Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി നയിച്ചു, ഇതാ കോലിയുടെ അരങ്ങേറ്റ ടെസ്റ്റ് ടീം- ലങ്കയ്ക്കെതിരേ ഒരാള്‍ പോലുമില്ല!

1

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലി 100ാം ടെസ്റ്റെന്ന വമ്പന്‍ നാഴികക്കല്ലിന് അരികിലാണ്. വെള്ളിയാഴ്ച ശ്രീലങ്കയ്‌ക്കെതിരേ മൊഹാലിയില്‍ ആരംഭിക്കുന്ന ആദ്യ ടെസ്റ്റില്‍ കളിക്കാനിറങ്ങുന്നതോടെ അദ്ദേഹം സെഞ്ച്വറി ക്ലബ്ബില്‍ അംഗമാവും. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളും മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കു ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച ബാറ്ററും കോലി തന്നെയാണെന്നു നിസംശയം പറയാം.

2011 ജൂണ്‍ 20നു ജമൈക്കയില്‍ വച്ച് വെസ്റ്റ് ഇന്‍ഡീസിനെതിരേ കളിച്ചുകൊണ്ടാണ് അദ്ദേഹം റെഡ് ബോള്‍ ക്രിക്കറ്റില്‍ തുടക്കം കുറിച്ചത്. എംഎസ് ധോണിക്കു കീഴിലിറങ്ങിയ ഇന്ത്യ ഈ ടെസ്റ്റില്‍ 63 റണ്‍സിന്റെ വിജയം നേടുകയും ചെയ്തിരുന്നു. അന്നത്തെ ടെസ്റ്റില്‍ കോലിക്കൊപ്പം പ്ലെയിങ് ഇലവനിലുണ്ടായിരുന്ന മറ്റു താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

മുരളി വിജയ്, അഭിനവ് മുകുന്ദ് (ഓപ്പണര്‍മാര്‍)

മുരളി വിജയ്, അഭിനവ് മുകുന്ദ് (ഓപ്പണര്‍മാര്‍)

തമിഴ്‌നാട്ടുകാരായ മുരളി വിജയ്- അഭിനവ് മുകുന്ദ് എന്നിവര്‍ ചേര്‍ന്നായിരുന്നു ഇന്ത്യക്കു വേണ്ടി ഈ ടെസ്റ്റില്‍ ഓപ്പണര്‍മാരായി ഇറങ്ങിയത്. രണ്ടിന്നിങ്‌സുകളിലും ഇവര്‍ ബാറ്റിങില്‍ ഫ്‌ളോപ്പായി മാറി. വിജയ് ആണ് ഏറ്റവുമധികം നിരാശപ്പെടുത്തിയത്. എട്ട്, പൂജ്യം എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോറുകള്‍. മുകുന്ദ് രണ്ടിന്നിങ്‌സുകളിലായി 36 റണ്‍സെടുത്ത് പുറത്തായി.
വിജയ്, മുകുന്ദ് എന്നിവര്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ല. ഐപിഎല്ലിലും ഇവര്‍ക്കു ഒരു ഫ്രാഞ്ചൈസിയുമായി കരാറില്ല. എങ്കിലും ക്രിക്കറ്റില്‍ നിന്നു ഇരുവരും വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല.

ദ്രാവിഡ്, ലക്ഷ്മണ്‍, കോലി, റെയ്‌ന, ധോണി (മധ്യനിര)

ദ്രാവിഡ്, ലക്ഷ്മണ്‍, കോലി, റെയ്‌ന, ധോണി (മധ്യനിര)

നിലവിലെ മുഖ്യ കോച്ച് കൂടിയായ മുന്‍ ബാറ്റിങ് ഇതിഹാസം രാഹുല്‍ ദ്രാവിഡ്, മറ്റൊരു ഇതിഹാസ ബാറ്റര്‍ വിവിഎസ് ലക്ഷ്മണ്‍, കോലി, സുരേഷ് റെയ്‌ന, നായകന്‍ എംഎസ് ധോണി എന്നിവരുള്‍പ്പെട്ടതായിരുന്നു ഇന്ത്യന്‍ മധ്യനിര. ടീമിനെ നയിച്ചതും വിക്കറ്റ് കാത്തതും ധോണിയായിരുന്നു. ഈ വിന്‍ഡീസ് പര്യടനം കഴിഞ്ഞ് കുറച്ചു മാസങ്ങള്‍ക്കു ശേഷമാണ് ദ്രാവിഡും ലക്ഷ്മണും വിരമിക്കല്‍ പ്രഖ്യാപിച്ചത്. റെയ്‌ന, ധോണി എന്നിവരും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു കഴിഞ്ഞു.

3

മൂന്നാം നമ്പറില്‍ ദ്രാവിഡായിരുന്നു വിന്‍ഡീസിനെതിരേ ബാറ്റ് ചെയ്തത്. ആദ്യ ഇന്നിങ്‌സില്‍ 40 റണ്‍സെടുത്ത അദ്ദേഹം രണ്ടാമിന്നിങ്‌സില്‍ സെഞ്ച്വറിയോടെയും (112) കസറി. നാലാമനായി കളിച്ച ലക്ഷ്മണ്‍ ആദ്യ ഇന്നിങ്‌സില്‍ 12നും രണ്ടാമിന്നിങ്‌സില്‍ പൂജ്യത്തിനും മടങ്ങി. മേ നേടാനായുള്ളൂ.

4

അഞ്ചാം നമ്പറിലാണ് കോലി ബാറ്റ് ചെയ്തത്. പക്ഷെ ബാറ്റിങില്‍ അദ്ദേഹം ഫ്‌ളോപ്പായി. ഒന്നാമിന്നിങ്‌സില്‍ നാലും രണ്ടാമിന്നിങ്‌സില്‍ 15ഉം റണ്‍സെടുക്കാനേ ആയുള്ളൂ.
കോലിക്കു ശേഷം ബാറ്റ് ചെയ്ത മുന്‍ ഓള്‍റൗണ്ടര്‍ റെയ്‌ന ആദ്യ ഇന്നിങ്‌സില്‍ 82 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായി മാറി. രണ്ടാമിന്നിങ്‌സില്‍ 27 റണ്‍സും അദ്ദേഹം നേടി. നായകന്‍ ധോണി ആദ്യ ഇന്നിങ്‌സില്‍ ഡെക്കായപ്പോള്‍ രണ്ടാമിന്നിങ്‌സില്‍ 16 റണ്‍സ് മാത്ര

ഹര്‍ഭജന്‍, മിശ്ര, പ്രവീണ്‍, ഇഷാന്ത് (ബൗളര്‍മാര്‍)

ഹര്‍ഭജന്‍, മിശ്ര, പ്രവീണ്‍, ഇഷാന്ത് (ബൗളര്‍മാര്‍)

ഇന്ത്യന്‍ ബൗളിങ് ലൈനപ്പിലക്കു വന്നാല്‍ രണ്ടു സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരും രണ്ടു ഫാസ്റ്റ് ബൗളര്‍മാരുമായിരുന്നു ടീമിലുണ്ടായിരുന്നത്. ഹര്‍ഭജന്‍ സിങും അമിത് മിശ്രയും സ്പിന്‍ ബൗളിങ് കൈകാര്യം ചെയ്തപ്പോള്‍ പ്രവീണ്‍ കുമാറും ഇഷാന്ത് ശര്‍മയുമായിരുന്നു ഫാസ്റ്റ് ബൗളര്‍മാര്‍.
ആദ്യ ഇന്നിങ്‌സില്‍ 70 റണ്‍സോടെ ബാറ്റിങിലും തിളങ്ങിയ ഹര്‍ഭജന്‍ രണ്ടിന്നിങ്‌സുകളിലായി മൂന്നു വിക്കറ്റുകളുമെടുത്തു. മിശ്രയാവട്ടെ രണ്ടിന്നിങ്‌സുകളിലും രണ്ടു വീതം വിക്കറ്റുകളെടുത്തു. ബാറ്റിങില്‍ കാര്യമായ സംഭാവനയൊന്നും (6, 28) നല്‍കിയില്ല.

6

ഫാസ്റ്റ് ബൗളര്‍മാരുടെ കാര്യമെടുത്താല്‍ പ്രവീണും ഇഷാനും രണ്ടിന്നിങ്‌സുകളിലും മൂന്നു വീതം വിക്കറ്റുകള്‍ പങ്കിടുകയായിരുന്നു. ദ്രാവിഡായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.
ഹര്‍ഭജന്‍, മിശ്ര, പ്രവീണ്‍ എന്നിവര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു കഴിഞ്ഞു. ഇഷാന്ത് ഇപ്പോഴും മല്‍സരരംഗത്തുണ്ടെങ്കിലും ശ്രീലങ്കയ്ക്കെതിരായ ഇത്തവണത്തെപരമ്പരയില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുകയാണ്.

Story first published: Thursday, March 3, 2022, 14:57 [IST]
Other articles published on Mar 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+