യത.

സൂര്യകുമാര്‍ യാദവിന് ഏകദിന ഫോര്‍മാറ്റിലെ സീറ്റ് നഷ്ടമാവുമ്പോള്‍ റുതുരാജ് ഗെയ്ക് വാദിന് കൂടുതല്‍ അവസരം ലഭിച്ചേക്കും. റിങ്കു സിങ്ങിനെ ഏകദിന ഫോര്‍മാറ്റിലേക്ക് ഇന്ത്യ പരിഗണിക്കാനും സാധ്യതയുണ്ട്. ബൗളിങ് നിരയിലും മാറ്റം പ്രതീക്ഷിക്കാം. സ്പിന്‍ നിരയില്‍ യുസ്‌വേന്ദ്ര ചഹാലിന് സ്ഥാനം നഷ്ടമായേക്കും. കുല്‍ദീപ് യാദവ് തുടരുന്നതോടൊപ്പം രവി ബിഷ്‌നോയിയെ ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരും. അക്ഷര്‍ പട്ടേലിന് കൂടുതല്‍ അവസരം ലഭിക്കാനും സാധ്യതകളുണ്ട്.

രവീന്ദ്ര ജഡേജയെ ടെസ്റ്റില്‍ കൂടുതല്‍ പിന്തുണച്ച് പരിമിത ഓവറില്‍ നിന്ന് പതിയെ മാറ്റിനിര്‍ത്താനുള്ള സാധ്യതയുമുണ്ട്. പേസ് നിരയില്‍ നിന്ന് മുഹമ്മദ് ഷമി തഴയപ്പെട്ടേക്കും. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരോടൊപ്പം പ്രസിദ്ധ് കൃഷ്ണയെ ഇന്ത്യ കൂടുതല്‍ അവസരം നല്‍കി പിന്തുണക്കാന്‍ സാധ്യതയുണ്ട്. ഉമ്രാന്‍ മാലിക്കിന് ഏകദിന ടീമില്‍ കൂടുതല്‍ അവസരം ലഭിക്കാനും സാധ്യതകളുണ്ട്. അര്‍ഷദീപ് സിങ്ങിനെ ഇന്ത്യ ബാക്കപ്പ് താരമായി വളര്‍ത്തിയേക്കും.

വിരാട് കോലിയെ ഏകദിന, ടെസ്റ്റ് ഫോര്‍മാറ്റിലേക്ക് മാത്രം പരിഗണിച്ച് ടി20യില്‍ നിന്ന് മാറ്റിനിര്‍ത്താനും സാധ്യതകളുണ്ട്. ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ പ്രകടനം വിലയിരുത്തിയാവും മാറ്റങ്ങളുണ്ടാവുക. ഇന്ത്യക്ക് കപ്പ് നേടാന്‍ സാധിക്കാത്ത പക്ഷം ടീമില്‍ വലിയ മാറ്റങ്ങളുറപ്പാണ്. എന്നാല്‍ ഇന്ത്യ കിരീടം നേടിയാല്‍ രോഹിത് ശര്‍മയെ നായകനാക്കി അല്‍പ്പ നാള്‍ കൂടി ഇന്ത്യ മുന്നോട്ടുപോകാനുള്ള സാധ്യതയുമുണ്ട്. എന്തായാലും വലിയ ഉടച്ചുവാര്‍ക്കല്‍ ടീമിലുണ്ടാവുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Sunday, July 16, 2023, 20:52 [IST]
Other articles published on Jul 16, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+