100ലധികം ടെസ്റ്റ് കളിച്ചു, ഒരു ഏകദിന ലോകകപ്പ് പോലും കളിച്ചില്ല, നാല് നിര്‍ഭാഗ്യവാന്മാര്‍

ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികവ് കാട്ടുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. വളരെ ചുരുക്കം ചില താരങ്ങള്‍ മാത്രമാണ് മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ ടീമില്‍ സ്ഥിര സാന്നിധ്യമായിട്ടുള്ളത്. ആധുനിക ക്രിക്കറ്റില്‍ ടി20 ഫോര്‍മാറ്റുകൂടി വന്നതോടെ മൂന്ന് ഫോര്‍മാറ്റുകളാണ് നിലവിലുള്ളത്. ഈ മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ കളിച്ച് മികവ് കാട്ടാന്‍ ഉയര്‍ന്ന ഫിറ്റ്‌നസാണ് വേണ്ടത്. കൂടാതെ ഓരോ ഫോര്‍മാറ്റിനും ഓരോ ശൈലിയാണുള്ളത്. അതുകൊണ്ട് തന്നെ ഓരോ ഫോര്‍മാറ്റിന്റെ ശൈലിക്കനുസരിച്ച് കളിച്ച് മികവ് കാട്ടുകയെന്നത് എളുപ്പമല്ല.
ക്രിക്കറ്റ് താരങ്ങളുടെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്ന് ലോകകപ്പ് കളിക്കുകയെന്നത് തന്നെയാവും. എന്നാല്‍ പല സൂപ്പര്‍ താരങ്ങള്‍ക്കും അത് സാധിക്കാതെ കരിയര്‍ അവസാനിപ്പിക്കേണ്ടി വന്നിട്ടുണ്ട്. ഇത്തരത്തില്‍ 100ലധികം ടെസ്റ്റുകള്‍ കളിക്കുകയും ഏകദിന ക്രിക്കറ്റ് കളിക്കുകയും ചെയ്തിട്ടും ലോകകപ്പ് കളിക്കാന്‍ ഭാഗ്യം ലഭിക്കാതെ പോയ നാല് നിര്‍ഭാഗ്യവാന്മാരായ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ജസ്റ്റിന്‍ ലാംഗര്‍
മുന്‍ ഓസീസ് താരം ജസ്റ്റിന്‍ ലാംഗര്‍ ഇൗ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഹതഭാഗ്യനായ താരമാണ്. ഓസ്‌ട്രേലിയയുടെ ടെസ്റ്റിലെ സ്ഥിര ഓപ്പണര്‍മാരിലൊരാളായിരുന്നു ജസ്റ്റിന്‍ ലാംഗര്‍. ക്ലാസിക് ഇന്നിങ്‌സ് കളിക്കാന്‍ മിടുക്കനായ ലാംഗര്‍ എട്ട് ഏകദിനങ്ങളില്‍ നിന്ന് 160 റണ്‍സാണ് നേടിയത്. 105 ടെസ്റ്റില്‍ നിന്ന് 44.74 ശരാശരിയില്‍ 7696 റണ്‍സ് അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇതില്‍ 23 സെഞ്ച്വറിയും മൂന്ന് ഇരട്ട സെഞ്ച്വറിയും 30 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഇത്രയും മികച്ച റെക്കോഡ് താരത്തിനുണ്ടെങ്കിലും ഏകദിനത്തില്‍ വലിയ കരിയര്‍ സൃഷ്ടിച്ചെടുക്കാനോ ഏകദിന ലോകകപ്പിന്റെ ഭാഗമാവാനോ സാധിച്ചില്ല. അന്നത്തെ ഓസ്‌ട്രേലിയന്‍ ടീമിലെ പ്രതിഭാ ധാരാളിത്തമാണ് ലാംഗര്‍ക്ക് ഏകദിന ലോകകപ്പില്‍ അവസരം ലഭിക്കാത്തതിന് കാരണം.

വിവിഎസ് ലക്ഷ്മണ്‍
ഇന്ത്യയുടെ ക്ലാസിക് ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് വിവിഎസ് ലക്ഷ്മണ്‍. ഷോട്ടുകളുടെ മനോഹാരിതകൊണ്ട് ആരാധക മനസില്‍ ഇടം പിടിച്ച ലക്ഷ്മണും ഏകദിന ലോകകപ്പ് കളിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടില്ല. 134 ടെസ്റ്റില്‍ നിന്ന് 45.5 ശരാശരിയില്‍ 8781 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. 17 സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും 56 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. 86 ഏകദിനത്തില്‍ നിന്ന് 30.76 ശരാശരിയില്‍ 2338 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇതില്‍ ആറ് സെഞ്ച്വറിയും 10 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. എന്നാല്‍ ഒരു തവണ പോലും ലോകകപ്പ് കളിക്കാന്‍ അദ്ദേഹത്തിന് ഭാഗ്യമുണ്ടായില്ല.

അലെസ്റ്റര്‍ കുക്ക്
ടെസ്റ്റ് ക്രിക്കറ്റിലെ ഇതിഹാസമാണ് അലെസ്റ്റര്‍ കുക്ക്. ഇംഗ്ലണ്ടിനായി 161 ടെസ്റ്റ് കളിച്ച അദ്ദേഹം 45.35 ശരാശരിയില്‍ 12472 റണ്‍സാണ് നേടിയത്. 33 സെഞ്ച്വറിയും അഞ്ച് ഇരട്ട സെഞ്ച്വറിയും 57 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ ആരെയും മോഹിപ്പിക്കുന്ന റെക്കോഡ് കുക്കിനുണ്ട്. ഏറെ നാള്‍ ടെസ്റ്റ് നായകനായി തിളങ്ങാനും കുക്കിനായി. 92 ഏകദിനത്തില്‍ നിന്ന് 36.41 ശരാശരിയില്‍ 3204 റണ്‍സ് നേടാനും ഇടം കൈയന്‍ ഓപ്പണര്‍ക്കായി. അഞ്ച് സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. എന്നാല്‍ ഒരു തവണ പോലും ഏകദിന ലോകകപ്പ് കളിക്കാന്‍ കുക്കിനായിട്ടില്ല.

ഇഷാന്ത് ശര്‍മ
ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിച്ചിട്ടുള്ള താരമാണ്. എന്നാല്‍ ഏകദിന ലോകകപ്പില്‍ കളിക്കാന്‍ ഇതുവരെ ഭാഗ്യമുണ്ടായില്ല. 105 ടെസ്റ്റില്‍ നിന്ന് 311 വിക്കറ്റാണ് അദ്ദേഹം നേടിയത്.11 തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്താനും ഒരു തവണ 10 വിക്കറ്റ് പ്രകടനം നടത്താനും ഇഷാന്തിനായി. 80 ഏകദിനത്തില്‍ നിന്ന് 115 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. 2013ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യക്ക് നേടിക്കൊടുത്തതില്‍ ഇഷാന്തിന്റെ പങ്ക് വലുതാണ്. എന്നാല്‍ ഇതുവരെ ലോകകപ്പില്‍ കളിക്കാന്‍ ഇഷാന്തിന് സാധിച്ചിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications