അരങ്ങേറ്റം പിന്നാലെ പിന്‍മാറ്റം!! താക്കൂര്‍ മാത്രമല്ല, തുടക്കം മറക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇനിയും...

ഹൈദരാബാദ്: ദേശീയ ടീമിനു വേണ്ടി ടെസ്റ്റില്‍ അരങ്ങേറുകയെന്നത് ഏതൊരു ക്രിക്കറ്ററുടെയും സ്വപ്‌നമാണ്. എന്നാല്‍ അരങ്ങേറ്റം മറക്കാന്‍ ആഗ്രഹിക്കുന്ന ചില താരങ്ങള്‍ ക്രിക്കറ്റിലുണ്ട്. അതില്‍ ഏറ്റവും ഒടുവിലത്തെ താരമാണ് ഇന്ത്യന്‍ പേസര്‍ ശര്‍ദ്ദുല്‍ താക്കൂര്‍. തന്റെ കന്നി ടെസ്റ്റിന്റെ ആദ്യദിനം തന്നെ പരിക്ക് വില്ലനായെത്തിയപ്പോള്‍ താക്കൂറിന് കളം വിടേണ്ടിവരികയായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്നുകൊണ്ടിരിക്കിന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം രണ്ടോവര്‍ പോലും ബൗള്‍ ചെയ്യാന്‍ താരത്തിനു സാധിച്ചിരുന്നില്ല.
ഇതുപോലെ കന്നി ടെസ്റ്റ് മല്‍സരത്തില്‍ തന്നെ പരിക്കുമൂലം കണ്ണീരോടെ കളം വിട്ട താരങ്ങള്‍ വേറെയുമുണ്ട്. ഇവരില്‍ ചിലര്‍ പരിക്കിനെ തോല്‍പ്പിച്ച് മല്‍സരത്തില്‍ തുടര്‍ന്നു കളിക്കുകയും ചെയ്തിട്ടുണ്ട്. ഈ കളിക്കാര്‍ ആരൊക്കെയെന്നു നോക്കാം.

ക്രെയ്ഗ് ഒവേര്‍ട്ടന്‍ (ഇംഗ്ലണ്ട്)
ഇംഗ്ലണ്ടിന്റെ ഫാസ്റ്റ് ബൗളറായ ക്രെയ്ഗ് ഓവര്‍ട്ടന് പരിക്കുമൂലം അരങ്ങേറ്റ മല്‍സരം പൂര്‍ത്തിയാക്കാനാവാതെ കളം വിടേണ്ടിവന്നിരുന്നു. കഴിഞ്ഞ സീസണിലെ ആഷസ് പരമ്പരയില്‍ ഓസ്‌ട്രേലിയക്കെതിരേയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. എന്നാല്‍ ബാറ്റിങിനിടെ പാറ്റ് കമ്മിന്‍സിന്റെ ബൗണ്‍സര്‍ തട്ടി ഒവേര്‍ട്ടന്റെ വാരിയെല്ലിനു പരിക്കേല്‍ക്കുകയായിരുന്നു.
തുടര്‍ന്നു പിന്‍മാറേണ്ടിവന്നെങ്കിലും പരിക്ക് ഭേദമായി തിരിച്ചെത്തിയ താരത്തിന് ശേഷിച്ച മല്‍സരങ്ങളിലെല്ലാം കളിക്കാന്‍ സാധിക്കുകയും ചെയ്തു.

ബോയ്ഡ് റാങ്കിന്‍ (ഇംഗ്ലണ്ട്)
അയര്‍ലാന്‍ഡിനും പിന്നീട് ഇംഗ്ലണ്ടിനായും കളിച്ച ബോയ്ഡ് റാങ്കിനും അരങ്ങേറ്റ ടെസ്റ്റില്‍ പരിക്കേറ്റ താരങ്ങളില്‍ ഒരാളാണ്. 2014ലെ ആഷസ് പരമ്പരയിലൂടെയായിരുന്നു റാങ്കിന്റെ അരങ്ങേറ്റം. സിഡ്‌സിനിയില്‍ നടന്ന ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി കളിച്ച അദ്ദേഹത്തിന് പരിക്കുമൂലം ആദ്യദിനം തന്നെ രണ്ടു തവണ ഗ്രൗണ്ട് വിടേണ്ടിവന്നു.
കണംകാലിലെ പരിക്കുമൂലം ആദ്യ ഇന്നിങ്‌സില്‍ എട്ടോവര്‍ മാത്രമാണ് റാങ്കിന് ബൗള്‍ ചെയ്യാന്‍ സാധിച്ചത്. പരിക്ക് അല്‍പ്പം ഭേദമായ ശേഷം രണ്ടാമിന്നിങ്‌സില്‍ താരം ടീമില്‍ തിരിച്ചെത്തിയെങ്കിലും മികച്ച പ്രകടനം നടത്താനായില്ല. ടെസ്റ്റില്‍ ഇംഗ്ലണ്ട് വന്‍ പരാജയമേറ്റുവാങ്ങുകയും ചെയ്തു.

ഇമാമുള്‍ ഹഖ് (പാകിസ്താന്‍)
നിലവില്‍ പാകിസ്താന്‍ ടീമില്‍ അംഗമായ യുവ ബാറ്റ്‌സ്മാന്‍ ഇമാമുള്‍ ഹഖിനും അരങ്ങേറ്റ ടെസ്റ്റില്‍ പരിക്ക് പറ്റിയിരുന്നു. ഈ വര്‍ഷം അയര്‍ലാന്‍ഡിനെതിരേ നടന്ന ടെസ്റ്റിലായിരുന്നു താരത്തിന്റെ അരങ്ങേറ്റം. ഐറിഷ് ടീമിന്റെയും ചരിത്രത്തിലെ ആദ്യ ടെസ്റ്റായിരുന്നു ഇത്. ഈ ടെസ്റ്റിലെ ആദ്യ പന്തില്‍ തന്നെയാണ് ഇമാമിന് പരിക്കേറ്റത്. ബാറ്റിങിനിടെ റണ്ണിനായി ഓടിയ ഇമാം ഐറിഷ് താരങ്ങളായ നിയാല്‍ ഒബ്രിയാന്‍, ടിറോണ്‍ കെയ്ന്‍ എന്നിവരുമായി കൂട്ടിയിടിച്ച് ഗ്രൗണ്ടില്‍ വീഴുകയായിരുന്നു.
മിനിറ്റുകളോളം ഗ്രൗണ്ടില്‍ കിടന്ന താരത്തെ പിന്നീട് മെഡിക്കല്‍ സംഘമെത്തി പരിശോധിക്കുകയായിരുന്നു. എന്നാല്‍ പരിക്കിനെ മറികടന്ന് ഇന്നിങ്‌സ് തുടര്‍ന്ന ഇമാം ഏഴ് റണ്‍സ് മാത്രമെടുത്ത് പുറത്തായി. പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും ഇപ്പോള്‍ മുഖ്യ സെലക്ടറുമായ ഇന്‍സിമാമുള്‍ ഹഖിന്റെ അന്തരവന്‍ കൂടിയാണ് ഇമാം.

ശിഖര്‍ ധവാന്‍ (ഇന്ത്യ)
ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെയും ടെസ്റ്റിലെ തുടക്കം പരിക്കോടെയായിരുന്നു. 2013ല്‍ മൊഹാലിയില്‍ ഓസ്‌ട്രേലിയക്കെതിരേയാണ് താരം ടെസ്റ്റില്‍ അരങ്ങേറിയത്. ഈ മല്‍സരത്തില്‍ 187 റണ്‍സോടെ ധവാന്‍ കസറുകയും ചെയ്തു. ടെസ്റ്റില്‍ ഒരു അരങ്ങേറ്റക്കാരന്റെ പേരിലുള്ള ഏറ്റവും വേഗമേറിയ സെഞ്ച്വറിയും അന്ന് അദ്ദേഹം കുറിച്ചിരുന്നു.
ബാറ്റിങില്‍ കസറിയ ധവാന് പക്ഷെ ഫീല്‍ഡിങിനെയാണ് സാരമായി പരിക്കേറ്റത്. ഫീല്‍ഡ് ചെയ്യുന്നതിനിടെ കൈക്കു പരിക്കുപറ്റിയതിനെ തുടര്‍ന്നു പരമ്പരയിലെ ശേഷിച്ച ടെസ്റ്റുകളില്‍ നിന്നും അദ്ദേഹത്തിന് പിന്‍മാറേണ്ടി വരികയും ചെയ്തിരുന്നു. കൈവിരലിനു ഗുരുതരമായി പരിക്കുപറ്റിയതിനെ തുടര്‍ന്ന് ആറാഴ്ചയോളം ധവാന് വിശ്രമംെ വേണ്ടിവരികയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications