Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തുടര്‍ച്ചയായി മോശം പ്രകടനം; കെ എല്‍ രാഹുലിനെ സംരക്ഷിക്കുന്നതാര്?; രൂക്ഷ വിമര്‍ശനം

ഹൈദരാബാദ്: ബാറ്റിങ്ങില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുലിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. ഹൈദരാബാദ് ടെസ്റ്റിലും സ്‌കോര്‍ കണ്ടെത്താനാകാതെ വലഞ്ഞതോടെയാണ വിമര്‍ശകര്‍ രാഹുലിനെതിരെ തിരിഞ്ഞത്. ഒരറ്റത്ത് പുതുമുഖം പൃഥ്വി ഷാ അടിച്ചു തകര്‍ക്കുമ്പോള്‍ 25 പന്തില്‍ നാലു റണ്‍സുമായാണ് രാഹുല്‍ കളംവിട്ടത്.

kl-rahul

തീര്‍ത്തും ആത്മവിശ്വാസമില്ലാത്ത രാഹുലിനെയാണ് ഹൈദരാബാദില്‍ കണ്ടത്. റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയ താരം ജേസണ്‍ ഹോള്‍ഡറിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. സമീകാലത്ത് ടെസ്റ്റില്‍ രാഹുലിന്റെ പ്രകടനം നിരാശാജനകമാണ്. ഇംഗ്ലണ്ടില്‍ നടന്ന പരമ്പരയിലെ അവസാന ടെസ്റ്റില്‍ ഒരു സെഞ്ച്വറി നേടിയതൊഴിച്ചാല്‍ പുകഴ്ത്തലുകളുമായെത്തിയ രാഹുലിന് മികവ് നിലനിര്‍ത്താനാകുന്നില്ല.

രാഹുലിനെ സംരക്ഷിക്കുന്നത് ടീം മാനേജ്‌മെന്റും വിരാട് കോലിയുമാണെന്ന് ട്വിറ്ററില്‍ ആരാധകരുടെ വിമര്‍ശനമുയര്‍ന്നു. രാഹുലിന് കാര്യമായ ടെക്‌നിക്കല്‍ പ്രശ്‌നമുണ്ടെന്നും സഞ്ജയ് ബാംഗര്‍ എന്താണ് ചെയ്യുന്നത് എന്നുമാണ് ചിലര്‍ ചോദിക്കുന്നത്. രാഹുലിനെ നേരത്തെ രാഹുല്‍ ദ്രാവിഡുമായി താരതമ്യം ചെയ്തതിനെ കാര്യമായി ട്രോളാനും ആരാധകര്‍ മടിച്ചില്ല.

കഴിഞ്ഞ 10 ടെസ്റ്റുകളിലെ 17 ഇന്നിങ്‌സുകളില്‍നിന്നായി 22.76 ശരാശരിയുമായി 387 റണ്‍സ് ആണ് രാഹുല്‍ കണ്ടെത്തിയത്. മായങ്ക് അഗര്‍വാളിനെപോലുള്ള താരങ്ങള്‍ ടീമിലെത്തിയിട്ടും അവസരം ലഭിക്കാതെ പുറത്തിരിക്കുമ്പോഴാണ് രാഹുലിന്റെ മോശം പ്രകടനമെന്നതും വിമര്‍ശകര്‍ ഉയര്‍ത്തിക്കാട്ടുന്നു. രാഹുല്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതോടെ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന പരമ്പരയില്‍ മികച്ചൊരു ഓപ്പണറെ തെരഞ്ഞെടുക്കേണ്ടത് സെലക്ടര്‍മാരുടെ ഉത്തരവാദിത്വമായി മാറിയിരിക്കുകയാണ്.

അരങ്ങേറ്റം പിന്നാലെ പിന്‍മാറ്റം!! താക്കൂര്‍ മാത്രമല്ല, തുടക്കം മറക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇനിയും...

Story first published: Saturday, October 13, 2018, 17:43 [IST]
Other articles published on Oct 13, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+