വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇംഗ്ലീഷ് പരീക്ഷയില്‍ ഇന്ത്യക്ക് പിഴച്ചതെവിടെ? വില്ലന്‍ ഒരാള്‍ മാത്രമല്ല... ഈ തോല്‍വി മുന്നറിയിപ്പ്

മൂന്നു മല്‍സരങ്ങളുടെ പരമ്പര 2-1നാണ് ഇംഗ്ലണ്ട് നേടിയത്

ഈ തോല്‍വി മുന്നറിയിപ്പ് | Oneindia Malayalam

ലീഡ്‌സ്: അടുത്ത വര്‍ഷം ഏകദിന ലോകകപ്പ് ഇംഗ്ലണ്ടില്‍ നടക്കാനിരിക്കെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കണ്ണുതുറപ്പിക്കുന്നതാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലേറ്റ തോല്‍വി. ലോകകപ്പ് തിരിച്ചുപിടിക്കാന്‍ വിരാട് കോലിക്ക് ഇപ്പോഴത്തെ സന്നാഹങ്ങള്‍ പോരെന്ന് ഈ പരാജയം മുന്നറിയിപ്പ് നല്‍കുന്നു. ആദ്യ കളിയിലെ മിന്നുന്ന ജയ മാറ്റിനിര്‍ത്തിയാല്‍ പിന്നീടുള്ള രണ്ടു മല്‍സരങ്ങളിലും ഇന്ത്യയുടെ പ്രകടനം ദയനീയമായിരുന്നു.

ലോകകപ്പ് വരാനിരിക്കെ ടീമില്‍ ചില മാറ്റങ്ങള്‍ ഇന്ത്യ വരുത്തിയേ തീരൂവെന്നാണ് ഇംഗ്ലണ്ടിനെതിരായ തോല്‍വി തെളിയിക്കുന്നത്. അവസാന കളിയില്‍ ഇന്ത്യയുടെ തോല്‍വിക്കു കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

പതിഞ്ഞ തുടക്കം

പതിഞ്ഞ തുടക്കം

മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ ബാറ്റിങ് വളരെ പതിഞ്ഞ രീതിയിലാണ് തുടങ്ങിയത്. രോഹിത് ശര്‍മ- ശിഖര്‍ ധവാന്‍ ജോടിക്ക് ടീം ആഗ്രഹിച്ചതു പോലൊരു തുടക്കം നല്‍കാനായില്ല. 16 പന്തുകള്‍ നേരിട്ട് രണ്ടു റണ്‍സ് മാത്രമെടുത്ത് രോഹിത് പുറത്താവുകയും ചെയ്തു.
ട്വന്റി20 പരമ്പരയിലും ഏകദിന പരമ്പരയിലും ഒാരോ സെഞ്ച്വറികള്‍ വീതം നേടിയ രോഹിത്തിന് പക്ഷെ പിന്നീട് ഈ ഫോം ആവര്‍ത്തിക്കാനായില്ല. രോഹിത് മാത്രമല്ല ഓപ്പണിങ് പങ്കാളിയാ ശിഖര്‍ ധവാനും അവസാന കളിയില്‍ റണ്‍സ് നേടാന്‍ ശരിക്കും വിഷമിച്ചു. രോഹിത്-ധവാന്‍ സഖ്യത്തിന് മികച്ചൊു തുടക്കം നല്‍കാന്‍ കഴിയാതിരുന്നപ്പോള്‍ തന്നെ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താന്‍ ഇന്ത്യക്കാവില്ലന്നു വ്യക്തമായിരുന്നു.

മധ്യനിര ബാറ്റ്‌സ്മാന്‍മാരുടെ മോശം പ്രകടനം

മധ്യനിര ബാറ്റ്‌സ്മാന്‍മാരുടെ മോശം പ്രകടനം

അവസാന കളിയില്‍ രോഹിത്തിനെ തുടക്കത്തില്‍ നഷ്ടായെങ്കിലും ധവാന്‍-കോലി സഖ്യം ഒരുമിച്ചപ്പോള്‍ ഇന്ത്യ മികച്ച രീതിയില്‍ മുന്നേറിയിരുന്നു. ഇടയ്ക്ക് ധവാന്‍ പുറത്തായെങ്കിലും സുരേഷ് റെയ്‌ന, എംഎസ് ധോണി, ദിനേഷ് കാര്‍ത്തിക്, ഹര്‍ദിക് പാണ്ഡ്യ എന്നിവരില്‍ നിന്നും വലിയ ഇന്നിങ്‌സുകള്‍ ഇന്ത്യ പ്രതീക്ഷിച്ചിരുന്നു. ഇവരിലൊരാള്‍ കോലിക്ക് മികച്ച പിന്തുണ നല്‍കിയിരുന്നെങ്കില്‍ 300ന് അടുത്ത് സ്‌കോര്‍ ചെയ്യാന്‍ ഇന്ത്യക്കാവുമായിരുന്നു.
എന്നാല്‍ ഇവരെല്ലാം ചെറിയ സ്‌കോറുകള്‍ക്കു പുറത്തായതോടെ ഇന്ത്യന്‍ ബാറ്റിങ് നിര തകരുകയായിരുന്നു.

ഇന്ത്യയുടെ മോശം ഫീല്‍ഡിങ്

ഇന്ത്യയുടെ മോശം ഫീല്‍ഡിങ്

ബാറ്റിങിലും ബൗളിങിലും മാത്രമല്ല ഫീല്‍ഡിങിലും മികച്ച നിലവാരമാണ് സമീപകാലത്ത് ഇന്ത്യ പുലര്‍ത്തിയിരുന്നത്. എന്നാല്‍ അവസാന ഏകദിനത്തില്‍ ഇന്ത്യന്‍ ഫീല്‍ഡിങ് മോശമായിരുന്നു. ഒട്ടേറെ റണ്‍സാണ് ഇന്ത്യവിട്ടുകൊടുത്തത്. സിംഗിളിലോ ഡബിളിലോ ഒതുക്കാമായിരുന്ന പല ഷോട്ടുകളിലും ഇന്ത്യ ബൗണ്ടറി വഴങ്ങി. ടീമംഗങ്ങളുടെ മോശം ഫീല്‍ഡിങില്‍ പലപ്പോഴും കോലി നിരാശ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
അതേസമയം, ഇംഗ്ലണ്ടിന്റെ ഫീല്‍ഡിങും മികച്ചതായിരുന്നു. നിരവധി റണ്‍സാണ് ഫീല്‍ഡിങിലൂടെ മാത്രം അവര്‍ ഇന്ത്യക്കു നിഷേധിച്ചത്. ചുരുങ്ങിയത് 25-30 റണ്‍സെങ്കിലും ഫീല്‍ഡിങിലൂടെ ഇംഗ്ലണ്ട് ഇന്ത്യക്കു നിഷേധിച്ചിട്ടുണ്ട്.

ഇന്ത്യന്‍ സ്പിന്‍ ജോടി ഫ്‌ളോപ്പ്

ഇന്ത്യന്‍ സ്പിന്‍ ജോടി ഫ്‌ളോപ്പ്

ഇന്ത്യയുടെ പുതിയ സ്പിന്‍ ജോടികളായ കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചഹലും ഫ്‌ളോപ്പായി മാറിയതും മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ തോല്‍വിയുടെ ആഘാതം വര്‍ധിപ്പിച്ചു. ഇംഗ്ലണ്ടിനായി സ്പിന്നര്‍ ആദില്‍ റഷീദ് മൂന്നു വിക്കറ്റെടുത്തപ്പോള്‍ കുല്‍ദീപ്, ചഹല്‍ ജോടിക്കും മികച്ച പ്രകടനം നടത്താനാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍ ഇരുവരും 10 ഓവര്‍ വീതം പന്തെറിഞ്ഞെങ്കിലും ഒരു വിക്കറ്റ് പോലും ലഭിച്ചില്ല. പരമ്പരയില്‍ തങ്ങള്‍ക്ക് ഏറ്റവും ഭീഷണിയുയര്‍ത്തിയ കുല്‍ദീപിനെ മികച്ച രീതിയിലാണ് ഇംഗ്ലണ്ട് താരങ്ങള്‍ നേരിട്ടത്.

റൂട്ട്- മോര്‍ഗന്‍ സൂപ്പര്‍ ബാറ്റിങ്

റൂട്ട്- മോര്‍ഗന്‍ സൂപ്പര്‍ ബാറ്റിങ്

ഓപ്പണര്‍മാരായ ജോണി ബെയര്‍സ്‌റ്റോയെയും ജെയിംസ് വിന്‍സിനെയും പുറത്താക്കിയപ്പോള്‍ ഇംഗ്ലണ്ട് കളിയില്‍ പിടിമുറുക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ അപരാജിതമായ മൂന്നാം വിക്കറ്റില്‍ ജോ റൂട്ട്- ഇയോന്‍ മോര്‍ഗന്‍ സഖ്യത്തിന്റെ തകര്‍പ്പന്‍ ബാറ്റിങ് ഇന്ത്യന്‍ സാധ്യതകള്‍ ഇല്ലാതാക്കി.
തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും റൂട്ട് സെഞ്ച്വറിയുമായി മിന്നിയപ്പോള്‍ മോര്‍ഗനും മികച്ച പിന്തുണയുമായി ക്രീസില്‍ നിന്നു. ഇന്ത്യയുടെ റിസ്റ്റ് സ്പിന്നര്‍മാരായ കുല്‍ദീപ്, ചഹല്‍ എന്നിവരെ തികച്ചും അനായാസമാണ് ഇരുവരും നേരിട്ടത്.

എബിഡിയെ കടത്തിവെട്ടി കോലി!! എട്ടും നേടി, കോലിക്കൂട്ടത്തിന് ഒമ്പതില്‍ പിഴച്ചു എബിഡിയെ കടത്തിവെട്ടി കോലി!! എട്ടും നേടി, കോലിക്കൂട്ടത്തിന് ഒമ്പതില്‍ പിഴച്ചു

Story first published: Wednesday, July 18, 2018, 11:15 [IST]
Other articles published on Jul 18, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X