Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റ് ഇന്ത്യയിലെ ഏറ്റവും ജനപ്രിയ കായിക ഇനമായതെങ്ങനെ? അറിയാം കാരണങ്ങള്‍

ഇന്ത്യക്കാര്‍ക്കു ക്രിക്കറ്റിനോളം പാഷനുള്ള മറ്റൊരു കായിക ഇനം ഇല്ലെന്നു തന്നെ പറയാം. രാജ്യത്തിന്റെ ദേശീയ കായിക വിനോദം ഹോക്കിയാണെങ്കിലും വല്ല്യേട്ടന്‍ ക്രിക്കറ്റ് തന്നെയാണ്. ക്രിക്കറ്റ് മല്‍സരങ്ങള്‍ക്ക് എത്തുന്ന കാണികളെ ഇന്ത്യയില്‍ മറ്റൊരു മല്‍സരത്തിനും നമുക്ക് കാണാന്‍ കഴിയില്ല. ലോകത്തു തന്നെ ഏറ്റവുമധികം ആരാധകരുള്ള ഫുട്‌ബോളിനു പോലും ഇന്ത്യക്കാര്‍ ക്രിക്കറ്റിനു പിന്നില്‍ മാത്രമേ സ്ഥാനം നല്‍കുന്നുള്ളൂവെന്നു കാണാം.

ഇന്ത്യയിലെ ജീവിതശൈലിയുടെ ഒരു ഭാഗം തന്നെയായി ക്രിക്കറ്റ് മാറിക്കഴിഞ്ഞു. രാജ്യത്തെ തെരുവുകളിലും ഗ്രൗണ്ടുകളിലിലുമെല്ലാം നമുക്ക് കാണാന്‍ കഴിയുക ക്രിക്കറ്റിലേര്‍പ്പെട്ട കുട്ടികളെയും യുവാക്കളെയുമെല്ലാം ആയിരിക്കും. ക്രിക്കറ്റിന്റെ കാര്യമെടുത്താല്‍ അവിടെ എല്ലാവരും ഒറ്റക്കെട്ടാണ്. ജാതിയോ, മതമോ, നിറമോ, സംസ്‌കാരമോ, ഭാഷയോ, നാടോ, ലിംഗമോ ഒന്നും ഇവിടെ പ്രസക്തമല്ല. എന്തുകൊണ്ടായിരിക്കാം ഇന്ത്യയില്‍ ഇത്രയും ജനപ്രിയമായ കായിക ഇനമായി ക്രിക്കറ്റ് മാറിയതെന്നു അറിയാമോ? പ്രധാനപ്പെട്ട ചില കാരണങ്ങള്‍ നമുക്ക് നോക്കാം.

സിംപിള്‍ ഗെയിം

സിംപിള്‍ ഗെയിം

മറ്റു പല കായിക ഇനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ സിംപിളാണ് ക്രിക്കറ്റ്. ഫുട്‌ബോളുള്‍പ്പെടെ മിക്ക ഗെയിമുകളും ടീം ഗെയിമാണെങ്കില്‍ ക്രിക്കറ്റ് കളിക്കാന്‍ രണ്ടു പേരായാലും മതി. ബാറ്റ് ചെയ്യാന്‍ ഒരാളും ബൗള്‍ ചെയ്യാന്‍ മറ്റൊരാളുമുണ്ടെങ്കില്‍ അനായാസം ക്രിക്കറ്റ് കളിക്കാം. മാത്രമല്ല എത്ര ചെറിയ സ്ഥലത്തു പോലും ക്രിക്കറ്റ് കളിക്കാനും കഴിയും. ഇടുങ്ങിയ തെരുവില്‍ മാത്രമല്ല എന്തിന് അധികം പറയുന്നു,മുറിക്കകത്തു പോലും ക്രിക്കറ്റ് കളിക്കാനാവും.

അടിസ്ഥാന സൗകര്യങ്ങള്‍

അടിസ്ഥാന സൗകര്യങ്ങള്‍

ഇന്ത്യയില്‍ മറ്റു കായിക ഇനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ക്രിക്കറ്റിന് അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതലാണെന്നു കാണാം. ഇന്ത്യയില്‍ നിരവധി ക്രിക്കറ്റ് കോച്ചിങ് സെന്ററുകളുണ്ട്. ഇത് കൂടുതല്‍ കുട്ടികളെ ക്രിക്കറ്റിലേക്കു ആകര്‍ഷിക്കുകയും ഭാവി താരങ്ങളായി മാറാന്‍ സഹായിക്കുകയും ചെയ്യുന്നു.

മാത്രമല്ല രാജ്യത്തെ ഓരോ സംസ്ഥാനങ്ങള്‍ക്കും ഒരു അന്താരാഷ്ട്ര സ്‌റ്റേഡിയമെങ്കിലുമുണ്ട്. എന്നാല്‍ ഫുട്‌ബോള്‍, ഹോക്കി എന്നിവയ്ക്കു വളരെ കുറച്ച് ഫിഫ അംഗീകാരമുള്ള വളരെ കുറച്ച് സ്റ്റേഡിയങ്ങളും കൃത്രിമ പ്രതലത്തോട് കൂടിയ ഗ്രൗണ്ടുകളും മാത്രമേ ഇവിടെയുള്ളൂ.

ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍

ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍

ക്രിക്കറ്റില്‍ ഇന്ത്യ കൈവരിച്ചിട്ടുള്ള മഹത്തായ നേട്ടങ്ങളും കൂടുതല്‍ പേരെ ഈ ഗെയിമിലേക്കു ആകര്‍ഷിക്കുന്നതിനു കാരണമായിട്ടുണ്ട്. ഇന്ത്യ ഇതിനകം ഐസിസിയുടെ ഏകദിന ലോകകപ്പില്‍ രണ്ടു തവണ ചാംപ്യന്മാരായിട്ടുണ്ട്. ഒരു തവണ ഐസിസിയുടെ ടി20 ലോകകപ്പിലും ഇന്ത്യ മുത്തമിട്ടു. കൂടാതെ രണ്ടു ഐസിസി ചാംപ്യന്‍സ് ട്രോഫിയും നേടിയിട്ടുള്ള ഇന്ത്യ എണ്ണിയാല്‍ തീരാത്ത പരമ്പര നേട്ടങ്ങള്‍ക്കും അവകാശികളായിട്ടുണ്ട്.
ഒരു കാലത്ത് ഹോക്കിയിലും ഇന്ത്യ വന്‍ ശക്തികളായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യക്കു പഴയ പ്രതാപമില്ല. ഇതോടെ ഹോക്കിയിക്കു ആരാധകര്‍ കുറയുകയും ചെയ്തു. ഫുട്‌ബോളിലേക്കു വന്നാല്‍ ഇത്രയും ജനസംഖ്യയുള്ള രാജ്യമായിട്ടും ഒരിക്കല്‍പ്പോലും ലോകകപ്പില്‍ കളിക്കാന്‍ നമുക്ക് ഭാഗ്യമുണ്ടായിട്ടില്ല. ഫിഫയില്‍ അംഗത്വമുള്ള രാജ്യങ്ങള്‍ 208 എണ്ണമാണ്. ഇവയില്‍ ഇന്ത്യയുടെ സ്ഥാനം 156 ആണെന്നത് നമ്മള്‍ ഫുട്‌ബോളില്‍ എത്ര മാത്രം പിന്നിലാണെന്നത് അടിവരയിടുന്നു.

ശാരീരിക ക്ഷമത

ശാരീരിക ക്ഷമത

ക്രിക്കറ്റ് ഇന്ത്യയില്‍ ഇത്രയും ജനപ്രിയമാവാനുള്ള മറ്റൊരു കാരണം മറ്റു ഗെയിമുകളെ അപേക്ഷിച്ച് ഇതിനു ശാരീരിക ക്ഷമത അത്രയേറെ ആവശ്യമില്ലെന്നതാണ്.. ഫുട്‌ബോള്‍, അത്‌ലറ്റിക്‌സ്, ടെന്നീസ്, ഹോക്കി എന്നീ കായിക ഇനങ്ങളുടെ കാര്യമെടുത്താല്‍ ഇവയെല്ലാം അസാധാരണമായ ശാരീരിക ക്ഷമത ആവശ്യപ്പെുന്ന കായിക ഇനങ്ങളാണ്.
എന്നാല്‍ ഇന്ത്യന്‍ക്കാര്‍ക്കു മറ്റു രാജ്യക്കാരെപ്പോലെ ശാരീരിക ക്ഷമത സ്വതസിദ്ധമായിതന്നെ ലഭിച്ചിട്ടില്ലെന്നു പറയാം. ശാരീരിക ബലം, ഉയരം, മാച്ച് ഫിറ്റ്‌നസ് എന്നിവയെല്ലാം ക്രിക്കറ്റിനേക്കാള്‍ മറ്റു ഗെയിമുകള്‍ക്കു കൂടുതല്‍ ആവശ്യമാണ്.

ലോകോത്തര ക്രിക്കറ്റര്‍മാര്‍

ലോകോത്തര ക്രിക്കറ്റര്‍മാര്‍

കാലങ്ങളായി ഇന്ത്യക്കു ലോകോത്തര ക്രിക്കറ്റ് താരങ്ങളെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഓരോ കാലഘട്ടത്തിലും വ്യത്യസ്ത താരങ്ങളാണ് ലോക ക്രിക്കറ്റില്‍ ഇന്ത്യയുടെ അഭിമാനമായിട്ടുള്ളത്. കപില്‍ ദേവ്, സുനില്‍ ഗവാസ്‌കര്‍, സച്ചിന്‍ ടെണ്ടുല്‍ക്കല്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, യുവരാജ് സിങ്, എംഎസ് ധോണി തുടങ്ങി വിരാട് കോലി, രോഹിത് ശര്‍മ എന്നിവരിലെത്തി നില്‍ക്കുന്നു ഈ നിര.
മഹാന്‍മാരായ ഇത്തരം താരങ്ങളാണ് ഇന്ത്യയിലെ യുവതലമുറയെ ക്രിക്കറ്റര്‍മാരാവാന്‍ പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്നത്. തങ്ങളുടെ ഹീറോയെ പോലെയാവാനുള്ള ഇവരുടെ കഠിനാധ്വാനമാണ് ഇന്ത്യക്കു പുതിയ സൂപ്പര്‍ താരങ്ങളെ സമ്മാനിച്ചു കൊണ്ടിരിക്കുന്നത്.

ശക്തമായ ഭരണസംവിധാനം

ശക്തമായ ഭരണസംവിധാനം

ഇന്ത്യയില്‍ ക്രിക്കറ്റിനെ നിയന്ത്രിക്കുന്നത് ബിസിസിഐയാണ്. വളരെ കാര്യക്ഷമമായ, സമ്പന്നമായ, ചിട്ടയുള്ള ഭരണസമിതിയാണിത്. കാലാകാലങ്ങളായി ക്രിക്കറ്റ് താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അഭിവൃധിപ്പെടുത്തുന്നതിനും നിരവഘി ക്രിയാത്മകത നടപടികള്‍ ബിസിസിഐ സ്വീകരിച്ചിട്ടുണ്ട്. ഇതാണ് ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ കായിക ഭരണസംവിധാനങ്ങളിലൊന്നായി ബിസിസിഐയെ മാറ്റിയെടുത്തത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനെ (ഐസിസി) പോലും വരച്ച വരയി നിര്‍ത്താന്‍ ശേഷിള്ള ഭരണസമിതിയായി ബിസിസിഐ മാറിക്കഴിഞ്ഞു.

വരുമാനം പ്രധാനം

വരുമാനം പ്രധാനം

പ്രശസ്തമി മാത്രമല്ല ക്രിക്കറ്റിലേക്കു ഒഴുകുന്ന പണവും പുതുതലമുറയെ ക്രിക്കറ്ററാവാന്‍ പ്രേരിപ്പിക്കുന്ന ഘടകമാണ്. രാജ്യത്തു മറ്റൊരു കായിക ഇനത്തിലും ലഭിക്കാത്ത പണമാണ് ഒരു ക്രിക്കറ്റര്‍ക്കു ഒരു മല്‍സരത്തില്‍ കളിച്ചാല്‍ ലഭിക്കുന്നത്. ശമ്പളം മാത്രമല്ല, സമ്മാനത്തുക, സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള പ്രോല്‍സാഹനങ്ങള്‍ എന്നിവയെല്ലാം ചേരുമ്പോള്‍ ഒരു ക്രിക്കറ്ററുടെ കീശ നിറയാന്‍ ധാരാളമായി.
ഐപിഎല്ലിന്റെ വരവോടെ ഇത് മറ്റൊരു ലെവലേക്ക് ഉയര്‍ന്നു കഴിഞ്ഞു. കോടിക്കിലുക്കമുള്ള ഐപിഎല്‍ ഏതൊരു ക്രിക്കറ്ററുടെയും സ്വപ്‌നമായി മാറുന്നതും അതുകൊണ്ടു തന്നെയാണ്. ലോകത്തിലെ തന്നെ മറ്റു ക്രിക്കറ്റ് ബോര്‍ഡുകളുമായി താരതമ്യം ചെയ്യുമ്പോള്‍ താരങ്ങള്‍ക്കു ഏറ്റവുമധികം ശമ്പളം നല്‍കുന്ന ക്രിക്കറ്റ് ബോര്‍ഡ് കൂടിയാണ് ബിസിസിഐ.

സ്‌പോണ്‍സര്‍മാരും പരസ്യങ്ങളും

സ്‌പോണ്‍സര്‍മാരും പരസ്യങ്ങളും

ഇന്ത്യയില്‍ ഏറ്റവുമധികം സ്‌പോണ്‍സര്‍മാരുള്ളതും പരസ്യങ്ങള്‍ ലഭിക്കുന്നതുമായ കായിക ഇനം ക്രിക്കറ്റ് തന്നെയാണ്. ഏറ്റവുമധികം ഇന്ത്യക്കാര്‍ കാണുന്ന ഗെയിമായതിനാല്‍ തന്നെ പരസ്യക്കാരും സ്‌പോണ്‍സര്‍മാരും ക്രിക്കറ്റിനു പിന്നാലെയാണ്. താരങ്ങള്‍ക്കും ഇത് നേട്ടമുണ്ടാക്കുന്നുണ്ട്. പല സ്വകാര്യ ബ്രാന്‍ഡുകളും താരമൂല്യമുള്ള ക്രിക്കറ്റര്‍മാരെയാണ് കോടികള്‍ ചെലവഴിച്ച് തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ പ്രചാരത്തിനു വേണ്ടി ബ്രാന്‍ഡ് അംബാസഡര്‍മാരാക്കുന്നത്. കളിച്ചു ലഭിക്കുന്ന വരുമാനം കൂടാതെയാണ് താരങ്ങള്‍ക്കു ഇത്തരത്തിലുള്ള സംരഭങ്ങളിലൂടെ കൂടുതല്‍ പണം ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഐപിഎല്ലിന്റെ വരവ്

ഐപിഎല്ലിന്റെ വരവ്

ഐപിഎല്ലിന്റെ വരവ് ഇന്ത്യയില്‍ ക്രിക്കറ്റിനെ ഒന്നു കൂടി ജനപ്രിയമാക്കിയിട്ടുണ്ടെന്നു സംശയമില്ലാതെ പറയാനാവും. 2008ലായിരുന്നു ലളിത് മോഡി വിദേശ ഫുട്‌ബോള്‍ ലീഗുകളുടെ മാതൃകയില്‍ ഇന്ത്യയില്‍ ക്രിക്കറ്റ് ഫ്രാഞ്ചൈസികളെ അണിനിരത്തിക്കൊണ്ട് ഐപിഎല്ലിനു തുടക്കമിട്ടത്. ഇത്ര പ്രതീക്ഷയ്ക്കപ്പുറത്തെ വിജയമായി മാറുകയും ചെയ്തു. ബിസിസിഐയുടെ ഏറ്റവും വലിയ വരുമാനമാര്‍ഗമായി മാറിയ ഐപിഎല്‍ രാജ്യത്തിന്റെ കായിക സംസ്‌കാരത്തെ തന്നെ മാറ്റി മറിച്ചു.
ലോക ക്രിക്കറ്റിലെ വമ്പന്‍ താരങ്ങളെല്ലാം ഒരു കുടക്കീഴില്‍ അണിനിരക്കുന്ന ഐപിഎല്‍ ഐസിസിയുടെ ടൂര്‍ണമെന്റുകളെപ്പോലും പിന്നിലാക്കുന്ന തരത്തിലാണ് പിന്നീട് വളര്‍ന്നത്. ഐപിഎല്ലിന്റെ വരവോടെ ഇന്ത്യയില്‍ ഒട്ടും തന്നെ അറിയപ്പെടാതെ നിന്ന നിരവധി ക്രിക്കറ്റ് താരങ്ങള്‍ക്കു അവസരങ്ങള്‍ ലഭിക്കുകയും ചിലര്‍ സൂപ്പര്‍ താര പദവിയിലേക്കുയരുകയും ചെയ്തു. ഇന്ത്യന്‍ ടീമിലേക്കുള്ള എന്‍ട്രന്‍സ് പരീക്ഷയായാണ് ആഭ്യന്തര ക്രിക്കറ്റര്‍മാര്‍ ഇപ്പോള്‍ ഐപിഎല്ലിനെ കാണുന്നത്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ഇതിഹാസ ബാറ്റ്‌സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യന്‍ ക്രിക്കറ്റിലുണ്ടാക്കിയ സ്വാധീനം വളരെ വലുതാണെന്നു പറയാന്‍ കഴിയും. ക്രിക്കറ്റിനെ ഇന്ത്യക്കാര്‍ ഒരു മതമാക്കി മാറ്റിയെടുത്തപ്പോള്‍ അവര്‍ക്കു ആരാധിക്കാന്‍ ലഭിച്ച ദൈവമായിരുന്നു സച്ചിന്‍. ഇപ്പോഴും സച്ചിനോളം ആരാധകരുള്ള മറ്റൊരു ക്രിക്കറ്റര്‍ ഇന്ത്യയില്‍ ഇല്ലെന്നു തന്നെ പറയാന്‍ സാധിക്കും.ക്രിക്കറ്റില്‍ നിന്നും വിരമിച്ചു കഴിഞ്ഞെങ്കിലും സച്ചിന്റെ സ്ഥാനം തട്ടിയെടുക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്നും ഇനി കഴിയില്ലെന്നും ആരും സമ്മതിക്കും.

Story first published: Saturday, July 18, 2020, 20:01 [IST]
Other articles published on Jul 18, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+