Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൗത്ത് ആഫ്രിക്കയില്‍ ഇന്ത്യയും ജയിച്ചെന്ന് മുന്‍ ക്യാപ്റ്റന്‍; എങ്ങനെ?

ചെന്നൈ: സൗത്ത് ആഫ്രിക്കയില്‍ തുടരെ രണ്ട് ടെസ്റ്റുകളില്‍ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരെ വിമര്‍ശനങ്ങള്‍ക്ക് യാതൊരു കുറവുമില്ല. എന്നാല്‍ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ഇക്കാര്യത്തില്‍ ടീമിന് പിന്തുണ നല്‍കുകയാണ്. തോറ്റെങ്കിലും ഇന്ത്യ വിജയിച്ച ഇടങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ധോണി തന്റെ പിന്തുണ അറിയിക്കുന്നത്. ബൗളര്‍മാരുടെ മികവാര്‍ന്ന പ്രകടനം എടുത്ത് പറയേണ്ടതാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

ഗുവാഹത്തിയില്‍ ഡോംഗെല്‍ ഷോ... ഹാ'ട്രിക്കില്‍' സൂപ്പര്‍ മച്ചാന്‍സ് തകര്‍ന്നു

ലോകത്തിലെ ഒന്നാം നമ്പര്‍ ടീമായ ഇന്ത്യ 0-2ന് ടെസ്റ്റ് പരമ്പരയില്‍ പിന്നിലാണ്. മൂന്നാം ടെസ്റ്റിന് ഒരുക്കങ്ങള്‍ നടക്കുമ്പോഴും ടീമിന് വേണ്ടവിധത്തിലുള്ള പിന്തുണ ലഭിക്കാത്ത സാഹചര്യത്തിലാണ് ധോണിയുടെ രംഗപ്രവേശം. ഒരു ടെസ്റ്റ് മത്സരം വിജയിക്കാന്‍ 20 വിക്കറ്റെടുക്കണം, അക്കാര്യത്തില്‍ നമ്മള്‍ വിജയിച്ചു, ടെസ്റ്റില്‍ നിന്നും വിരമിച്ച ശേഷം നിയന്ത്രിത ഓവര്‍ മത്സരങ്ങളുടെ ഭാഗമായി തുടരുന്ന താരം വ്യക്തമാക്കുന്നു.

dhoni

20 വിക്കറ്റെടുത്ത ടീം വിജയത്തില്‍ നിന്നും ഏറെ അകലെയായിരുന്നില്ല. ഇന്ത്യയിലായാലും വിദേശത്തായാലും ടെസ്റ്റ് വിജയിക്കാന്‍ ഇത് ആവശ്യമാണ്. ബാറ്റിംഗില്‍ റണ്‍ കൂടി കണ്ടെത്താന്‍ കഴിഞ്ഞെങ്കില്‍ ഇന്ത്യ രണ്ട് മത്സരങ്ങളും വിജയിക്കുമായിരുന്നെന്നും ധോണി കൂട്ടിച്ചേര്‍ത്തു.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞ സന്തോഷവും താരം മറച്ചുവെച്ചില്ല. ചെന്നൈയ്ക്ക് വേണ്ടിയല്ലാതെ ഒരു ടീമില്‍ കളിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. തിരിച്ചുവരവില്‍ സന്തോഷമുണ്ട്, ധോണി പറയുന്നു. 2013-ല്‍ വാതുവെപ്പില്‍ കുടുങ്ങിയ ടീം സസ്‌പെന്‍ഷന്‍ കഴിഞ്ഞ് ഇക്കുറി വീണ്ടും തിരിച്ചെത്തുകയാണ്. താരലേലത്തില്‍ ധോണിയെ കൂടാതെ സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ എന്നിവരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തിരിച്ചുപിടിച്ചിരുന്നു.

Story first published: Saturday, January 20, 2018, 10:42 [IST]
Other articles published on Jan 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+