IPL: ഓള്‍ടൈം പഞ്ചാബ് ഇലവനെ തിരഞ്ഞെടുത്ത് ചോപ്ര, നയിക്കാന്‍ ലങ്കന്‍ ഇതിഹാസം- യുവിയും ടീമില്‍
ഐപിഎല്ലിന്റെ 12 വര്‍ഷത്തെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാഷ് ചോപ്ര. ടൂര്‍ണമെന്റില്‍ ഇതുവരെ കിരീടം നേടാനായില്ലെങ്കിലും ഏറ്റവുമധികം ആരാധകരുള്ള ടീമുകളിലൊന്നാണ് പഞ്ചാബ്. മികച്ച താരങ്ങളുടെ സാന്നിധ്യവും ചില മിന്നുന്ന പ്രകടനങ്ങളുമാണ് ഇതിനു കാരണം. 2014ല്‍ ഫൈനല്‍ കളിച്ചതാണ് ഐപിഎല്ലിന്റെ പഞ്ചാബിന്റെ ഏറ്റവും വലിയ നേട്ടം. അന്നു അവസാന ഓവറിലേക്കു നീണ്ട ത്രില്ലറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മൂന്നു വിക്കറ്റിനു പഞ്ചാബിനെ വീഴ്ത്തുകയായിരുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷവും മികച്ച രീതിയിലായിരുന്നു പഞ്ചാബ് സീസണ്‍ ആരംഭിച്ചത്. എന്നാല്‍ ഇടയ്ക്കു വച്ച് അവര്‍ക്ക് ട്രാക്ക് പിഴയ്ക്കുകയായിരുന്നു. ഇതോടെ പ്ലേഓഫിലെത്താതെ പുറത്താവുകയും ചെയ്തു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചോപ്ര ഐപിഎല്ലില്‍ പഞ്ചാബിന്റെ ഏറ്റവും മികച്ച ഇലവനെ തിരഞ്ഞെടുത്തത്.

ഗെയ്‌ലും രാഹുലും ഓപ്പണര്‍മാര്‍
നിലവില്‍ പഞ്ചാബിന്റെ ഓപ്പണിങ് ജോടികളായ ക്രിസ് ഗെയ്‌ലിനെയും കെഎല്‍ രാഹുലിനെയും തന്നെയാണ് ചോപ്ര ഓള്‍ടൈം ഇലവന്റെയും ഓപ്പണര്‍മാരാക്കിയത്.
2018ലെ ലേലത്തില്‍ ഗെയ്‌ലിന്റെ പേര് വന്നപ്പോള്‍ തുടക്കത്തില്‍ ആരും അദ്ദേഹത്തെ വാങ്ങാന്‍ താല്‍പ്പര്യം കാണിച്ചില്ല. അവസാനം പഞ്ചാബ് അദ്ദേഹത്തെ വാങ്ങിയപ്പോള്‍ മറ്റുള്ളവര്‍ പരിഹസിച്ചിരുന്നു. എന്നാല്‍ മികച്ച പ്രകടനത്തിലൂടെ ആദ്യ സീസണില്‍ തന്നെ ഗെയ്ല്‍ പരിഹസിച്ചവര്‍ക്കു മറുപടി നല്‍കിയതായി ചോപ്ര അഭിപ്രായപ്പെട്ടു. ഇപ്പോള്‍ ടി20യിലെ ഏറ്റവും അപകടകാരികളായ ഓപ്പണിങ് കോമ്പിനേഷനായി ഗെയ്ല്‍- രാഹുല്‍ സഖ്യം മാറിക്കഴിഞ്ഞു. ആര്‍സിബി രാഹുലിനെ വേണ്ടെന്നു വച്ചപ്പോള്‍ അദ്ഭുതം തോന്നിയിരുന്നതായും ചോപ്ര പറയുന്നു.

ജയവര്‍ധനെ ക്യാപ്റ്റന്‍
ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്റ്‌സ്മാനുമായ മഹേല ജയവര്‍ധനെയെയാണ് ചോപ്ര പഞ്ചാബ് ഇലവന്റെ നായകനാക്കിയിരിക്കുന്നത്. നാലാം നമ്പറിലാണ് ജയവര്‍ധനെ ബാറ്റ് ചെയ്യാനിറങ്ങുക.
തൊട്ടുമുകൡ മൂന്നാം നമ്പറില്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഷോണ്‍ മാര്‍ഷ് കളിക്കും. ഒരു കാലത്ത് ഐപിഎല്ലില്‍ പഞ്ചാബിന്റെ റണ്‍മെഷീനായിരുന്നു മാര്‍ഷ്. ഒരു സീസണില്‍ ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിനും അദ്ദേഹം അവകാശിയാവുകയും ചെയ്തിരുന്നു.

മില്ലര്‍, യുവരാജ് സിങ്
ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഡേവിഡ് മില്ലറും ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങുമായിരിക്കും പഞ്ചാബിന്റെ ഓള്‍ടൈം ഇലവനില്‍ അഞ്ചും ആറും സ്ഥാനങ്ങളില്‍ കളിക്കുന്നത്.
പഞ്ചാബിനു വേണ്ടി മുമ്പ് മികച്ച ചില മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ള താരമാണ് മില്ലര്‍. യുവിയാവട്ടെ പ്രഥമ സീസണിലെ ഐപിഎല്ലില്‍ പഞ്ചാബിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു. ആദ്യ സീസണില്‍ ടീമിനെ സെമി ഫൈനലിലെത്തിക്കാന്‍ അദ്ദേഹത്തിനാവുകയും ചെയ്തിരുന്നു.

ബൗളിങ് നിര
മൂന്നു സ്പിന്നര്‍മാരും രണ്ടു പേസര്‍മാരുമുള്‍പ്പെടുന്നതാണ് പഞ്ചാബ് ഓള്‍ടൈം ഇലവന്റെ ബൗളിങ് നിര. പിയൂഷ് ചൗള, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍ എന്നിവര്‍ സ്പിന്‍ ബൗളിങിനു ചുക്കാന്‍ പിടിക്കുമ്പോള്‍ പ്രവീണ്‍ കുമാറും സന്ദീപ് ശര്‍മയുമാണ് പേസര്‍മാര്‍.
കഴിഞ്ഞ രണ്ടു സീസണുകളിലും പഞ്ചാബിന്റെ ക്യാപ്റ്റനായിരുന്നു ഓഫ് സ്പിന്നര്‍ അശ്വിന്‍. സീസണിനു ശേഷം തികച്ചും അപ്രതീക്ഷിതമായി അദ്ദേഹത്തെ പഞ്ചാബ് ഒഴിവാക്കുകയുമായിരുന്നു. വരാനിരിക്കുന്ന സീസണില്‍ അശ്വിന്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമാണ്.

ഓള്‍ടൈം ഇലവന്‍
ക്രിസ് ഗെയ്ല്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഷോണ്‍ മാര്‍ഷ്, മഹേല ജയവര്‍ധനെ (ക്യാപ്റ്റന്‍), ഡേവിഡ് മില്ലര്‍, യുവരാജ് സിങ്, പിയൂഷ് ചൗള, ഡേവിഡ് മില്ലര്‍, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, പ്രവീണ്‍ കുമാര്‍, സന്ദീപ് ശര്‍മ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications