For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20 ഡെത്ത് ഓവറില്‍ കൂടുതല്‍ സിക്‌സ്, 2018ന് ശേഷം കോലി കേമന്‍, ടോപ് ഫൈവ് ഇതാ

പൂനെ: ടി20 ഫോര്‍മാറ്റില്‍ ഡെത്ത് ഓവറുകളിലെ പ്രകടനമാണ് പലപ്പോഴും മത്സരഗതിയെത്തന്നെ തീരുമാനിക്കുന്നത്. അവസാന നാല് ഓവറിലെ റണ്ണൊഴുക്ക് ടീമിന്റെ വിധിയെ മാറ്റിമറിക്കും. ടി20യില്‍ ഡെത്ത് ഓവറില്‍ വെടിക്കെട്ട് നടത്താന്‍ കെല്‍പ്പുള്ള താരങ്ങള്‍ നിരവധിയാണ്. കീറോണ്‍ പൊള്ളാര്‍ഡ്, ഹര്‍ദിക് പാണ്ഡ്യ, ഓയിന്‍ മോര്‍ഗന്‍ തുടങ്ങിയവരെല്ലാം ഈ പട്ടികയിലെ പ്രമുഖരാണ്.

എന്നാല്‍ 2018ന് ശേഷം ടി20യിലെ ഡെത്ത് ഓവറുകളില്‍ കൂടുതല്‍ സിക്‌സര്‍ നേടിയ താരം ആരാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് തലപ്പത്ത്. 30 സിക്‌സുകളാണ് വിരാട് കോലി ഈ കാലയളവില്‍ പറത്തിയത്. ടോപ് ഓഡര്‍ ബാറ്റ്‌സ്മാനായി ഇറങ്ങിയാണ് കോലിയുടെ ഈ നേട്ടമെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇംഗ്ലണ്ടിനെതിരായ ഇക്കഴിഞ്ഞ അഞ്ച് മത്സര ടി20 പരമ്പരയില്‍ മൂന്ന് അര്‍ധ സെഞ്ച്വറിയടക്കം ടോപ് സ്‌കോററാവാനും കോലിക്ക് സാധിച്ചു.

viratkohli

രണ്ടാം സ്ഥാനത്ത് അഫ്ഗാനിസ്ഥാന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബിയാണ്. 27 സിക്‌സാണ് അദ്ദേഹം 2018ന് ശേഷം ഡെത്ത് ഓവറില്‍ പറത്തിയത്. അഞ്ചാം നമ്പറിലും ആറാം നമ്പറിലും ഇറങ്ങുന്ന നബി അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ കെല്‍പ്പുള്ള താരമാണ്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനുവേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്.

ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ് വെല്ലാണ് പട്ടികയിലെ മൂന്നാമന്‍. 19 സിക്‌സാണ് അദ്ദേഹം ഇക്കാലയളവില്‍ പറത്തിയത്. അവസാന ഐപിഎല്ലില്‍ നിരാശപ്പെടുത്തിയ താരം ഓസീസ് ടീമിനുവേണ്ടി ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെക്കുന്നത്. കംഗാരുക്കളുടെ മധ്യനിര താരമായ മാക്‌സ് വെല്‍ ഫോം കണ്ടെത്തിയാല്‍ എതിര്‍ ബൗളര്‍മാരുടെ പേടിസ്വപ്‌നമാവുന്ന താരമാണ്.

ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനാണ് പട്ടികയിലെ നാലാമന്‍. ഏത് സാഹചര്യത്തിലും ടീമിനെ ഒറ്റക്ക് ചുമലിലേറ്റാന്‍ കെല്‍പ്പുള്ള താരമാണ് മോര്‍ഗന്‍. ഇംഗ്ലണ്ടിന്റെ മധ്യനിരയിലാണ് മോര്‍ഗന്‍ കളിക്കുന്നത്. 18 സിക്‌സുകള്‍ ഇക്കാലയളവില്‍ സ്വന്തമാക്കാന്‍ മോര്‍ഗനായി. എന്നാല്‍ ഇന്ത്യക്കെതിരായ ഇക്കഴിഞ്ഞ പരമ്പരയില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ മോര്‍ഗന് സാധിച്ചിരുന്നില്ല. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനാണ് അദ്ദേഹം.

ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ് പട്ടികയിലെ അഞ്ചാമന്‍. സമീപകാലത്തായി ഇന്ത്യയുടെ മധ്യനിരയിലെ വിശ്വസ്തനായി മാറിയ ഹര്‍ദിക് 17 സിക്‌സാണ് ഇക്കാലയളവില്‍ ഡെത്ത് ഓവറില്‍ നേടിയത്. ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടി20 പരമ്പര നേടിയപ്പോള്‍ ഹര്‍ദിക്കിന്റെ ബാറ്റിങ് മികവ് നിര്‍ണ്ണായകമായിരുന്നു. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ തിളങ്ങാനും ഹര്‍ദിക്കിനായി. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നിര്‍ണ്ണായക താരം കൂടിയാണ് ഹര്‍ദിക്.

Story first published: Sunday, March 21, 2021, 16:11 [IST]
Other articles published on Mar 21, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+