Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇനിയെന്തിന് പന്ത്? ധോണിയുടെ പിന്‍ഗാമി പന്തല്ല, രാഹുല്‍!! തെളിവ് ചൂണ്ടിക്കാട്ടി ആരാധകര്‍

rahul

രാജ്‌കോട്ട്: മുംബൈ ഏകദിനത്തില്‍ വരുത്തിയ വിക്കറ്റ് കീപ്പിങ് പിഴവിന്റെ പേരില്‍ കളിയാക്കിയവര്‍ക്കു രാജ്‌കോട്ടില്‍ മറുപടി നല്‍കിയതിന്റെ ആഹ്ലാദത്തിലാണ് ഇന്ത്യയുടെ പുതിയ വിക്കറ്റ് കീപ്പര്‍ ലോകേഷ് രാഹുല്‍. പരിക്കേറ്റ റിഷഭ് പന്തിന്റെ അഭാവത്തില്‍ തികച്ചും അപ്രതീക്ഷിതമായി വിക്കറ്റ് കീപ്പറുടെ ദൗത്യം കൂടി ഏറ്റെടുത്തേണ്ടി വന്ന രാഹുല്‍ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

രാജ്‌കോട്ടില്‍ ഓസീസിനെ ഇന്ത്യ തകര്‍ത്തുവിട്ടപ്പോള്‍ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത് രാഹുലായിരുന്നു. ബാറ്റിങിലും വിക്കറ്റ് കീപ്പിങിലും നടത്തിയ മിന്നുന്ന പ്രകടനമായിരുന്നു ഇതിനു കാരണം. ഈ കളിയില്‍ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചിനെ മിന്നല്‍ സ്റ്റംപിങിലൂടെ പുറത്താക്കിയതോടെ മുന്‍ ഇതിഹാസ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയോടാണ് രാഹുലിനെ ആരാധകര്‍ താരതമ്യം ചെയ്യുന്നത്.

ഫിഞ്ചിന്റെ സ്റ്റംപിങ്

ഫിഞ്ചിന്റെ സ്റ്റംപിങ്

ആദ്യ കളിയില്‍ അപരാജിത സെഞ്ച്വറിയുമായി ഓസീസിന്റെ പത്ത് വിക്കറ്റ് വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ച താരമായിരുന്നു ഫിഞ്ച്. എന്നാല്‍ രണ്ടാം ഏകദിനത്തില്‍ ഫിഞ്ചിനെ ഇതാവര്‍ത്തിക്കാന്‍ ഇന്ത്യ അനുവദിച്ചില്ല. ഫിഞ്ചും സ്റ്റീവ് സ്മിത്തും രണ്ടാം വിക്കറ്റില്‍ 62 റണ്‍സിന്റെ കൂട്ടുകെട്ടുമായി ടീമിനെ കരകയറ്റവെയാണ് ഫിഞ്ചിനെ പുറത്താക്കി ഇന്ത്യ തിരിച്ചടിക്കുന്നത്.
ഈ വിക്കറ്റ് രവീന്ദ്ര ജഡേജയ്ക്കാണെങ്കിലും യഥാര്‍ഥ ക്രെഡിറ്റ് രാഹുലിലാണ്. മുന്നോട്ട് കയറി ഷോട്ടിനു ശ്രമിച്ച ഫിഞ്ചിന് പിഴച്ചപ്പോള്‍ കണ്ണടച്ചു തുറക്കും വേഗത്തിലാണ് തൊട്ടുപിന്നിലുണ്ടായിരുന്ന രാഹുല്‍ സ്റ്റംപ് തെറിപ്പിച്ചത്. ഇത്രയും വേഗത്തില്‍ സ്റ്റംപ് ചെയ്യാന്‍ ധോണിക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ലെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ചൂണ്ടിക്കാട്ടുന്നത്.
ധോണിയുടെ യഥാര്‍ഥ പിന്‍ഗാമിയാവേണ്ടത് പന്തല്ല, മറിച്ച് രാഹുലാണെന്നതിന് ഏറ്റവും വലിയ തെളിവ് തന്നെയാണ് ഈ സ്റ്റംപിങെന്നും അവര്‍ പറയുന്നു.

ധോണിക്കു പകരം രാഹുല്‍

ധോണിക്കു പകരം രാഹുല്‍

എല്ലാവരും കരുതിയത് റിഷഭ് പന്തായിരിക്കുമെന്നായിരുന്നു, പക്ഷെ എംഎസ് ധോണിക്ക് ഏറ്റവും അനുയോജ്യനായ പകരക്കാരന്‍ രാഹുലാണെന്നായിരുന്നു ഒരു ട്വീറ്റ്.

രാഹുല്‍ പകരക്കാരനാവണം

രാഹുല്‍ പകരക്കാരനാവണം

എംഎസ് ധോണിയുടെ പിന്‍ഗാമിയായി ലോകേഷ് രാഹുല്‍ വരണം. വിക്കറ്റിനു പിന്നില്‍ വളരെ കേമനാണ്, അതോടൊപ്പം ബാറ്റിങില്‍ ലോവര്‍ ഓര്‍ഡറില്‍ ക്ലാസ് പ്ലെയറുമാണെന്ന് ഒരാള്‍ ട്വിറ്ററില്‍ കുറിച്ചു

ടെസ്റ്റില്‍ സാഹ, നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ രാഹുല്‍

ടെസ്റ്റില്‍ സാഹ, നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ രാഹുല്‍

ടെസ്റ്റില്‍ സാഹയും ഏകദിനം, ടി20 എന്നിവയില്‍ രാഹുലുമാണ് ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും മികച്ചവര്‍. ധോണിയുടെ ചില മിന്നലാട്ടങ്ങളാണ് രാഹുലില്‍ കണ്ടത്. ധോണി സംസാരിക്കുന്നതു പോലെ തന്നെയാണ് രാഹുലിന്റെയും സംസാരം. രാഹുല്‍ നിങ്ങളെന്റെ ഹൃദയം കവര്‍ന്നു, എംഎസ് നിങ്ങള മിസ്സ് ചെയ്യുന്നുവെന്നായിരുന്നു മറ്റൊരു ട്വീറ്റ്.

അടുത്ത ധോണി

അടുത്ത ധോണി

അടുത്ത ധോണിയുടെ പിറവിയാണ് രാഹുലില്‍ കാണുന്നതെന്ന് മറ്റൊരാള്‍ ട്വീറ്റ് ചെയ്തു.

Story first published: Saturday, January 18, 2020, 11:59 [IST]
Other articles published on Jan 18, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+