Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയും പാകിസ്താനും ക്രിക്കറ്റ് കളിക്കാത്തതില്‍ മിസ്ബയ്ക്ക് നിരാശ

ഇന്ത്യയുമായി ക്രിക്കറ്റ് പരമ്പര നടന്നിരുന്നെങ്കില്‍ താന്‍ ഉടനെ വിരമിക്കുമായിരുന്നു എന്ന് പാകിസ്താന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ മിസ്ബ ഉള്‍ഹഖ്. എന്നാല്‍ ഈ പരമ്പര നടക്കാനുള്ള സാധ്യത വളരെ കുറവാണ്. പരമ്പരയുടെ കാര്യത്തില്‍ രണ്ട് ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കും താല്‍പര്യമുണ്ടെങ്കിലും സര്‍ക്കാരുകള്‍ പച്ചക്കൊടി കാട്ടിയിട്ടില്ല. ശ്രീലങ്കയില്‍ വെച്ച് ഡിസംബര്‍ അവസാനത്തോടെ പരമ്പര നടത്താനായിരുന്നു തീരുമാനം.

ഇന്ത്യയും പാകിസ്താനും തമ്മില്‍ കൂടുതല്‍ ക്രിക്കറ്റ് കളിക്കുന്നില്ല എന്നത് നിരാശാജനകമാണ് - വാര്‍ത്താ ഏജന്‍സിയായ പി ടി ഐയോട് കറാച്ചിയില്‍ സംസാരിക്കുകയായിരുന്നു മിസ്ബ ഉള്‍ഹഖ്. ഇന്ത്യയും പാകിസ്താനും പരസ്പരം കളിക്കുമ്പോള്‍ പോലും ഒരു കെമിസ്ട്രി ഉണ്ട് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. കളിക്കാരെ മാത്രമല്ല, കളി നടക്കുന്നില്ല എന്നത് ആരാധകരെയും നിരാശപ്പെടുത്തുന്ന കാര്യമാണ്.

misbah-ul-haq

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യക്കെതിരെ കൂടുതല്‍ ടെസ്റ്റ് മത്സരം കളിക്കണമായിരുന്നു എന്ന ആഗ്രഹം തനിക്കുണ്ട്. ഇന്ത്യയ്ക്ക് ലോക നിലവാരമുള്ള ബാറ്റ്‌സ്മാന്‍മാരും സ്പിന്‍ ബൗളര്‍മാരും ഉണ്ട്. രണ്ട് രാജ്യങ്ങളും തമ്മില്‍ ഒരുപാട് സമാനതകള്‍ ഉണ്ട്. കളിക്കാര്‍ തമ്മിലും കേളീശൈലി തമ്മിലും ഈ സാമ്യം ഉണ്ട്. ഇന്ത്യയുമായി ഒരു സമ്പൂര്‍ണ പരമ്പര നയിച്ച ശേഷം വിരമിക്കാനായിരുന്നു തനിക്ക് ആഗ്രഹം - 2010 മുതല്‍ പാകിസ്താന്‍ ടെസ്റ്റ് ടീമിന്റെ നായകനാണ് മിസ്ബ.

Story first published: Monday, December 21, 2015, 12:57 [IST]
Other articles published on Dec 21, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+