Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഷമി റിട്ടേണ്‍സ്... ഫീനിക്‌സ് പക്ഷിയായി ഇന്ത്യന്‍ പേസര്‍, തിരിച്ചുവരവിനു പിന്നില്‍ ഒന്നുമാത്രം

വിവാദങ്ങളിൽ നിന്ന് തിരിച്ച് വന്ന് ഷമി | Oneindia Malayalam

ബെര്‍മിങ്ഹാം: കരിയറും ജീവിതവും തന്നെ അവസാനിച്ചുവെന്നു കരുതിയ ഇടത്തു നിന്ന് ഫീനിക്‌സ് പക്ഷിയെപ്പോല ചാരത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ താരമാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. ഭാര്യ ഹസിന്‍ ജഹാന്‍ ഉന്നയിച്ച ഗുരുതര ആരോപണങ്ങളെത്തുടര്‍ന്ന് കേസില്‍ കുടുങ്ങിയ ഷമിക്കു പിന്നീട് വാഹനാപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് അദ്ദേഹം ക്രിക്കറ്റിലേക്കു തിരിച്ചുവന്നിരിക്കുകയാണ്.

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യദിനം ഷമി രണ്ടു വിക്കറ്റുമായി തിളങ്ങിയിരുന്നു. ആര്‍ അശ്വിന്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും മികച്ചുനിന്നതും ഷമി തന്നെയായിരുന്നു. തന്റെ തിരിച്ചുവരവിനെക്കുറിച്ച് ഷമി മനസ്സ്തുറക്കുന്നു.

ഏറെ പോരാട്ടം നടത്തി

ഏറെ പോരാട്ടം നടത്തി

ഈ വര്‍ഷത്തെ ദക്ഷിണാഫ്രിക്കന്‍ പര്യടനം കഴിഞ്ഞതിനു പിന്നാലെയാണ് താന്‍ ഒന്നിനു പിറകെ ഒന്നായി തിരിച്ചടികള്‍ നേരിടാന്‍ തുടങ്ങിയത്. അവയെ എല്ലാം അതിജിവീക്കാന്‍ ഏറെ പോരാട്ടം നടത്തേണ്ടിവന്നു. താന്‍ മറ്റെന്തിനേക്കാളും ഇഷ്ടപ്പെടുന്ന ക്രിക്കറ്റിനു വേണ്ടി നടത്തിയ പോരാട്ടമാണ് ഇപ്പോള്‍ വിജയിച്ചിരിക്കുന്നതെന്നും ഷമി പറഞ്ഞു.
ക്രിക്കറ്റിനേക്കാള്‍ വലുതായി കരിയറില്‍ തനിക്കു മറ്റൊന്നുമില്ലെന്നും പേസര്‍ വ്യക്തമാക്കി.

സ്വന്തം ജോലി ചെയ്യുക

സ്വന്തം ജോലി ചെയ്യുക

സ്വന്തം ജോലി ഭംഗിയായി ചെയ്യുകയെന്നതാണ് തന്റെ ലക്ഷ്യം. ജീവിതത്തിലെ മറ്റു കാര്യങ്ങളെ അതു കഴിഞ്ഞ് നേരിട്ടാല്‍ മതി. എന്തൊക്കെ പ്രതിസന്ധികള്‍ നേരിട്ടപ്പോഴും ക്രിക്കറ്റ് കളിക്കണമെന്ന ലക്ഷ്യം മാത്രമായിരുന്നു മനസ്സിലുണ്ടായിരുന്നത്. അതു തന്നെയാണ് ഇപ്പോള്‍ ദേശീയ ടീമില്‍ തന്നെ തിരികെ എത്തിച്ചിരിക്കുന്നതെന്നും ഷമി പറയുന്നു.

പ്രകടനത്തില്‍ സന്തോഷം

പ്രകടനത്തില്‍ സന്തോഷം

പ്രകടനത്തില്‍ സന്തോഷം
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനത്തിലെ സ്വന്തം ബൗളിങ് പ്രകടനത്തിലും ടീമിന്റെ പ്രകടനത്തിലും സംതൃപ്തനാണെന്ന് ഷമി പറഞ്ഞു. ഇത്തരം പ്രകടനം നടത്തുന്നതിനു വേണ്ടിയാണ് കഠിനാധ്വാനം നടത്തിയത്. അതിനു ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തോടുള്ള ഉത്തരവാദിത്വം

രാജ്യത്തോടുള്ള ഉത്തരവാദിത്വം

സ്വന്തം ജീവിതത്തിലും കുടുംബത്തിലുമെല്ലാം ഉയര്‍ച്ചകളും താഴ്ചകളും ഉണ്ടാവും. എന്നാല്‍ സ്വന്തം രാജ്യത്തിനായി കളിക്കുമ്പോള്‍ സ്വന്തം കടമ നിറവേറ്റുകയെന്നതാണ് ഏറ്റവും വലിയ ഉത്തരവാദിത്വം. അതിനു കഴിയുന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യമെന്നാണ് തന്റെ അഭിപ്രായം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന്റെ ആദ്യദിനം ഈ ഉത്തരവാദിത്തം നിറവേറ്റാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും ഷമി പറഞ്ഞു.

Story first published: Thursday, August 2, 2018, 13:19 [IST]
Other articles published on Aug 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+