
കോലിയെ പുറത്താക്കേണ്ടിയിരുന്നില്ല
ഏകദിനത്തില്‍ ക്യാപ്റ്റനെന്ന നിലയില്‍ മികച്ച റെക്കോര്‍ഡുണ്ടായിട്ടും വിരാട് കോലിയെ എന്തുകൊണ്ടാണ് പുറത്താക്കിയെന്നതാണ് മദന്‍ ലാലിന്റെ ചോദ്യം. 2023ല്‍ നാട്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ടീമിനെ നയിക്കുന്നതു കോലിയായിരുക്കുമെന്നാണ് താന്‍ വിശ്വസിച്ചിരുന്നതെന്നും ഈ കാരണത്താലാണ് അദ്ദേഹത്തെ മാറ്റിയത് കൂടുതല്‍ ആശ്ചര്യപ്പെടുത്തിയതെന്നും മദന്‍ ലാല്‍ പറഞ്ഞു.
ഇതേക്കുറിച്ച് സെലക്ടമാര്‍ എന്താണ് ചിന്തിട്ടുണ്ടാവുകയെന്നു എനിക്കറിയില്ല. കോലി നല്ല റിസല്‍റ്റ് നല്‍കുന്നുണ്ടെങ്കില്‍ പിന്നെയെന്തിനാണ് അദ്ദേഹത്തെ മാറ്റിയത്? ടി20യില്‍ നിന്നും കോലി നായകസ്ഥാനമൊഴിഞ്ഞതാണെന്നു എനിക്കു മനസ്സിലാവും. പക്ഷെ ഒരുപാട് ക്രിക്കറ്റ് ബാക്കിയുള്ളതിനാല്‍ അദ്ദേഹത്തിനു മറ്റു രണ്ടു ഫോര്‍മാറ്റുകളിലും ശ്രദ്ധ കേന്ദ്രീകരിക്കാമായിരുന്നു. വിജയിയായിട്ടും നിങ്ങള്‍ പുറത്താക്കുകയാണെങ്കില്‍ അതു തീര്‍ച്ചയായും വേദനിപ്പിക്കും. 2023ലെ ഏകദിന ലോകകപ്പ് വരെ കോലി നായകസ്ഥാനത്തു തുടരുമെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. ഒരു ടീമിനെ വാര്‍ത്തെടുക്കുകയെന്നതു വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്, പക്ഷെ അതിനെ എളുപ്പം തകര്‍ക്കാന്‍ കഴിയുമെന്നും ലാല്‍ വിശദമാക്കി.

ഗാംഗുലിയോടു യോജിക്കുന്നില്ല
നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ രണ്ടു വ്യത്യസ്ത ക്യാപ്റ്റന്‍മാര്‍ പറ്റില്ലെന്ന ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ അഭിപ്രായത്തോടു താന്‍ യോജിക്കുന്നില്ലെന്നു മദന്‍ലാന്‍ പറഞ്ഞു. ഏകദിനനത്തിലും ടി20യിലും വ്യത്യസ്ത ക്യാപ്റ്റന്‍മാരുള്ളത് കളിക്കാര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാകുമെന്നത് ശരിയല്ല. ഇന്ത്യ ആദ്യമായല്ല രണ്ടു ക്യാപ്റ്റന്‍മാര്‍ക്കു കീഴില്‍ കളിക്കുന്നത്. നേരത്തേ എംഎസ് ധോണി ഏകദിനം, ടി20 എന്നിവയിലും കോലി ടെസ്റ്റിലും ഇന്ത്യയെ നയിച്ചിരുന്നു. വ്യത്യസ്ത ക്യാപ്റ്റന്‍മാര്‍ക്കും അവരുടെ ശൈലിക്കും കീഴില്‍ നേരത്തേ കളിച്ചതിനാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു അതു തിരിച്ചടിയാവുമെന്ന് താന്‍ കരുതുന്നില്ലെന്നു ലാല്‍ വ്യക്തമാക്കി.
എന്തു കൊണ്ടാണ് ആശയക്കുഴപ്പമുണ്ടാവുകയെന്നു എനിക്കു മനസ്സിലായിട്ടില്ല. ഓരോ ക്യാപ്റ്റന്‍മാര്‍ക്കും വ്യത്യസ്ത ശൈലിയായിരിക്കും, അങ്ങനെയെങ്കില്‍ എന്തു കാര്യത്തിലാണ് കണ്‍ഫ്യൂഷന്‍. ഈ ശൈലി ടെസ്റ്റിലും നിശ്ചിത ഓവര്‍ ക്രിക്കറ്റിലും വ്യത്യസ്തവുമായിരിക്കും. വിരാടിനും രോഹിത്തിനും ടീമിനെ നയിക്കുന്നതില്‍ അവരുടേതായ ശൈലിയുണ്ട്. എംഎസ് ധോണിക്കും ഒരു ശൈലിയുണ്ട്. അന്താരാഷ്ട്ര തലത്തില്‍ പ്രൊഫഷണലിസവും എല്ലായ്‌പ്പോഴും പെര്‍ഫോം ചെയ്യുന്നതുമാണ് പ്രധാനമെന്നും മദന്‍ ലാല്‍ കൂട്ടിച്ചേര്‍ത്തു.

കോലിയോടു അഭ്യര്‍ഥിച്ചിരുന്നതായി ഗാംഗുലി
നേരത്തേ ഇന്ത്യന്‍ ടി20 ടീമിന്റെ നായകസ്ഥാനം ഒഴിയുന്നതായി വിരാട് കോലി പ്രഖ്യാപിച്ചപ്പോള്‍ അതു വേണ്ടെന്നു അദ്ദേഹത്തോടു ബിസിസിഐ അഭ്യര്‍ഥിച്ചിരുന്നതായി കഴിഞ്ഞ ദിവസം സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ടീമിനെ രണ്ടു പേര്‍ നയിക്കുന്നത് ശരിയാവില്ലെന്നു സെലക്ടര്‍മാര്‍ക്കു തോന്നി. ബിസിസിഐയും സെലക്ടര്‍മാരും സംയുക്തമായി ആലോചിച്ച ശേഷമാണ് രോഹിത് ശര്‍മയെ ഏകദിന ടീമിന്റെ നായകസ്ഥാനമേല്‍പ്പിച്ചതെന്നും ഗാംഗുലി പറഞ്ഞിരുന്നു.
ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു മാറ്റുന്നതിനെക്കുറിച്ച് വിരാട് കോലിയെ വിളിച്ച് താനും സെലക്ടര്‍മാരും സംസാരിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications
