
കരുണ്‍ നായര്‍
അടിസ്ഥാന വില 10 ലക്ഷം ഉണ്ടായിരുന്ന കരുണ്‍ നായര്‍ക്ക് കിട്ടിയത് 4 കോടി രൂപ. പുനെ, ഹൈദരാബാദ് എന്നിവരോട് മത്സരിച്ച് ഡല്‍ഹിയാണ് കരുണ്‍ നായരെ സ്വന്തമാക്കിയത്.

ജോസ് ബട്‌ലര്‍ മുംബൈ ഇന്ത്യന്‍സിന്
46 പന്തില്‍ സെഞ്ചുറി നേടിയിട്ടുള്ള ഇംഗ്ലണ്ട് താരം ജോസ് ബട്‌ലറെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. വില 3.8 കോടി.

ദിനേശ് കാര്‍ത്തിക് ഗുജറാത്തില്‍
കഴിഞ്ഞ വര്‍ഷങ്ങളില്‍ പൊന്നും വില കിട്ടിയ ദിനേശ് കാര്‍ത്തിക്കിന് വെറും 2.3 കോടി രൂപയേ കിട്ടിയുള്ളൂ. ഗുജറാത്തിന് വേണ്ടിയാണ് കാര്‍ത്തിക് കളിക്കുക

സഞ്ജു ഡല്‍ഹിക്ക്
സഞ്ജു സാംസണെ 4.2 കോടി രൂപയ്ക്ക് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് സ്വന്തമാക്കി. രാജ്‌കോട്ട് ടീമാണ് സഞ്ജുവിന് വേണ്ടി രംഗത്ത് വന്ന മറ്റൊരു ടീം

യുവരാജ് സിംഗ് 7 കോടി
2015 ലെ ലേലത്തില്‍ 16 കോടിക്ക് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് വാങ്ങിയ യുവരാജിന് ഇത്തവണ കിട്ടിയത് 7 കോടി രൂപ. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് യുവിയെ വാങ്ങിയത്

വാട്‌സന് 9. 5കോടി
9.5 കോടി രൂപയാണ് ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സന് കിട്ടിയത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് വാട്ടുവിനെ വിളിച്ചത്. കോലിയാണ് ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍

ആശിശ് നെഹ്‌റ
ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ആശിഷ് നെഹ്‌റയ്ക്ക് 5.5 കോടി രൂപ കിട്ടി. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് നെഹ്‌റയെ സ്വന്തമാക്കിയത്.

ആരോണ്‍ ഫിഞ്ചിനെ ആര്‍ക്കും വേണ്ട
ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ആരോണ്‍ ഫിഞ്ചിനെ ലേലത്തില്‍ എടുക്കാന്‍ ആരും ഉണ്ടായില്ല. ഐസിസി റാങ്കിംഗില്‍ ഒന്നാമതുള്ള ബാറ്റ്‌സ്മാനാണ് ഫിഞ്ച്. മാര്‍ട്ടിന്‍ ഗുപ്ടിലും അണ്‍സോള്‍ഡ് ആയി.

പീറ്റേഴ്‌സണ് 3.5 കോടി
ഇംഗ്ലണ്ടിന്റെ കെവിന്‍ പീറ്റേഴ്‌സണ്‍ 3.5 കോടിക്ക് എം എസ് ധോണിയുടെ പുനെ ടീമിലെത്തി.

ഡ്വെയ്ന്‍ സ്മിത്ത്
വെസ്റ്റ് ഇന്‍ഡീസ് ഓപ്പണര്‍ സ്മിത്തിന് വേണ്ടി വാശിയേറിയ ലേലം നടന്നു. 2.3 കോടി രൂപയ്ക്ക് രാജ്‌കോട്ടാണ് സ്മിത്തിനെ സ്വന്തമാക്കിയത്.

ഡെയ്ല്‍ സ്‌റ്റെയ്ന്‍
ഐ പി എല്ലിലെ പുതിയ ടീമായ ഗുജറാത്ത് ലയണ്‍സ് ഡെയ്ല്‍ സ്‌റ്റെയ്‌നെ ലേലത്തില്‍ പിടിച്ചു. വില 2.3 കോടി.

ഇഷാന്ത് ശര്‍മ
ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മയാണ് മറ്റൊരു ശ്രദ്ധേയ താരമായത്. പുനെ 3.8 കോടിക്കാണ് ഇഷാന്തിനെ സ്വന്തമാക്കിയത്.


Click it and Unblock the Notifications











