ടി20 ഫോര്‍മാറ്റില്‍ സിക്‌സര്‍ വേട്ടയില്‍ മുന്നിലുള്ള ടീമേത്? ഇന്ത്യക്ക് നാലാം സ്ഥാനം മാത്രം, പട്ടിക ഇതാ
മുംബൈ: അതിവേഗ ബാറ്റിങ്ങിനെ ഇഷ്ടപ്പെടുന്ന ആരാധകര്‍ക്കായുള്ള ക്രിക്കറ്റ് ഫോര്‍മാറ്റാണ് ടി20. ഐപിഎല്ലിന്റെ വരവോടെ ടി20 ക്രിക്കറ്റിന് ലോകമെങ്ങും വലിയ സ്വീകാര്യതയും ലഭിച്ചു. ഐസിസിയുടെ ഔദ്യോഗിക ക്രിക്കറ്റ് ഫോര്‍മാറ്റുകളിലൊന്നായി ടി20 മാറിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നടത്തിയ ആദ്യ ടി20 ലോകകപ്പിലെ ജേതാക്കള്‍ ഇന്ത്യയായിരുന്നു. എന്നാല്‍ ടി20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ പറത്തിയ ദേശീയ ടീമേതാണ്? പട്ടിക പരിശോധിക്കാം.

ന്യൂസീലന്‍ഡാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനക്കാര്‍. 854 സിക്‌സാണ് അവര്‍ ടി20 ഫോര്‍മാറ്റില്‍ ഇതുവരെ നേടിയത്. മാര്‍ട്ടിന്‍ ഗുപ്റ്റില്‍,റോസ് ടെയ്‌ലര്‍, കെയ്ന്‍ വില്യംസണ്‍,കോളിന്‍ മണ്‍റോ,ജിമ്മി നിഷാം തുടങ്ങിയവരെല്ലാം അണിനിരക്കുന്നതാണ് നിലവിലെ കിവീസ് ടീം. മുന്‍ കിവീസ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള താരമാണ്.

രണ്ടാം സ്ഥാനത്തുള്ള കരീബിയന്‍ കരുത്തരായ വെസ്റ്റ് ഇന്‍ഡീസാണ്. രണ്ട് ടി20 ലോകകപ്പ് കിരീടം ഉയര്‍ത്തിയിട്ടുള്ള വെസ്റ്റ് ഇന്‍ഡീസ് 836 സിക്‌സുകളാണ് അന്താരാഷ്ട്ര ടി20യില്‍ പറത്തിയിട്ടുള്ളത്. ക്രിസ് ഗെയ്ല്‍,ലിന്‍ഡന്‍ സിമ്മന്‍സ്,ആന്‍ഡ്രേ റസല്‍,ഡാരന്‍ സമി,കീറോണ്‍ പൊള്ളാര്‍ഡ് ഇങ്ങനെ എടുത്തു പറയാന്‍ കഴിയുന്ന താരങ്ങള്‍ നിരവധിയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ടി20 നിരയിലുള്ളത്. ഇവരെല്ലാം തന്നെ വിവിധ ലീഗ് ക്രിക്കറ്റുകളിലായി ഇപ്പോഴും സജീവമാണ്.

ഓസ്‌ട്രേലിയയാണ് ഈ പട്ടികയിലെ മൂന്നാം സ്ഥാനക്കാര്‍. 793 സിക്‌സാണ് ഓസ്‌ട്രേലിയ അന്താരാഷ്ട്ര ടി20യില്‍ നേടിയിട്ടുള്ളത്. ആദം ഗില്‍ക്രിസ്റ്റ്,മാത്യു ഹെയ്ഡന്‍,റിക്കി പോണ്ടിങ് തുടങ്ങിയവരെല്ലാം തുടങ്ങിവെച്ച ഓസ്‌ട്രേലിയയുടെ ടി20 വെടിക്കെട്ടിനെ ഇന്ന് ഡേവിഡ് വാര്‍ണര്‍,ആരോണ്‍ ഫിഞ്ച്,ഗ്ലെന്‍ മാക്‌സ് വെല്‍,മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവരെല്ലാം ചേര്‍ന്ന് സജീവമായി മുന്നോട്ട് കൊണ്ടുപോകുന്നു. ടി20യിലെ ശക്തരായ നിര തന്നെയാണ് കംഗാരുക്കള്‍.

നാലാം സ്ഥാനത്താണ് ഇന്ത്യ. 750 സിക്‌സുകളാണ് ഇന്ത്യ ടി20യില്‍ പറത്തിയത്. എംഎസ് ധോണി,യുവരാജ് സിങ്,വിരാട് കോലി,രോഹിത് ശര്‍മ,സുരേഷ് റെയ്‌ന,കെ എല്‍ രാഹുല്‍ തുടങ്ങിയവരെല്ലാം ഇന്ത്യയുടെ ടി20യിലെ നിര്‍ണ്ണായക താരങ്ങളാണ്. നിലവിലെ ടീമില്‍ കെ എല്‍ രാഹുല്‍,രോഹിത്,കോലി,ഇഷാന്‍ കിഷന്‍,ഹര്‍ദിക് പാണ്ഡ്യ,റിഷഭ് പന്ത് തുടങ്ങിയവരെല്ലാം വമ്പന്‍ സിക്‌സറുകള്‍ പറത്താന്‍ മികവുള്ള താരങ്ങളാണ്.

പാകിസ്താനാണ് നാലാം സ്ഥാനത്ത്. 698 സിക്‌സുമാണ് പാകിസ്താന്റെ അക്കൗണ്ടിലുള്ളത്. ഷാഹിദ് അഫ്രീദി,ഷുഹൈബ് മാലിക്ക്,മുഹമ്മദ് ഹഫീസ് തുടങ്ങിയവരെല്ലാമാണ് ടി20യില്‍ പാകിസ്താന്റെ എടുത്തുപറയാവുന്ന താരങ്ങള്‍. നിലിലെ ടീമില്‍ ബാബര്‍ അസാമാണ് ഏറ്റവും മിടുക്കാന്‍. ഇംഗ്ലണ്ട് 694,ദക്ഷിണാഫ്രിക്ക 671 സിക്‌സുകള്‍ നേടി ആറും ഏഴും സ്ഥാനങ്ങളിലുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications