രഞ്ജി ട്രോഫി: കേരളത്തിന്റെ വിജയക്കുതിപ്പിന് ബ്രേക്ക്... മധ്യപ്രദേശിനോട് തോറ്റു
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന്റെ അപരാജിത കുതിപ്പിന് വിരാമം. എലൈറ്റ് ഗ്രൂപ്പ് ബിയിലെ നാലാം റൗണ്ടില്‍, സ്വന്തം തട്ടകത്തില്‍ മധ്യപ്രദേശാണ് കേരളത്തെ ആദ്യ തോല്‍വിയിലേക്കു തള്ളിയിട്ടത്. അഞ്ചു വിക്കറ്റിനാണ് മധ്യപ്രദേശിന്റെ ജയം. തുടര്‍ച്ചയായി രണ്ടു മല്‍സരങ്ങളില്‍ ആന്ധ്രാ പ്രദേശിനെയും ബംഗാളിനെയും തകര്‍ത്തെറിഞ്ഞ കേരളത്തിന് മധ്യപ്രദേശിനെതിരേ ഈ പ്രകടനം ആവര്‍ത്തിക്കാനായില്ല. ആദ്യ ഇന്നിങ്‌സിലെ ബാറ്റിങ് പരാജയമാണ് കേരളത്തിന്റെ തോല്‍വിക്കു വഴിവച്ചത്. രണ്ടാമിന്നിങ്‌സില്‍ 191 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ മധ്യപ്രദേശ് അവസാനദിനം അഞ്ചു വിക്കറ്റിന് ലക്ഷ്യം കാണുകയായിരുന്നു. രജത് പതീദാറിന്റെ (77) ഇന്നിങ്‌സാണ് മധ്യപ്രദേശിന്റെ ജയം എളുപ്പമാക്കിയത്.

കേരളം ഒന്നാമിന്നിങ്‌സില്‍ വെറും 63 റണ്‍സിന് പുറത്തായിരുന്നു. മറുപടിയില്‍ മധ്യപ്രദേശ് ഒന്നാമിന്നിങ്‌സില്‍ 328 റണ്‍സ് അടിച്ചെടുത്തു. 265 റണ്‍സിന്റെ വന്‍ ലീഡുമായി വീണ്ടും ബാറ്റിങ് ആരംഭിച്ച കേരളം ഒരു ഘട്ടത്തില്‍ അഞ്ചിന് 80 റണ്‍സെന്ന നിലയിലേക്കു കൂപ്പുകുത്തിയിരുന്നു. എന്നാല്‍ വിഷ്ണു വിനോദ് (193), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (143) എന്നിവരുടെ സെഞ്ച്വറികള്‍ കേരളത്തെ കളിയിലേക്കു തിരിച്ചു കൊണ്ടുവന്നു.
57 റണ്‍സെടുത്ത മലയാളി പേസര്‍ ബേസില്‍ തമ്പിയും നിര്‍ണായക സംഭാവന നല്‍കി.രണ്ടാമിന്നിങ്‌സില്‍ കേരളം 455 റണ്‍സ് അടിച്ചെടുത്തു. 282 പന്തില്‍ 23 ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു വിഷ്ണുവിന്റെ ഇന്നിങ്‌സ്. 211 പന്തില്‍ 14 ബൗണ്ടറികളും മൂന്നു സിക്‌സറും പായിച്ചാണ് സച്ചിന്‍ ബേബി 143 റണ്‍സ് നേടിയത്. രണ്ടാമിന്നിങ്‌സില്‍ ഉജ്ജ്വല പ്രകടനം നടത്തിയ കേരളാ താരം വിഷ്ണു വിനോദാണ് മാന്‍ ഓഫ് ദി മാച്ച്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications