Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റാങ്കിങില്‍ ഇന്ത്യയുടെ മാനം കാത്തത് രണ്ട് പേര്‍, ആദ്യ പത്തില്‍ കോലി പോലുമില്ല!! ആരാധകര്‍ക്ക് നിരാശ

പുതിയ റാങ്കിങില്‍ ഇന്ത്യക്കു നിരാശ | Oneindia Malayalam

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ പുതിയ റാങ്കിങില്‍ ഇന്ത്യക്കു നിരാശ. ഐസിസി പുതുതായി പ്രഖ്യാപിച്ച ടി20 റാങ്കിങില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു വലിയ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഓസ്‌ട്രേലിയക്കെതിരേയാണ് അവസാനമായി ഇന്ത്യ ടി20 പരമ്പര കളിച്ചത്. രണ്ടു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 0-2ന് കൈവിടുകയും ചെയ്തു.

സ്വന്തം നാട്ടില്‍ ഇന്ത്യക്കു ഓസീസിനോട് ടി20 പരമ്പര നഷ്ടമായതും ഇതാദ്യമായാണ്. ഈ പരമ്പരയിലെ പ്രകടനം ഐസിസിയുടെ പുതിയ റാങ്കിങിലും പ്രതിഫലിച്ചിട്ടുണ്ട്.

രാഹുലും കുല്‍ദീപും

രാഹുലും കുല്‍ദീപും

ടി20 റാങ്കിങില്‍ ബാറ്റിങിലും ബൗളിങിലും ഓരോ താരങ്ങള്‍ മാത്രമേ ആദ്യ പത്തിനുള്ളില്‍ ഇടം നേടിയിട്ടുള്ളൂ. ബാറ്റിങില്‍ ലോകേഷ് രാഹുലാണ് ഇന്ത്യന്‍ അഭിമാനമായതെങ്കില്‍ ബൗളിങില്‍ സ്പിന്നര്‍ കുല്‍ദീപാണ് നേട്ടമുണ്ടാക്കിയത്.
ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ രാഹുല്‍ അഞ്ചാംസ്ഥാനത്താണ്. ഓസീസിനെതിരായ പരമ്പരയില്‍ താരം മികച്ച പ്രകടനം നടത്തിയിരുന്നു. ആദ്യ കളിയില്‍ 50ഉം രണ്ടാമത്തെ മല്‍സരത്തില്‍ 47ഉം റണ്‍സാണ് രാഹുല്‍ നേടിയത്.

തലപ്പത്ത് ബാബര്‍ അസം

തലപ്പത്ത് ബാബര്‍ അസം

പാകിസ്താന്റെ യുവ ബാറ്റിങ് സെന്‍സേഷനായ ബാബര്‍ അസമാണ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ തലപ്പത്തുള്ളത്. ന്യൂസിലാന്‍ഡിന്റെ വെടിക്കെട്ട് ഓപ്പണര്‍ കോളിന്‍ മ്ണ്‍റോയ്ക്കാണ് രണ്ടാംസ്ഥാനം.
ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലും ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ 117 റണ്‍സെടുത്ത ഇംഗ്ലണ്ട് താരം ജോണി ബെയര്‍സ്‌റ്റോ മികച്ച മുന്നേറ്റം നടത്തി കരിയറിലെ മികച്ച റാങ്കായ 55േേലക്കുയര്‍ന്നു.

 കുല്‍ദീപ് അഞ്ചാമത്

കുല്‍ദീപ് അഞ്ചാമത്

ബാറ്റിങില്‍ രാഹുലിന്റെ അതേ റാങ്ക് തന്നെയാണ് ബൗളിങില്‍ കുല്‍ദീപിനുള്ളത്. പുതിയ റാങ്കിങില്‍ അഞ്ചാംസ്ഥാനത്താണ് അദ്ദേഹം. അഫ്ഗാനിസ്താന്റെ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാനാണ് ബൗളര്‍മാരില്‍ നമ്പര്‍ വണ്‍.
ആദ്യ അഞ്ചില്‍ രണ്ട് പാകിസ്താന്‍ താരങ്ങള്‍ ഇടം നേടിയിട്ടുണ്ട്.
പാകിസാന്റെ ഷതാബ് ഖാന്‍ രണ്ടാംസ്ഥാനത്തും ഇമാദ് വസീം നാലാമതുമാണ്. ഇംഗ്ലണ്ടിന്റെ ആദില്‍ റഷീദിനാണ് മൂന്നാം റാങ്ക്.

Story first published: Wednesday, March 13, 2019, 14:29 [IST]
Other articles published on Mar 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+