Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: കോലി = ധോണി, ക്യാപ്റ്റന്‍സിയില്‍ വമ്പന്‍ റെക്കോര്‍ഡിനൊപ്പം!

ഇംഗ്ലണ്ടിനെതിരേ ചെന്നൈയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ടീം ഇന്ത്യയെ വിജയത്തിലേക്കു നയിച്ചതോടെ ക്യാപ്റ്റനെന്ന നിലയില്‍ വമ്പന്‍ റെക്കോര്‍ഡിനൊപ്പം എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. കോലിക്കു കീഴില്‍ നാട്ടില്‍ ഇന്ത്യയുടെ 21ാമത്തെ വിജയമായിരുന്നു ഇത്. നാട്ടില്‍ കൂടുതല്‍ ടെസ്റ്റ് വിജയങ്ങളെന്ന മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പമെത്താനും കോലിക്കു കഴിഞ്ഞു.

1

തുടര്‍ച്ചയായ നാലു തോല്‍വികള്‍ക്കു ശേഷം കോലിക്കു കീഴില്‍ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ജയമാണ് ചെന്നൈയിലേത്. ഈ ടെസ്റ്റില്‍ വിജയിക്കേണ്ടത് ക്യാപ്റ്റനെന്ന നിലയില്‍ കോലിക്കു നിര്‍ണായകമായിരുന്നു. തുടരെയുള്ള നാലു പരാജയങ്ങള്‍ക്കു ശേഷം അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിക്കെതിരേ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. കോലിക്കു പകരം വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയെ സ്ഥിരം നായകനാക്കണമെന്നു പലരും ആവശ്യപ്പെട്ടിരുന്നു. 317 റണ്‍സിന്റെ വമ്പന്‍ ജയമാണ് ചെന്നൈ ടെസ്റ്റില്‍ ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-1നു ഒപ്പമെത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയാണ് ടെസ്റ്റില്‍ കോലിയുടെ പരാജയ പരമ്പര ആരംഭിക്കുന്നത്. ന്യൂസിലാന്‍ഡിനെതിരേ അവരുടെ നാട്ടില്‍ നടന്ന രണ്ടു ടെസ്റ്റുകളിലും ഇന്ത്യ പരാജയമേറ്റു വാങ്ങിയിരുന്നു.

കഴിഞ്ഞ വര്‍ഷമവസാനം ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടിലെ പരമ്പരയിലെ ആദ്യ ടെസ്റ്റിലും ഇന്ത്യ ദയനീയ പരാജയമാണ് ഇന്ത്യക്കു നേരിട്ടത്. അന്നു രണ്ടാമിന്നിങ്‌സില്‍ വെറും 36 റണ്‍സിനു പുറത്തായതോടെ ഇന്ത്യക്കു നാണക്കേടിന്റെ ലോക റെക്കോര്‍ഡും പേറേണ്ടി വന്നിരുന്നു. ആദ്യ ടെസ്റ്റിനു ശേഷം കോലി നാട്ടിലേക്കു മടങ്ങിയിരുന്നു. തുടര്‍ന്നു ശേഷിച്ച മൂന്നു ടെസ്റ്റുകളിലും ഇന്ത്യയെ നയിച്ചത് രഹാനെയായിരുന്നു. ഇവയില്‍ രണ്ടെണ്ണത്തില്‍ ജയിച്ച ഇന്ത്യ ഒന്നില്‍ സമനിലയും വഴങ്ങി പരമ്പര 2-1നു കൈക്കലാക്കുകയും ചെയ്തു.

2

ധോണിയുടെ റെക്കോര്‍ഡ് തിരുത്തി നാട്ടില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ക്യാപ്റ്റനെന്ന പദവിയാണ് ഇനി കോലിയെ കാത്തിരിക്കുന്നത്. ശേഷിച്ച രണ്ടു ടെസ്റ്റുകളില്‍ ഒന്നില്‍ വിജയിക്കാനായാല്‍ കോലി ഈ നേട്ടത്തിന് അവകാശിയാവും.

അതേസമയം, ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിക്കാനുള്ള സാധ്യതകള്‍ കൂടിയാണ് രണ്ടാം ടെസ്റ്റിലെ വിജയത്തോടെ ഇന്ത്യ നിലനിര്‍ത്തിയത്. ആദ്യ ടെസ്റ്റിലേറ്റ വന്‍ തോല്‍വിക്കു ശേഷം ഇന്ത്യ പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തേക്കു വീണിരുന്നു. എന്നാല്‍ രണ്ടാം ടെസ്റ്റിലെ ജയത്തോടെ ഇന്ത്യ രണ്ടാംസ്ഥാനത്തേക്കു കയറി.

Story first published: Tuesday, February 16, 2021, 14:38 [IST]
Other articles published on Feb 16, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+