Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: മയേഴ്‌സ് വെടിക്കെട്ട്, പിന്നാലെ വുഡിന് ഫൈഫര്‍- ഡിസിയെ മുക്കി ലഖ്‌നൗ

ലഖ്‌നൗ: ഐപിഎല്ലില്‍ കെഎല്‍ രാഹുലിന്റെ ല്ഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് തകര്‍പ്പന്‍ വിജയവുമായി സീസണിനു തുടക്കമിട്ടു. പുതിയ നായകന്‍ ഡേവിഡ് വാര്‍ണര്‍ക്കു കീഴില്‍ ഇറങ്ങിയ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 50 റണ്‍സിനാണ് ലഖ്‌നൗ സ്വന്തം മൈതാനത്തു കെട്ടുകെട്ടിച്ചത്. 194 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം ഡല്‍ഹിക്ക് അപ്രാപ്യമായിരുന്നു. ഒമ്പതു വിക്കറ്റിനു 143 റണ്‍സിന് അവര്‍ പോരാട്ടം അവസാനിപ്പിച്ചു. തുടക്കം മുതല്‍ ഡല്‍ഹിക്കു മൂക്കുകയറിടാന്‍ ലഖ്‌നൗവിനു സാധിച്ചു.

മാര്‍ക്ക് വുഡിന്റെ ഒരോവറില്‍ അടുത്തടുത്ത ബോളില്‍ പൃഥ്വി ഷായും മിച്ചെല്‍ മാര്‍ഷുംബൗള്‍ഡായതാണ് ഡല്‍ഹിയുടെ പരാജയത്തിനു മുഖ്യകാരണം. വുഡ് കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടം കൊയ്തു. നാലോവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു ഇത്. ഒരു ഭാഗത്തു വിക്കറ്റ് വീണു കൊണ്ടിരുന്നപ്പോള്‍ നായകന്‍ വാര്‍ണര്‍ 56 റണ്‍സെടുത്തെങ്കിലും മറ്റാരില്‍ നിന്നും കാര്യമായ പിന്തുണ കിട്ടിയില്ല. 48 ബോളില്‍ ഏഴു ഫോറുള്‍പ്പെടെയാണ് ഐപിഎല്‍ കരിയറിലെ മറ്റൊരു ഫിഫ്റ്റി വാര്‍ണര്‍ പൂര്‍ത്തിയാക്കിയത്.

MARK WOOD

30 റണ്‍സെടുത്ത സൗത്താഫ്രിക്കന്‍ താരം റൈലി റൂസ്സോയാണ് ഡിസിയുടെ മറ്റൊരു പ്രധാന സ്‌കാറര്‍. ബാറ്റിങ് ലൈനപ്പിലെ മറ്റുള്ളവരെല്ലാം ഫ്‌ളോപ്പായി. പൃഥ്വി ഷാ 12 റണ്‍സിനും മാര്‍ഷ് പൂജ്യത്തിനും സര്‍ഫറാസ് നാലു റണ്‍സിനും റോമന്‍ പവെല്‍ ഒരു റണ്‍സിനും മടങ്ങി. രവി ബിഷ്‌നോയ്ക്ക് രണ്ടു വിക്കറ്റ് ലഭിച്ചു.

റണ്‍ചേസില്‍ വിക്കറ്റ് പോവാതെ 40 റണ്‍സില്‍ നിന്നാണ് ഡിസി മൂന്നു വിക്കറ്റിനു 48ലേക്കു വീണത്. ഈ മൂന്നു വിക്കറ്റും വുഡിനായിരുന്നു. നാലാം വിക്കറ്റില്‍ വാര്‍ണര്‍- റൂസ്സോ ജോടി 38 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഡിസിയെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. എന്നാല്‍ ബിഷ്‌നോയിയുടെ ബൗളിങില്‍ റൂസ്സോ വിക്കറ്റിനു മുന്നില്‍ കുരുങ്ങിയതോടെ ഡല്‍ഹി തകരുകയായിരുന്നു.

LUCKNOW CELEBRATE

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ ലഖ്‌നൗ ആറു വികറ്റിനു 193 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തുകയായിരുന്നു. ഇതിനു അവര്‍ കടപ്പെട്ടിരിക്കുന്നത് ഐപിഎല്ലിലെ കന്നി മല്‍സരം കളിച്ച വെസ്റ്റ് ഇന്‍ഡീസ് ഓപ്പണര്‍ കൈല്‍ മയേഴ്‌സിനോടാണ്. പതിയെ തുടങ്ങിയ അദ്ദേഹം പിന്നീട് കൊടുങ്കാറ്റാവുകയായിരുന്നു. വെറും 38 ബോളില്‍ ഏഴു സിക്‌സറും രണ്ടു ഫോറുമടക്കം മയേഴ്‌സ് വാരിക്കൂട്ടിയത് 73 റണ്‍സാണ്.

അദ്ദേഹം വ്യക്തിഗത സ്‌കോര്‍ 14ല്‍ നില്‍ക്കെ പുറത്താവേണ്ടതായിരുന്നു. പക്ഷെ ചേതന്‍ സക്കാരിയയുടെ ബൗളിങില്‍ ഒരു സിംപിള്‍ ക്യാച്ച് അവിശ്വസനീയമാം വിധം ഖലീല്‍ അഹമ്മദ് താഴെയിടുകയായിരുന്നു. ഈയൊരു പിഴവിന്് പിന്നീട് ഡിസിക്കു വലിയ നല്‍കേണ്ടിയും വന്നു. മയേഴ്‌സിന്റെ ഈ ക്യാച്ച് ഖലീല്‍ പാഴാക്കിയിരുന്നില്ലെങ്കില്‍ ഒരുപക്ഷെ കളിയുടെ ഫലം തന്നെ മറ്റൊന്നാവുമായിരുന്നു.

MAYERS SIX

മയേഴ്‌സിനെക്കൂടാതെ ലോവര്‍ ഓര്‍ഡറില്‍ നിക്കോളാസ് പൂരനുള്‍പ്പെടെയുള്ളവരുടെ (36) മികച്ച സംഭാവനയും ലഖ്‌നൗവിനെ 190 കടക്കാന്‍ സഹായിച്ചു. 21 ബോളില്‍ പൂരന്‍ മൂന്നു സിക്‌സറും രണ്ടും ഫോറുമടിച്ചു. ആയുഷ് ബദോനയുടെ ഫിനിഷിങും (ഏഴു ബോളില്‍ 18) എടുത്തു പറയേണ്ടതാണ്. പക്ഷെ, ക്യാപ്്റ്റന്‍ കെഎല്‍ രാഹുലിനും (8) ദീപക് ഹൂഡയ്ക്കും (17) തിളങ്ങാനായില്ല. ക്രുനാല്‍ പാണ്ഡ്യ (15*), മാര്‍ക്കസ് സ്റ്റോയ്‌നിസ് (12) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ഡല്‍ഹിക്കായി ഖലീല്‍ അഹമ്മദും ചേതന്‍ സക്കാരിയയും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു.

പ്ലെയിങ് ഇലവന്‍

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്- കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), കൈല്‍ മേയേഴ്‌സ്, ദീപക് ഹൂഡ, നിക്കോളാസ് പൂരന്‍, മാര്‍ക്കസ് സ്റ്റോയിനിസ്, ആയുഷ് ബദോനി, മാര്‍ക്ക് വുഡ്, ക്രുനാല്‍ പാണ്ഡ്യ, ജയ്‌ദേവ് ഉനാദ്കട്ട്, ആവേശ് ഖാന്‍, രവി ബിഷ്നോയ്.

ഡല്‍ഹി ക്യാപ്പിറ്റല്‍സ്- ഡേവിഡ് വാര്‍ണര്‍ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, മിച്ചെല്‍ മാര്‍ഷ്, റൈലി റൂസ്സോ, സര്‍ഫറാസ് ഖാന്‍ (വിക്കറ്റ് കീപ്പര്‍), റോമന്‍ പവെല്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ചേതന്‍ സക്കാരിയ, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍.

Story first published: Saturday, April 1, 2023, 18:34 [IST]
Other articles published on Apr 1, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+