ചാനല്‍ ഷോ വിവാദം: പാണ്ഡ്യയുമായുള്ള സൗഹൃദത്തെ ബാധിച്ചോ? തുറന്നു പറഞ്ഞ് രാഹുല്‍
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന് ഏറെ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു യുവതാരങ്ങളായ ഹര്‍ദിക് പാണ്ഡ്യയും ലോകേഷ് രാഹുലും ഒരു ടെലിവിഷന്‍ ഷോയില്‍ നടത്തിയ അശ്ലീല പരാമര്‍ശം. ഈ വര്‍ഷമാദ്യമാണ് കോഫി വിത്ത് കരണ്‍ എന്ന പരിപാടിയില്‍ വച്ച് സ്ത്രീകളെക്കുറിച്ച് ഇരുവരും മോശം പരാമര്‍ശങ്ങള്‍ നടത്തിയത്.
തുടര്‍ന്നു രണ്ടു പേരെയും ബിസിസിഐ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഓസ്ട്രലിയ, ന്യൂസിലാന്‍ഡ് പര്യടനങ്ങള്‍ ഇരുവര്‍ക്കും നഷ്ടമായി. പിന്നീട് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതോടെയാണ് രാഹുലിനും പാണ്ഡ്യക്കും ലോകകപ്പ് ടീമിന്റെ ഭാഗമാവാന്‍ കഴിഞ്ഞത്.

കരിയറിനെ ഉലച്ചു
അന്നത്തെ സംഭവം തന്റെ കരിയറിനെ ആകെ ഉലച്ചതായി ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ വെളിപ്പെടുത്തി. കള്ളം പറയില്ല. അന്നത്തെ സംഭവങ്ങള്‍ വളരെ കടുപ്പമേറിയതായിരുന്നു. തന്നെ അവ ഏറെ അസ്വസ്ഥനാക്കുകയും ചെയ്തതായി രാഹുല്‍ പറഞ്ഞു. സ്വയം ദേഷ്യം തോന്നിയിട്ടുണ്ട്. എങ്കിലും തെറ്റ് അംഗീകരിച്ച് അതില്‍ നിന്നും കരകയറാന്‍ കഴിഞ്ഞു. ചില കാര്യങ്ങള്‍ വളരെ സെന്‍സിറ്റീവാണെന്നു അന്നു മനസ്സിലായി. എന്തു ചെയ്താലും ചിലര്‍ നിങ്ങളെ മോശം കാര്യം മാത്രം കണ്ടു പിഠിക്കുമെന്നും അന്നു ബോധ്യമായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രിക്കറ്റിനെ ഗൗരവമായെടുത്തു
അന്നത്തെ സംഭവങ്ങള്‍ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇനിയെന്താണ് ചെയ്യേണ്ടതെന്നു ബോധ്യമാക്കി തരാനും സഹായിച്ചതായി രാഹുല്‍ വ്യക്തമാക്കി. ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവ തന്നെ സഹായിച്ചു.
കൂടുതല്‍ സമയം ജിമ്മിലും കളിക്കളത്തിലും താന്‍ ചെലവഴിച്ചു. ക്രിക്കറ്റിനെ കൂടുതല്‍ ഗൗരവമായി സമീപിക്കാന്‍ തുടങ്ങിയത് അതിനു ശേഷമാണ്. ക്രിക്കറ്റില്‍ മാത്രമാണ് താന്‍ മികച്ചതെന്നു അന്നു തിരിച്ചറിയുകയും കഴിവിന്റെ പരമാവധി നല്‍കിയാല്‍ മാത്രമേ അതില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയൂയെന്നു ബോധ്യമായതായും രാഹുല്‍ പറയുന്നു.

പാണ്ഡ്യയുമായി സംസാരിച്ചില്ല
അന്നത്തെ വിവാദത്തിനു ശേഷം സസസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതു വരെ കുറച്ചു കാലം പാണ്ഡ്യയോട് താന്‍ സംസാരിച്ചിരുന്നില്ലെന്നു രാഹുല്‍ വെളിപ്പെടുത്തി. ചാനല്‍ ഷോയിലെ വിവാദം രണ്ടു പേരെയും മാനസികമായി തളര്‍ത്തിയിരുന്നു. സസ്‌പെന്‍ഷനും തുടര്‍ന്നുള്ള അന്വേഷണവും നടക്കുമ്പോള്‍ പാണ്ഡ്യ അവന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പമായിരുന്നെങ്കില്‍ താനും വേണ്ടപ്പെട്ടവര്‍ക്കൊപ്പമായിരുന്നു. കുറച്ച് ആഴ്ചകള്‍ പുറം ലോകവുമായി തനിക്കും പാണ്ഡ്യക്കും ഒരു ബന്ധവുമില്ലായിരുന്നു. അന്നത്തെ സംഭവത്തില്‍ നിന്നും പലതും പഠിക്കാന്‍ കഴിഞ്ഞു. ഇപ്പോള്‍ പാണ്ഡ്യയും താനും തമ്മില്‍ നല്ല സൗഹൃദമാണുള്ളത്. ക്രിക്കറ്റ് കളിച്ചും യാത്ര ചെയ്തും തങ്ങള്‍ കൂടുതല്‍ സമയവും ഒരുമിച്ചു തന്നെയാണ്. നല്ലൊരു സുഹൃത്താണ് പാണ്ഡ്യയെന്നും രാഹുല്‍ വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications