Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ക്യാപ്റ്റനായി സച്ചിന്‍ പരാജയമാവാനുള്ള കാരണം വ്യക്തമാക്കി മദന്‍ലാല്‍

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനെന്നു പേരെടുക്കാന്‍ കഴിഞ്ഞ മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കു പക്ഷെ ക്യാപ്റ്റനെന്ന നിലയില്‍ നിരാശയായിരുന്നു ഫലം. ബാറ്റ്‌സ്മാനെന്ന നിലയില്‍ ലോക റെക്കോര്‍ഡുകള്‍ പലതും കുറിച്ചെങ്കിലും സച്ചിനെന്ന ക്യാപ്റ്റന്‍ ശരാശരി മാത്രമയിരുന്നു. ഇന്ത്യയുടെ നായകനായി രണ്ടു തവണ അദ്ദേഹത്തിന് നറുക്കു വീണിരുന്നു. പക്ഷെ ടീമിനെ പ്രതീക്ഷിച്ച വിജയ്ങളിലേക്കു നയിക്കുന്നതില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പരാജയപ്പെട്ടു.

എന്തുകൊണ്ടാണ് ക്യാപ്റ്റന്‍സിയില്‍ സച്ചിന് തിളങ്ങാന്‍ കഴിയാതിരുന്നതെന്നു ചൂണ്ടിക്കാണിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും കോച്ചുമായിരുന്ന മദന്‍ലാല്‍. 1996 മുതല്‍ 97 വരെയാണ് മദന്‍ ദേശീയ ടീമിനെ പരിലീപ്പിച്ചത്.

നല്ല ക്യാപ്റ്റനല്ലെന്നു പറയില്ല

സച്ചിന്‍ മോശം ക്യാപ്റ്റനാണെന്ന അഭിപ്രായത്തോടു താന്‍ യോജിക്കുന്നില്ലെന്നു മദന്‍ വ്യക്തമാക്കി. എന്നാല്‍ ടീമിലേക്കാളുപരി സ്വന്തം പ്രകടനത്തിലാണ് സച്ചിന്‍ കൂടുതലും ശ്രദ്ധിച്ചത്. ടീമിനെ കൈകാര്യം ചെയ്യുന്നത് അദ്ദേഹത്തിനു ബുദ്ധിമുട്ടായി തീരുകയും ചെയ്തു.
കാരണം ഒരു ക്യാപ്റ്റന്‍ സ്വന്തം പ്രകടന ശ്രദ്ധിക്കുന്നതിനൊപ്പം, ടീമിലെ മറ്റുള്ള 10 പേരുടെയും ഏറ്റവും മികച്ച പ്രകടനം പുറത്തു കൊണ്ടു വരാന്‍ സാധിക്കുന്നയാളുമായിരിക്കണം. ടീമിനെ ഒരു ക്യാപ്റ്റന്‍ എങ്ങനെ മാനേജ് ചെയ്യുന്നുവെന്നതില്‍ ഇക്കാര്യം വളരെ നിര്‍ണായകമാണെന്നും മദന്‍ പറയുന്നു. 1983ല്‍ കപില്‍ ദേവിനു കീഴില്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ സംഘത്തില്‍ അദ്ദേഹമുണ്ടായിരുന്നു. 1974 മുതല്‍ 87 വരെ ഇന്ത്യക്കായി 39 ടെസ്റ്റുകളും 67 ഏകദിനങ്ങളും മദന്‍ കളിച്ചിട്ടുണ്ട്.

സച്ചിന്റെ ക്യാപ്റ്റന്‍സി

2013ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച സച്ചിനു ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ മോശം റെക്കോര്‍ഡാണുള്ളത്. 25 ടെസ്റ്റുകളില്‍ അദ്ദേഹം ഇന്ത്യയെ നയിച്ചു. ഇവയില്‍ വെറും നാലെണ്ണത്തില്‍ മാത്രമാണ് ഇന്ത്യക്കു ജയിക്കാന്‍ സാധിച്ചത്. 12 ടെസ്റ്റുകള്‍ സമനിലയില്‍ പിരിഞ്ഞപ്പോള്‍ ഒമ്പത് ടെസ്റ്റുകളില്‍ ഇന്ത്യ തോല്‍വിയുമേറ്റുവാങ്ങി.
ഏകദിന ടീമിന്റെ ക്യാപ്റ്റനായി സച്ചിന്‍ ഏറെക്കാലമുണ്ടായിരുന്നു. 75 ഏകദിനങ്ങളാണ് അദ്ദേഹത്തിനു കീഴില്‍ ഇന്ത്യ കളിച്ചത്. ഇവയില്‍ 23 മല്‍സരങ്ങളില്‍ ടീം ജയം നേടി.

മൂന്നാമതും അവസരം

ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാവാന്‍ സച്ചിന് മൂന്നാം തവണയും അവസരം ലഭിച്ചിരുന്നു. സൗരവ് ഗാംഗുലി നായകസ്ഥാനത്തു നിന്നു മാറിയ ശേഷമായിരുന്നു ഇത്. എന്നാല്‍ ക്യാപ്റ്റന്‍സി ഏറ്റെടുക്കാന്‍ താല്‍പ്പര്യമില്ലെന്ന് അറിയിച്ച അദ്ദേഹം എംഎസ് ധോണിയെ ഈ സ്ഥാനത്തേക്കു നിര്‍ദേശിക്കുകയായിരുന്നു. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകനായി ധോണി പിന്നീട് മാറിയത് ചരിത്രം. ഒമ്പത് വര്‍ഷഷം ദേശീയ ടീമിനെ നയിച്ചത് അദ്ദേഹമായിരുന്നു.
ഐപിഎല്ലില്‍ തന്റെ ഹോം ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യന്‍സിനെയും സച്ചിന്‍ നയിച്ചിട്ടുണ്ട്. എന്നാല്‍ ടീമിനെ കിരീടത്തിലേക്കു നയിക്കാന്‍ അദ്ദേഹത്തിനായില്ല. സച്ചിന് കീഴില്‍ കളിച്ച 55 ഏകദിനങ്ങളില്‍ 32 എണ്ണത്തിലാണ് മുംബൈ ജയിച്ചത്.

Story first published: Thursday, June 18, 2020, 15:53 [IST]
Other articles published on Jun 18, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+