ദക്ഷിണാഫ്രിക്കയുടെ മുന്‍കൂര്‍ ജാമ്യം? ഇന്ത്യയില്‍ തോറ്റാല്‍ ലോകാവസാനമല്ല, പറഞ്ഞത് ടീം മാനേജര്‍

ജൊഹാനസ്‌ബെര്‍ഗ്: വരാനിരിക്കുന്ന ഇന്ത്യന്‍ പര്യടനത്തില്‍ പരാജയപ്പെടുകയാണെങ്കില്‍ അതു ദക്ഷിണാഫ്രിക്കയെ സംബന്ധിച്ചു ലോകാവസാനമല്ലെന്നു പുതിയ ടീം മാനേജരായി ചുമതലയേറ്റെടുത്ത എനോക്ക് എന്‍ക്വാവെ വ്യക്തമാക്കി. ഇന്ത്യയില്‍ ടെസ്റ്റ്, ടി20 പരമ്പരകളാണ് ദക്ഷിണാഫ്രിക്കന്‍ ടീം കളിക്കുക. കഴിഞ്ഞ ലോകകപ്പിലെ ദയനീയ പ്രകടനത്തിനു ശേഷം ശക്തമായ തിരിച്ചുവരവിനാണ് ദക്ഷിണാഫ്രിക്ക തയ്യാറെടുക്കുന്നത്. കോച്ചിനെ ഒഴിവാക്കിയ ദക്ഷിണാഫ്രിക്ക പകരം യൂറോപ്യന്‍ ഫുട്‌ബോള്‍ ടീമിന്റെ മാതൃകയില്‍ ടീം മാനേജരെ നിയമിക്കുകയായിരുന്നു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയെയാണ് താന്‍ മാതൃകയാക്കുന്നതെന്നു എന്‍ക്വാവെ പറയുന്നു. ടീം മാനേജരുടെ ചുമതല മാത്രമല്ല കോച്ചിന്റെയും സെലക്ടറുടെയും റോള്‍ കൂടി അദ്ദേഹത്തിനു വഹിക്കേണ്ടി വരും. ചുമതയേറ്റെടുത്ത ശേഷം എന്‍ക്വാവെയ്ക്കു മുന്നിലുള്ള ആദ്യ ദൗത്യമാണ് ഇന്ത്യന്‍ പര്യടനം.

ഇന്ത്യന്‍ പര്യടനം കനത്ത വെല്ലുവിളി തന്നെയായിരിക്കും. എങ്കിലും ദക്ഷിണാഫ്രിക്കന്‍ ടീമിന് തങ്ങളുടെ സാന്നിധ്യമറിയിക്കാന്‍ കഴിയുമെന്നു തന്നെയാണ് വിശ്വസിക്കുന്നത്. ഇനി അതിനു കഴിഞ്ഞില്ലെങ്കിലും ദക്ഷിണാഫ്രിക്കയെ സംബന്ധിച്ചു അതു ലോകാവസാനമല്ലെന്നും എന്‍ക്വാവെ വിശദമാക്കി. ടി20 പരമ്പരയോടെയാണ് ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനം ആരംഭിക്കുന്നത്. മൂന്നു മല്‍സരങ്ങളാണ് ടി20 പരമ്പരയിലുള്ളത്. മൂന്നു ടെസ്റ്റുകളും ഇരുടീമും ഏറ്റുമുട്ടും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications