Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോര്‍ഡ്‌സില്‍ ടീം ഇന്ത്യക്ക് പിഴച്ചതെവിടെ? തോല്‍വിക്കു കാരണങ്ങള്‍... ഒന്നല്ല, നിരവധിയുണ്ട്

ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെ രണ്ടാമത്തെ മല്‍സരത്തിലിറങ്ങിയ ടീം ഇന്ത്യക്ക് കനത്ത തിരിച്ചടി തന്നെയാണ് നേരിട്ടത്. 86 റണ്‍സിന് ഇംഗ്ലണ്ട് ഇന്ത്യയെ കെട്ടുകെട്ടിക്കുകയായിരുന്നു. ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്‌സില്‍ ആദ്യം ബാറ്റിങിലും പിന്നീട് ബൗളിങിലും ഇംഗ്ലണ്ടുയര്‍ത്തിയ വെല്ലുവിളി അതിജീവിക്കാന്‍ വിരാട് കോലിക്കും സംഘത്തിനുമായില്ല.

ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-1ന് ഒപ്പമെത്തുകയും ചെയ്തു. ഈ മല്‍സരത്തില്‍ ഇന്ത്യയുടെ പരാജയത്തിനു വഴിവച്ചത് എന്തൊക്കെയാണെന്നു നോക്കാം.

കുല്‍ദീപിനെ അടിച്ചൊതുക്കി

കുല്‍ദീപിനെ അടിച്ചൊതുക്കി

ആദ്യ ഏകദിനത്തില്‍ ആറു വിക്കറ്റ് പിഴുത് ഇംഗ്ലീഷ് ബാറ്റിങ് നിരയുടെ അന്തകനായ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ രണ്ടാമത്തെ കളിയില്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ ശരിക്കും കൈകാര്യം ചെയ്തു. മൂന്നു വിക്കറ്റുമായി കുല്‍ദീപ് തന്നെയാണ് കളിയില്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചു നിന്നതെങ്കിലും 10 ഓവറില്‍ 68 റണ്‍സാണ് താരം വിട്ടുകൊടുത്തത്.
മൂന്നോവറില്‍ 11 റണ്‍സിന് രണ്ടു വിക്കറ്റെന്നതായിരുന്നു തുടക്കത്തില്‍ കുല്‍ദീപിന്റെ പ്രകടനം. എന്നാല്‍ പിന്നീടുള്ള ഏഴോവറില്‍ 52 റണ്‍സ് വഴളങ്ങിയ താരം നേടിയതാവട്ടെ ഒരു വിക്കറ്റ് മാത്രമാണ്.

ഇന്ത്യന്‍ പേസാക്രമണത്തിന് മൂര്‍ച്ചയില്ല

ഇന്ത്യന്‍ പേസാക്രമണത്തിന് മൂര്‍ച്ചയില്ല

മുഖ്യപേസര്‍മാരായ ഭുവനേശ്വര്‍ കുമാറിന്റെയും ജസ്പ്രീത് ബുംറയുടെയും അഭാവം നികത്താന്‍ ശേഷിയുള്ള ബൗളര്‍മാര്‍ ഇന്ത്യക്കില്ലെന്ന് ഈ പരമ്പര ഇന്ത്യക്കു കാണിച്ചു തന്നു. ആദ്യ ഏകദിനത്തില്‍ കുല്‍ദീപ് രക്ഷകനായപ്പോള്‍ ഈ അഭാവം അത്ര പ്രകടമായില്ലെങ്കിലും രണ്ടാമത്തെ മല്‍സരത്തില്‍ ഇന്ത്യന്‍ പേസാക്രമണത്തിന്റെ മൂര്‍ച്ചയില്ലായ്മ ഇംഗ്ലണ്ട് തതുറന്നുകാട്ടി.
കഴിഞ്ഞ ഐപിഎല്ലില്‍ ഉജ്ജ്വലമായി പന്തെറിഞ്ഞ ഉമേഷ് യാദവിനും പുതുമുഖം സിദ്ധാര്‍ഥ് കൗളിനും ഇംഗ്ലണ്ടില്‍ വലിയ ചലനമുണ്ടാക്കാനായിട്ടില്ല. കൗളാണ് ഏറ്റവുമധികം നിരാശപ്പെടുത്തിയത്. ഈ പരമ്പരയ്ക്കു ശേഷം താരത്തിന് ദേശീയ ടീമിലേക്ക് ഇനിയൊരു തിരിച്ചുവരവ് പോലും ഉണ്ടാവുന്ന കാര്യം സംശയമാണ്.

ഡെത്ത് ഓവര്‍ ബൗളിങ്

ഡെത്ത് ഓവര്‍ ബൗളിങ്

ഡെത്ത് ഓവര്‍ ബൗളിങില്‍ ഇന്ത്യന്‍ ബൗളിങ് നിരയുടെ വീക്ക്‌നെസ് ഇംഗ്ലണ്ട് ശരിക്കും മുതലെടുത്തും. ഭുവിയും ബുംറയും മികച്ച ഡെത്ത് ഓവര്‍ ബൗളര്‍മാരായിരുന്നു. റണ്‍സ് വഴങ്ങാതെ എതിര്‍ ബാറ്റിങ് നിരയെ സമ്മര്‍ദ്ദത്തിലാക്കുന്ന ഇരുവരും മനോഹരമായി യോര്‍ക്കറുകളും എറിയാന്‍ ശേഷിയുള്ളവരായിരുന്നു.
രണ്ടാം ഏകദിനത്തില്‍ 40 ഓവര്‍ കഴിഞ്ഞപ്പോള്‍ ഇംഗ്ലണ്ട് അഞ്ചു വിക്കറ്റിന് 228 റണ്‍സെന്ന നിലയിലായിരുന്നു. 42 ഓവര്‍ കഴിഞ്ഞപ്പോള്‍ ഇംഗ്ലണ്ട് ആറിന് 240.
എന്നാല്‍ പിന്നീട് കളി ഇന്ത്യയുടെ കൈളില്‍ നിന്നും വഴുതിപ്പോവുകയായിരുന്നു.
അവസാന എട്ടോവറില്‍ ഇംഗ്ലണ്ട് റണ്‍സ് വാരിക്കൂട്ടി.
ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി എട്ടോവറില്‍ 82 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. 30 പന്തില്‍ ഫിഫ്റ്റി തികച്ച ഡേവിഡ് വില്ലിയായിരുന്നു ഇംഗ്ലീഷ് നിരയില്‍ കൂടുതല്‍ അപകടകാരി.

വിരാട് കോലി നിരാശപ്പെടുത്തി

വിരാട് കോലി നിരാശപ്പെടുത്തി

റണ്‍ചേസില്‍ കേമനായ ക്യാപ്റ്റന്‍ വിരാട് കോലിയില്‍ നിന്നും വലിയൊരു ഇന്നിങ്‌സ് തന്നെ ഇന്ത്യ പ്രതീക്ഷിച്ചിരുന്നു. റണ്‍ചേസില്‍ ഏറ്റവുമധികം സെഞ്ച്വറികള്‍ നേടിയ താരം കൂടിയായ കോലിക്ക് പക്ഷെ 45 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 56 പന്തുകള്‍ നേരിട്ട അദ്ദേഹത്തിന് രണ്ടു ബൗണ്ടറികള്‍ മാത്രമേ നേടാനായുള്ളൂ.
അര്‍ധസെഞ്ച്വറി പോലും നേടാനാവാതെ കോലി പുറത്തായപ്പോള്‍ തന്നെ ഇന്ത്യയുടെ വിധി കുറിക്കപ്പെട്ടിരുന്നു.

ഇന്ത്യന്‍ മധ്യനിര

ഇന്ത്യന്‍ മധ്യനിര

ഓപ്പണര്‍മാര്‍ നിരാശപ്പെടുത്തുന്ന മല്‍സരങ്ങളില്‍ ബാറ്റിങിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടവര്‍ മധ്യനിരയാണ്. റണ്‍ചേസില്‍ പ്രത്യേകിച്ചും. എന്നാല്‍ കോലി, സുരേഷ് റെയ്‌ന എന്നിവരൊഴികെ ഇന്ത്യന്‍ മധ്യനിരയുടെ പ്രകടനം മോശമായിരുന്നു. വെടിട്ടെക്ക് ഇന്നിങ്‌സുകള്‍ കളിക്കാന്‍ ശേഷിയുള്ള ലോകേഷ് രാഹുല്‍ നേരിട്ട രണ്ടാമത്തെ പന്തില്‍ തന്നെ പൂജ്യനായി പുറത്തായി.
റെയ്‌ന 46 റണ്‍സ് നേടിയെങ്കിലും തന്റെ യഥാര്‍ഥ മികവ് പുറത്തെടുക്കുന്നതില്‍ പരാജയപ്പെട്ടു. ധോണിയും (37) ഹര്‍ദിക് പാണ്ഡ്യയും (21) വലിയ സ്‌കോര്‍ നേടാനാവാതെ മടങ്ങുകയും കൂടി ചെയ്തതോടെ ഇന്ത്യന്‍ പതനം പൂര്‍ണമായി.

Story first published: Sunday, July 15, 2018, 12:53 [IST]
Other articles published on Jul 15, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+