ഒരു തവണ കോലി ഇടപെട്ടു- രോഹിത്തുള്‍പ്പെട്ട മൂന്ന് സ്ലെഡ്ജിങ് സംഭവങ്ങള്‍
ഇന്ത്യന്‍ ക്രിക്കറ്റില്‍ വിരാട് കോലി യുഗത്തിനു ശേഷം ഇപ്പോള്‍ രോഹിത് ശര്‍മ യുഗമാരംഭിച്ചിരിക്കുകയാണ്. എല്ലാ ഫോര്‍മാറ്റുകളിലും ദേശീയ ടീമിന്റെ ഫുള്‍ടൈം ക്യാപ്റ്റനായി മാറിയ ഹിറ്റ്മാന്‍ തുടക്കം ഗംഭീരമാക്കുകയും ചെയ്തിട്ടുണ്ട്. സ്ഥിരം നായകനായ ശേഷം കളിച്ച മുഴുവന്‍ മല്‍സരങ്ങളിലും വിജയിച്ചാണ് രോഹിത്തിന്റെ കുതിപ്പ്. ഏറ്റവും അവസാനമായി ശ്രീലങ്കയുമായുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരിയാണ് ഇന്ത്യ കരുത്തുകാട്ടിയത്.
മുന്‍ ക്യാപ്റ്റന്‍ കോലിയോളം അഗ്രസീവായിട്ടുള്ള വ്യക്തിയല്ല രോഹിത്. കുറേക്കൂടി ശാന്തപ്രകൃതമാണ് അദ്ദേഹത്തിന്റേത്. എങ്കിലും ചില സന്ദര്‍ഭങ്ങില്‍ രോഹിത് കളിക്കളത്തില്‍ വളരെ അഗ്രസീവായി പ്രതികരിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. എതിരാളികളെ പ്രകോപിപ്പിച്ച് പുറത്താക്കുവാന്‍ പ്രയോഗിക്കുന്ന സ്ലെഡ്ജിങില്‍ അധികം വീഴാത്ത താരം കൂടിയാണ് രോഹിത്. അത്തരം സന്ദര്‍ഭങ്ങളില്‍ വളരെ സമചിത്തതോടെ പെരുമാറുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. രോഹിത്തുള്‍പ്പെട്ട മൂന്നു സ്ലെഡ്ജിങ് സംഭവങ്ങള്‍ ഏതൊക്കെയാണെന്നു നോക്കാം.

ബ്രിസ്ബണ്‍ ടെസ്റ്റ് (2014)
2014-15ലെ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലായിരുന്നു ഒരു സംഭവം. ബ്രിസ്ബണില്‍ നടന്ന രണ്ടാം ടെസ്റ്റിനിടെയായിരുന്നു ഇത്. ആദ്യ ടെസ്റ്റില്‍ 0-1നു തോറ്റതിന്റെ സമ്മര്‍ദ്ദത്തിലാണ് ഇന്ത്യ രണ്ടാം ടെസ്റ്റില്‍ ഇറങ്ങിയത്. ഈ ടെസ്റ്റിനിടെ രോഹിത് ശര്‍മയും ഓസീസ് പേസര്‍ മിച്ചെല്‍ ജോണ്‍സനുമായിരുന്നു ചെറിയ രീതിയില്‍ സ്ലെഡ്ജിങിലേര്‍പ്പെട്ടത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 408 റണ്‍സെടുത്തു. മറുപടിയില്‍ ഓസീസ് ആറു വിക്കറ്റിനു 246 റണ്‍സെന്ന നിലയില്‍ പതറിയിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും ജോണ്‍സനും ചേര്‍ന്ന് 148 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഈ ഇന്നിങ്‌സിനിടെ ജോണ്‍സന്‍ ഒരു ബൗണ്ടറിയടിച്ചപ്പോള്‍ രോഹിത് കളിയാക്കുന്ന തരത്തില്‍ കൈയടിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം എന്തോ പറയുകയും ചെയ്‌തെങ്കിലും ജോണ്‍സന്‍ ചെറിയ ചിരിയോടെ ഇതിനു മറുപടി നല്‍കുകയായിരുന്നു. അദ്ദേഹം 88 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു. 97 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡും ഓസീസിനു ലഭിച്ചു. മറുപടിയില്‍ രോഹിത്തിനെ പൂജ്യത്തിന് പുറത്താക്കി ജോണ്‍സന്‍ നേരത്തേയുള്ള സ്ലെഡജിങിനു മറുപടി നല്‍കുകയായിരുന്നു. ബ്രാഡ് ഹാഡിനായിരുന്നു രോഹിത്തിന്റെ ക്യാച്ചെടുത്തത്. പിന്നീട് 2017ല്‍ മുംബൈ ഇന്ത്യന്‍സില്‍ രോഹിത്തിനു കീഴില്‍ ജോണ്‍സന്‍ ഐപിഎല്ലില്‍ കളിക്കുകയും ചെയ്തിട്ടുണ്ട്.

അഡ്‌ലെയ്ഡ് ടെസ്റ്റ് (2014)
2014ലെ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ അഡ്‌ലെയ്ഡില്‍ നടന്ന ടെസ്റ്റിനിടെ രോഹിത് ശര്‍മയ്‌ക്കെതിരേ സ്ലെഡ്ജിങുണ്ടായിരുന്നു. ടെസ്റ്റിന്റെ നാലാദിനമായിരുന്നു ഇത്. ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിനെതിരേ രോഹിത് ബൗള്‍ ചെയ്തിരുന്നു. മുന്നോട്ട് കയറി വന്ന് സ്മിത്ത് ഷോട്ടിനു ശ്രമിച്ചെങ്കിലും ഫ്രണ്ട് പാഡില്‍ പതിക്കുകയായിരുന്നു. തുടര്‍ന്ന് രോഹിത്തും ഇന്ത്യന്‍ താരങ്ങളും വിക്കറ്റിനായി അപ്പീല്‍ ചെയ്തു.
തുടര്‍ന്ന് പ്രകോപിതനായ സ്മിത്ത് തിരിഞ്ഞുനിന്ന ശേഷം രോഹിത്തിനെ നോക്കുകയായിരുന്നു. രോഹിത് എന്താണെന്നു തിരിച്ചു ചോദിക്കുകയായിരുന്നു. ഉടന്‍ തന്നെ ക്യാപ്റ്റന്‍ വിരാട് കോലി ഇതില്‍ ഇടപെട്ടു. ക്രീസിലുണ്ടായിരുന്ന ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറും ഉടന്‍ ഇടപെട്ട് രംഗം ശാന്തമാക്കാന്‍ ശ്രമിച്ചു. നിങ്ങള്‍ക്ക് എല്ലാവരോടും പ്രശ്‌നമുണ്ട്. നിങ്ങളുടെ പരിധിയില്‍ തുടരണമെന്നു സ്മിത്തിനോടു കോലി പറയുകയായിരുന്നു.

സിഡ്‌നി ടെസ്റ്റ് (2020-21)
കഴിഞ്ഞ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലും സിഡ്‌നിയില്‍ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ രോഹിത് ശര്‍മയുള്‍പ്പെട്ട ഒരു സംഭവം നടന്നിരുന്നു. അന്നു ഓസീസ് താരം മാര്‍നസ് ലബ്യുഷെയ്‌നായിരുന്നു രോഹിത് ബാറ്റ് ചെയ്യുന്നതിനിടെ സ്ലെഡ്ജ് ചെയ്തത്. പരമ്പരയില്‍ രോഹിത് ആദ്യം കളിച്ച ടെസ്റ്റ് കൂടിയായിരുന്നു സിഡ്‌നിയിലേത്. ഓസീസിലെത്തിയ ശേഷം ക്വാറന്റീനില്‍ ആയതിനാല്‍ രണ്ടാം ടെസ്റ്റ് അദ്ദേഹത്തിനു നഷ്ടമായിരുന്നു. പരിക്കില്‍ നിന്നും മുക്തനായി ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ വൈകിയതു കാരണമാണ് രോഹിത് ടീമിനൊപ്പം ചേരുന്നത് വൈകിയത്.
സിഡ്‌നി ടെസ്റ്റില്‍ രോഹിത് ബാറ്റ് ചെയ്യവെ വളരെ ക്ലോസായി ഫീല്‍ഡ് ചെയ്തിരുന്ന ലബ്യുഷെയ്ന്‍ പ്രകോപിപ്പിക്കാന്‍ നോക്കുകയായിരുന്നു. നിങ്ങള്‍ ക്വാറന്റീന്‍ സമയം എങ്ങനെയാണ് ചെലവഴിച്ചതെന്നായിരുന്നു ഓസീസ് താരത്തിന്റെ ചോദ്യം. പക്ഷെ രോഹിത് ഇതിനോടു പ്രതികരിച്ചില്ലെന്നു മാത്രമല്ല കേട്ട ഭാവം പോലും കാണിച്ചില്ല. രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയായ ശുഭ്മാന്‍ ഗില്ലിനെയും ഫേവറിറ്റ് താരം ആരെന്നു ചോദിച്ച് സ്ലെഡ്ജ് ചെയ്തിരുന്നു. ഗില്ലും ഇതിന് മറുപടിയൊന്നും നല്‍കാതെ ഒഴിഞ്ഞുമാറി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications