Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

LLC: ശ്രീയുടെ തീപ്പൊരി ബൗളിങ്, വിവാദമില്ലെങ്കില്‍ ബംറയേക്കാള്‍ കേമനായേനെ!! വീഡിയോ വൈറല്‍

ജമ്മു: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു കഴിഞ്ഞെങ്കിലും തന്റെ ബൗളിങിലെ പഴയ തീപ്പൊരി ഇപ്പോഴും ബാക്കിയുണ്ടെന്നു കാണിച്ചു തന്നിരിക്കുകയാണ് ഇന്ത്യയുടെ മലയാളി ഫാസ്റ്റ് ബൗളര്‍ എസ് ശ്രീശാന്ത്. വിരമിച്ച ക്രിക്കറ്റര്‍മാര്‍ അണിനിരന്ന ലെജന്റ്‌സ് ലീഗ് ക്രിക്കറ്റില്‍ (LLC) കളിക്കവെയാണ് ശ്രീയുടെ തീപ്പൊരി ബൗളിങ് പ്രകടനം. ഇതിന്റെ വീഡിയോ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ്.

അടുത്തിടെ വിരമിച്ച ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ നയിച്ച ഗുജറാത്ത് ഗ്രേറ്റ്‌സ് ടീമിനു വേണ്ടിയാണ് ശ്രീശാന്ത് കളിക്കാനിറങ്ങിയത്. ഇംഗ്ലണ്ടിന്റെ മുന്‍ സ്റ്റാര്‍ ബാറ്റര്‍ ഇയാന്‍ ബെല്‍ നായകനായ ഇന്ത്യ ക്യാപ്പിറ്റല്‍സുമായുള്ള കളിയിലാണ് ശ്രീയുടെ മിന്നുന്ന പ്രകടനം കണ്ടത്. ഈ മല്‍സരത്തില്‍ ധവാന്റെ ടീം തോറ്റെങ്കിലും ശ്രീശാന്തിന്റെ ബൗളിങ് പ്രകടനം ഏറെ കൈയടി നേടിയിരിക്കുകയാണ്.

SREESANTH

ആദ്യ ഓവര്‍ തന്നെ മെയ്ഡന്‍

ഇന്ത്യ ക്യാപ്പിറ്റല്‍സിനെതിരേ ഗുജറാത്ത് ഗ്രേറ്റ്‌സിനായി ആദ്യ ഓവര്‍ ബൗള്‍ ചെയ്യാനെത്തിയത് ശ്രീശാന്തായിരുന്നു. ക്യാപ്റ്റന്‍ ശിഖര്‍ ധവാന്റെ പ്രതീക്ഷയ്ക്കപ്പുറത്തെ ബൗളിങ് അദ്ദേഹം പുറത്തെടുക്കുകയും ചെയ്തു. മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നമാന്‍ ഓജയും വെസ്റ്റ് ഇന്‍ഡീസ് മുന്‍ താരം ഡ്വയ്ന്‍ സ്മിത്തും ചേര്‍ന്നാണ് ഇന്ത്യ ക്യാപ്പിറ്റല്‍സിനായി ഓപ്പണ്‍ ചെയ്തത്.

സ്‌ട്രൈക്ക് നേരിട്ടത് ഓജയായിരുന്നു. പക്ഷെ ശ്രീയുടെ തീപാറുന്ന ബോളുകള്‍ക്കു മുന്നില്‍ അദ്ദേഹം നിസ്സഹനായി. സ്‌ട്രൈക്ക് റൊട്ടേറ്റ് പോലും ചെയ്യാന്‍ അനുവദിക്കാതെ ഓജയെ ശ്രീശാന്ത് പൂട്ടുകയായിരുന്നു. ആദ്യത്തെ നാലു ബോളുകളും ഓഫ്സ്റ്റംപിന് പുറത്താണ് ശ്രീ പരീക്ഷിച്ചത്. പക്ഷെ ഇതില്‍ നിന്നും ഓജയ്ക്കു റണ്ണൊന്നും ലഭിച്ചില്ല.

ആദ്യ ഓവര്‍ മെയ്ഡനാക്കിയ ശ്രീശാന്തിന്റെ ബൗളിങ് പ്രകടനം. വീഡിയോ കാണാം

അവസാനത്തെ രണ്ടു ബോളുകളും സ്റ്റംപുകള്‍ ലക്ഷ്യമിട്ടായിരുന്നു. ഓഫ് സ്റ്റംപിന് തൊട്ടുമുകളിലൂടെയാണ് ഇവ മൂളിപ്പറന്നത്. ഓജ ഇവയില്‍ ഷോട്ടുകള്‍ക്കു തുനിഞ്ഞെങ്കിലും രണ്ടു തവണയും കണക്ട് ചെയ്യാന്‍ സാധിക്കാതെ പോവുകയായിരുന്നു. ഇതോടെ ഓവര്‍ മെയഡ്‌നില്‍ കലാശിക്കുകയും ചെയ്തു. അതിനു ശേഷം രണ്ടോവറുകള്‍ കൂടി ബൗള്‍ ചെയ്ത ശ്രീശാന്ത് ഇവയില്‍ 16 റണ്‍സാണ് വിട്ടുകൊടുത്തത്. പക്ഷെ വിക്കറ്റുകളൊന്നും ലഭിച്ചില്ല.

പ്രശംസിച്ച് ആരാധകര്‍

ഗുജറാത്ത് ഗ്രേറ്റ്‌സിനു വേണ്ടി ആദ്യത്തെ ഓവര്‍ മെയ്ഡനാക്കി മാറ്റിയ ശ്രീശാന്തിനെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ വാനോളം പുകഴ്ത്തുകയാണ്. വാതുവയ്പ്പ് വിവാദത്തില്‍ അകപ്പെട്ടില്ലായിരുന്നെങ്കില്‍ ജസ്പ്രീത് ബുംറയക്കാള്‍ അപകടകാരിയായ ഫാസ്റ്റ് ബൗളറായി അദ്ദേഹം മാറിയേനെയെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.

ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരെല്ലാം വരുന്നതിനു മുമ്പ് തീപാറുന്ന ബൗളിങിലൂടെ എതിര്‍ ബാറ്റിങ് നിരയെ വിറപ്പിപ്പിച്ചിരുന്ന ഇന്ത്യന്‍ ഫാസ്റ്റ് ബൗളറാണ് ശ്രീശാന്ത്. കഴിവിന്റെ പരമാവധി മുതലെടുക്കാന്‍ സാധിക്കാതെ പോയ അണ്ടര്‍റേറ്റഡ് ബൗളറാണ് അദ്ദേഹം. കൂടുതല്‍ അവസരങ്ങള്‍ നല്‍കിയിരുന്നെങ്കില്‍ ശ്രീശാന്ത് ഇനിയും നേട്ടങ്ങള്‍ കൊയ്‌തേനെ. പക്ഷെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും അദ്ദേഹം വിരമിച്ചുവെന്നതാണ് സങ്കടകരമായ കാര്യമെന്നായിരുന്നു ഒരു പ്രതികരണം.

ഇന്ത്യന്‍ ടീമിനോടൊപ്പം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഉജ്ജ്വലമായ കരിയര്‍ ഉണ്ടാവേണ്ടിയിരുന്ന ഫാസ്റ്റ് ബൗളറാണ് ശ്രീശാന്ത്. പക്ഷെ അതു നിര്‍ഭാഗ്യകരമായ രീതിയില്‍ പാതിവഴിയില്‍ മുടങ്ങുകയായിരുന്നു. മുഹമ്മ് ഷമിക്കു മുമ്പ് ഏറ്റവും മികച്ച സീം ബൗളിങ് ആക്ഷനുണ്ടായിരുന്ന ഇന്ത്യന്‍ പേസറാണ് ശ്രീ.

എല്ലാ തരത്തിലുള്ള സാഹചര്യങ്ങളിലും ബോള്‍ അകത്തേക്കും പുറത്തേക്കും സ്വിങ് ചെയ്യിക്കാന്‍ അദ്ദേഹത്തിനു സാധിക്കും. വിവാദത്തില്‍പെട്ട് കരിയര്‍ അവസാനിച്ചില്ലായിരുന്നെങ്കില്‍ ജസ്പ്രീത് ബുംറയേക്കാള്‍ പ്രശംസ ശ്രീശാന്തിനു ലഭിക്കുമായിരുന്നുവെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.

Story first published: Tuesday, October 8, 2024, 12:48 [IST]
Other articles published on Oct 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+