9.39ന് ബുംറ മടങ്ങി, 10.49ന് എല്ലാം തീര്‍ന്നു! 70 മിനിറ്റ് ദുരന്തം- പകച്ചുപോയി ഇന്ത്യന്‍ ഫാന്‍സ്
അഡ്‌ലെയ്ഡ്: വിദേശ മണ്ണിലെ പിങ്ക് ബോള്‍ ടെസ്റ്റിലെ അരങ്ങേറ്റം ഇത്രയും വലിയ ദുരന്തത്തില്‍ കലാശിക്കുമെന്ന് ടീം ഇന്ത്യ സ്വപ്‌നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയെത്തിയ ഇന്ത്യക്കു ആദ്യത്തെ ഷോക്ക് തന്നെയാണ് ഓസ്‌ട്രേലിയ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ നല്‍കിയിരികുന്നത്. രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ ജയിക്കാനാവുമെന്ന പ്രതീക്ഷയോടെ ഉറങ്ങിയ കോലിപ്പടയെ രാവിലെ കാത്തിരുന്നത് അപ്രതീക്ഷിത ദുരന്തമായിരുന്നു. ഇന്ത്യന്‍ സമയം 9.39നായിരുന്നു തലേ ദിവസം നൈറ്റ് വാച്ച്മാനായി ക്രീസിലെത്തിയ ജസ്പ്രീത് ബുംറയുടെ വിക്കറ്റ് ഇന്ത്യക്കു നഷ്ടമായത്. മൂന്നാദിനം വീണ ആദ്യ വിക്കറ്റും ഇതു തന്നെ. പിന്നീട് കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു എല്ലാം അവസാനിച്ചത്.

വെറും 70 മിനിറ്റ് കൊണ്ട് ഇന്ത്യയുടെ കഥ കഴിച്ച് ഓസീസ് 'റീത്തും' വച്ചു. ഇന്ത്യന്‍ സമയം 10.49 ആവുമ്പോള്‍ അവസാന ബാറ്റ്‌സ്മാനായ മുഹമ്മദ് ഷമി പരിക്കു കാരണം റിട്ടയേര്‍ഡ് ഹര്‍ട്ടാവുകയും വെറും 36 റണ്‍സില്‍ ഇന്ത്യയുടെ രണ്ടാമിന്നിങ്‌സ് അവസാനിക്കുകയും ചെയ്തു.
49204084041 എന്നിങ്ങനെയായിരുന്നു ഇന്ത്യന്‍ താരങ്ങളുട ബാറ്റിങ് പ്രകടനം. ഒരാള്‍ പോലും രണ്ടക്കം തികച്ചില്ലെന്നതാണ് ഏറ്റവും ദയനീയമായ യാഥാര്‍ഥ്യം. ഒമ്പത് റണ്‍സെടുത്ത ഓപ്പണ്‍ മായങ്ക് അഗര്‍വാളാണ് ടോപ്‌സ്‌കോററെന്നു പറയുമ്പോള്‍ തന്നെ എത്രമാത്രം പരിതാപകരമായിരുന്നു ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനമെന്നു വ്യക്തമാണ്. ഇന്ത്യന്‍ ഇന്നിങ്‌സില്‍ ആകെയുണ്ടായിരുന്നത് നാലു ബൗണ്ടറികള്‍ മാത്രമാണ്. മൂന്നു പേര്‍ അക്കൗണ്ട് തുറക്കാന്‍ പോലുമാവാതെ മടങ്ങി.
മായങ്ക് കഴിഞ്ഞാല്‍ ഇന്ത്യന്‍ നിരയില്‍ കൂടുതല്‍ റണ്‍സെടുത്തത് ക്യാപ്റ്റന്‍ വിരാട് കോലി, പൃഥ്വി ഷാ, വൃധിമാന്‍ സാഹ, ഉമേഷ് യാദവ് എന്നിവരാണ്. നാലു പേരും നേടിയത് നാലു റണ്‍സ് വീതമാണ്. ജസ്പ്രീത് ബുംറ രണ്ടു റണ്ണെടുത്തു പുറത്തായി. ടീം സ്‌കോര്‍ 15ല്‍ വച്ചായിരുന്നു ഇന്ത്യയുടെ പതനത്തിന്റെ തുടക്കം ഇതേ സ്‌കോറില്‍ നാലു വിക്കറ്റുകള്‍ ഇന്ത്യ നഷ്ടപ്പെടുത്തി. 26 റണ്‍സില്‍ രണ്ടും വിക്കറ്റുകള്‍ ഇന്ത്യ കൈവിട്ടു. വെറും മൂന്നു ബൗളര്‍മാരെക്കൊണ്ട് മാത്രമേ ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്‌നിന് ബൗള്‍ ചെയ്യിക്കേണ്ടി വന്നുള്ളൂ. ഇന്ത്യയെ തീര്‍ക്കാന്‍ രണ്ടു പേര്‍ ധാരാളവുമായിരുന്നു. ജോഷ് ഹേസല്‍വുഡ് എട്ടു റണ്‍സിന് അഞ്ചു വിക്കറ്റുകള്‍ കൊയ്തപ്പോള്‍ പാറ്റ് കമ്മിന്‍സ് 21 റണ്‍സിന് നാലും വിക്കറ്റെടുത്തു.
ടെസ്റ്റ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും മോശം ബാറ്റിങ് പ്രകടനമാണ് അഡ്‌ലെയ്ഡിലേത്. ഇത്രയും ചെറിയ സ്‌കോര്‍ ടെസ്റ്റില്‍ ഇതിനു മുമ്പൊരിക്കലും ഇന്ത്യ നേടിയിട്ടില്ല. 1974ല്‍ ലോര്‍ഡ്‌സില്‍ നടന്ന ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ 42 റണ്‍സിനു പുറത്തായതായിരുന്നു നേരത്തേയുള്ള നാണക്കേട്. ഇതാണ് വിരാട് കോലിയും സംഘവും തങ്ങളുടെ പേരിലേക്കു മാറ്റിയിരിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications